കുലശേഖര ആഴ്വാരുടെ വിഷ്ണുസ്തോത്രമാണ് മുകുന്ദമാല[1]. സംസ്കൃത ഭാഷയിലുള്ള ഈ ഗ്രന്ഥം ശ്രീവൈഷ്ണവന്മാർ നിത്യപാരായണത്തിന് ഉപയോഗിക്കുന്നു. ഇതിന്റെ കാശ്മീരപാഠത്തിൽ 34-ഉം കേരളീയപാഠത്തിൽ 31-ഉം ശ്ലോകങ്ങൾ കാണുന്നു. ഒടുവിലത്തെ ശ്ലോകം സാഹിത്യചരിത്രകാരന്മാർക്കു വളരെ പ്രയോജനമുള്ളതാണെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[2]

എതിർ വാദങ്ങൾ തിരുത്തുക

ശ്രീ വൈഷ്ണവസമ്പ്രാദായത്തിൽ മുകുന്ദമാല ആഴ്വാരുടെ ഗ്രന്ഥമായി ഗണിച്ചിട്ടില്ലെന്നും അതുകൊണ്ട് അത് അദ്ദേഹത്തിന്റെ കൃതിയല്ലെന്നും ഒരു എതിർവാദമുണ്ട്.

അവലംബം തിരുത്തുക

  1. http://grandham.org/language/ml/authors/fea3f1f2[പ്രവർത്തിക്കാത്ത കണ്ണി]
  2. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 1. കേരള സാഹിത്യ അക്കാദമി.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുകുന്ദമാല&oldid=3807242" എന്ന താളിൽനിന്ന് ശേഖരിച്ചത്