മുംബൈയിലെ ഒരു പുരാതന ക്ഷേത്രമാണ് മുംബാദേവി ക്ഷേത്രം. ദക്ഷിണ മുംബൈയിൽ ഭുലേശ്വർ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നഗരത്തിന് ഇന്നത്തെ പേര് ലഭിച്ചത് ഈ ദേവതയുടെ പേരിൽ നിന്നാണ്. ഈ ദേവതയെ മുംബൈ നഗരത്തിന്റെ രക്ഷാദേവതയായി വിശ്വാസികൾ കരുതിപ്പോരുന്നു.

മുംബാദേവി ക്ഷേത്രം
പേരുകൾ
മറ്റു പേരുകൾ:മുംബാദേവി മന്ദിർ
സ്ഥാനം
രാജ്യം: India
സംസ്ഥാനം:മഹാരാഷ്ട്ര
ജില്ല:മുംബൈ
പ്രദേശം:ഭുലേശ്വർ
നിർദേശാങ്കം:18°57′0″N 72°49′48″E / 18.95000°N 72.83000°E / 18.95000; 72.83000

ചരിത്രം തിരുത്തുക

ബോംബേയിലെ സപ്തദ്വീപുകളിലെ ആദിമനിവാസികളായിരുന്ന അഗ്രി, കോളി എന്നെ ജനവിഭാഗങ്ങളുടെ ആരാധനാമൂർത്തിയായിരുന്നു മുംബാദേവി. 15-ആം നൂറ്റാണ്ടു മുതൽക്കേ മുംബാദേവി എന്ന മൂർത്തി ആരാധിക്കപ്പെട്ടിരുന്നുവെങ്കിലും 1675-ൽ മുംബാ എന്നുപേരുള്ള ഒരു സ്ത്രീയാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഇവിടെ നിലനിന്നിരുന്ന സെന്റ്. ജോർജ്ജ് കോട്ടയുടെ വടക്കുഭാഗത്തുള്ള കോട്ടമതിലിനോട് ചേർന്നായിരുന്നു ഈ ക്ഷേത്രത്തിന്റെ സ്ഥാനം.[1] 1739-നും 1770നുമിടക്ക് ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് ഭുലേശ്വർ ഭാഗത്ത് പുനർനിർമ്മിക്കപ്പെടുകയായിരുന്നു.

പ്രതിഷ്ഠ തിരുത്തുക

ഹിന്ദു വിശാസത്തിലെ അമ്മദൈവത്തെ സൂചിപ്പിക്കുന്ന ‘മഹാ അംബ’ ലോപിച്ചാണ് മുംബ എന്ന പേര് വന്നതെന്നാണ് നിഗമനം. വെള്ളിക്കിരീടവും മൂക്കുത്തിയും സ്വർണമാലയും ധരിച്ച രൂപത്തിലാണ് ഇന്നത്തെ പ്രതിഷ്ഠ. ഇടതുഭാഗത്തായി മയിലിനു മുകളിൽ ഇരിക്കുന്ന അന്നപൂർണ്ണേശ്വരിയുടെ കൽപ്രതിമയുണ്ട്. മുന്നിൽ ദേവിയുടെ വാഹനമായ കടുവയേയും കാണാം[2]. ഇതു കൂടാതെ ഹനുമാന്റെ ഒരു പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലുണ്ട് [3].

അവലംബം തിരുത്തുക

  1. "MLA protests against temple Management". DNA India. Mumbai. 19 September 2017. Retrieved 20 October 2017.
  2. http://www.culturalindia.net/indian-temples/mumba-devi-temple.html കൾച്ചറൽഇന്ത്യ.നെറ്റ്
  3. https://www.yatra.com/india-tourism/attractions-in-mumbai/mumbadevi-temple യാത്രാ.കോം

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുംബാദേവി_ക്ഷേത്രം&oldid=3756752" എന്ന താളിൽനിന്ന് ശേഖരിച്ചത്