മേരി ആൻ ലാംബ് (ജീവിതകാലം : 3 ഡിസംബർ 1764 - 20 മേയ് 1847), ഒരു ഇംഗ്ലീഷ് എഴുത്തുകാരി ആയിരുന്നു. സഹോദരൻ ചാൾസുമായി സഹകരിച്ച് ഷേക്സ്പിയറിന്റെ കഥകളുടെ ശേഖരണത്തിനുവേണ്ടി പ്രവർത്തിക്കുന്നതിൽ അവർ ഏറെ അറിയപ്പെട്ടിരുന്നു. മാനസിക രോഗമുണ്ടായിരുന്ന മേരി 1796-ൽ മാനസിക പിരിമുറുക്കത്തിൽ അമ്മയെ കുത്തിക്കൊലപ്പെടുത്തി. അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും മാനസിക സമ്മർദ്ദങ്ങളോടുള്ള പൊരുത്തക്കേടിലായിരുന്നു. വില്യം വേഡ്സ്വർത്ത്, സാമുവൽ ടെയ്ലർ കോളറിഡ്ജ് എന്നിവരോടൊപ്പം ലണ്ടനിലെ ഒരു സാഹിത്യവൃത്തത്തിൽ മേരിയും ചാൾസും അദ്ധ്യക്ഷരായിരുന്നു.

മേരി ലാംബ്
ജനനം(1764-12-03)3 ഡിസംബർ 1764
London, England
മരണം20 മേയ് 1847(1847-05-20) (പ്രായം 82)
London, England
മറ്റ് പേരുകൾSempronia (pen name)
തൊഴിൽwriter, poet
അറിയപ്പെടുന്ന കൃതി
Tales from Shakespeare
Mrs. Leicester's School
Poems for Children
ബന്ധുക്കൾCharles Lamb (brother)

ആദ്യകാലജീവിതം തിരുത്തുക

ജോൺ, എലിസബത്ത് ലാംബിന്റെ ഏഴു മക്കളിൽ മൂന്നാമതായി 1764 ഡിസംബർ 3 നാണ് മേരി ലാംബ് ജനിച്ചു. അവരുടെ മാതാപിതാക്കൾ ലണ്ടനിലെ ബാരിസ്റ്ററായ സാമുവൽ സാൾട്ടിനായി ജോലി ചെയ്തിരുന്നു. കുടുംബം ഇന്നർ ടെമ്പിളിലെ 2 ക്രൗൺ ഓഫീസ് റോയിലെ സാൾട്ടിന്റെ വീട്ടിന്റെ മുകളിലായിരുന്നു താമസിച്ചിരുന്നത്. മേരിയുടെ രണ്ട് സഹോദരങ്ങൾ മാത്രമാണ് രക്ഷപ്പെട്ടത്. അവളുടെ ജ്യേഷ്ഠൻ ജോൺ ജൂനിയർ, ഇളയ സഹോദരൻ ചാൾസ്. സമീപത്ത് താമസിച്ചിരുന്ന സാമുവൽ ജോൺസണേയും അദ്ദേഹത്തിന്റെ സന്ദർശകരേയും കണ്ട കാലത്തെ പിതാവിന്റെ കഥകളിൽ നിന്ന് സാഹിത്യത്തെയും എഴുത്തുകാരെയും കുറിച്ച് മേരി പഠിച്ചു. അഞ്ചാം വയസ്സിൽ എഴുത്തുകാരൻ ഒലിവർ ഗോൾഡ്‌സ്മിത്ത് തെരുവിൽ കണ്ടതും മേരി ഓർമിച്ചു, ഡേവിഡ് ഗാരിക്കിന്റെ അഭിനയത്തിനും അവൾ സാക്ഷിയായി. അടുത്തുള്ള പോപ്പ്സ് ഹെഡ് ബുക്ക് ഷോപ്പിലേക്കുള്ള യാത്രകളിൽ അവളുടെ പിതാവ് അവളെയും കൂടെ കൊണ്ടുപോയിരിക്കാം.[1][2]

അവലംബം തിരുത്തുക

  1. Hitchcock 2005, പുറങ്ങൾ. 21–22.
  2. Prance 1983, പുറം. 187.
  • Hitchcock, Susan Tyler (2005). Mad Mary Lamb. New York, London: W. W. Norton & Company. ISBN 0-393-05741-0. {{cite book}}: Invalid |ref=harv (help)
  • Prance, Claude A. (1983). Companion to Charles Lamb: A Guide to People and Places. London: Mansell. ISBN 0-7201-1657-0. {{cite book}}: Invalid |ref=harv (help)

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മേരി_ലാംബ്&oldid=3286288" എന്ന താളിൽനിന്ന് ശേഖരിച്ചത്