കൊച്ചിയുടെ നഗരസഭയുടെ പതിനാറാമത്തെ മേയർ ആണ് മേഴ്സി വില്ല്യംസ് (Mercy Williams).[1] 2005 മുതൽ 2010 വരെ കൊച്ചി കോർപ്പറേഷന്റെ മേയറായിരുന്ന മേഴ്സി വില്ല്യംസാണ് കൊച്ചിയുടെ ആദ്യത്തെ വനിത മേയറും.[2] മേഴ്സി ഇടതുപക്ഷ ജനാധിപത്യ സഖ്യ രാഷ്ട്രീയ കക്ഷിയിൽ അംഗമാണ്. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എതിർ കക്ഷിയായിരുന്ന വിന്നി ഏബ്രഹാമിനെ 23 നെതിന്റെ 47 വോട്ടുകളുടെ വിജയം നേടിയാണ് മേഴ്സി ജയിച്ചത്. കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ 36ത്തേ ഡിവിഷനായ കുന്നുമ്പുറത്തേയാണ് മേഴ്സി പ്രതിനിധീകരിച്ചിരുന്നത്. [3]

മേഴ്സി വില്ല്യംസ്
മരണം2014 നവംബർ 19
തൊഴിൽഅദ്ധ്യാപിക
തൊഴിലുടമസെന്റ്.തെരേസാസ് കോളേജ്, എറണാകുളം
സംഘടന(കൾ)സി.പി.ഐ.(എം)
അറിയപ്പെടുന്നത്മേയർ കൊച്ചി നഗരസഭ
ജീവിതപങ്കാളി(കൾ)ടി ജെ വില്യംസ്
കുട്ടികൾഅനൂപ് ജോക്വിം

ജീവിതരേഖ തിരുത്തുക

എറണാകുളം സെന്റ് തെരേസാസ് കോളേജിലെ സോഷ്യോളജി അധ്യാപികയായിരുന്ന പ്രൊഫ. മേഴ്സി വില്ല്യംസ് തന്റെ ഔദ്യോഗിക ജീവിതത്തിനുശേഷമാണ് സി.പി.ഐ.(എം) അംഗമായി ഇടതുപക്ഷജനാധിപത്യ മുന്നണിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.

2014 നവംബർ 19ന് തന്റെ 65-മത്തെ വയസിൽ അർബുദബാധയെ തുടർന്ന് അവർ അന്തരിച്ചു [4]

കുടുംബം തിരുത്തുക

ഭർത്താവ് - വില്ല്യംസ്

അവലംബം തിരുത്തുക

  1. "കൊച്ചി കോർപ്പറേഷൻ കൗൺസിലർമാർ" (PDF). കൊച്ചി കോർപ്പറേഷൻ. Archived from the original (PDF) on 2015-01-21. Retrieved 2014-11-19.
  2. "എക്സ്-മേയർ മേഴ്സി വില്ല്യംസ് പാസ്സസ് എവേ". കൗമുദി ഗ്ലോബൽ. 2014-11-19. Archived from the original on 2014-11-19. Retrieved 2014-11-19.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "മേഴ്സി വില്യംസ് ഇലക്ടഡ് ന്യൂ മേയർ ഓഫ് കൊച്ചി". Archived from the original on 2014-11-19. Retrieved 2010-01-01.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "കൊച്ചി മുൻ മേയർ പ്രൊഫ. മേഴ്‌സി വില്ല്യംസ് അന്തരിച്ചു". മാതൃഭൂമി - ഓൺലൈൻ പതിപ്പ്. 2014-11-19. Archived from the original on 2014-11-19. Retrieved 2014-11-19.{{cite news}}: CS1 maint: bot: original URL status unknown (link)



"https://ml.wikipedia.org/w/index.php?title=മേഴ്സി_വില്യംസ്&oldid=3789205" എന്ന താളിൽനിന്ന് ശേഖരിച്ചത്