മിഖൈൽ അൽബോവ് (Russian: Михаи́л Ни́лович А́льбов; November 20, 1851 – June 25, 1911) റഷ്യക്കാരനായ എഴുത്തുകാരനാകുന്നു.

മിഖൈൽ അൽബോവ്
ജനനം(1851-11-20)നവംബർ 20, 1851
St Petersburg, Russian Empire
മരണംജൂൺ 25, 1911(1911-06-25) (പ്രായം 59)
St Petersburg, Russian Empire

ജീവചരിത്രം തിരുത്തുക

1851ൽ സെന്റ് പിറ്റേഴ്സ് ബർഗിൽ ആണു അൽബോവ് ജനിച്ചത്. ചെറുപ്രായത്തിൽതന്നെ അദ്ദേഹം വായനയിൽ വളരെ താപര്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം വിദേശഭാഷകളിലുള്ള റോബിൻസൺ ക്രൂസോ, ഡേവിഡ് കോപ്പർഫീൽഡ് തുടങ്ങിയ കൃതികൾ പ്രത്യേകം ഇഷ്ടപ്പെട്ടിരുന്നു. നിക്കൊളായ് ഗൊഗോളിന്റെ മരിച്ച ആത്മാക്കൾ പോലുള്ള കൃതികൾ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചു. 13 വയസ്സിൽ തന്നെ കഥകൾ എഴുതിത്തുടങ്ങുകയും The Memoirs of an Underground Lodge എന്ന ഗ്രന്ധം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. തുടർന്ന്, സാഹിത്യരചനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി തന്റെ പഠനം ഉപേക്ഷിച്ചു. 1873ൽ വീണ്ടും സ്കൂളിൽ ചെർന്ന് പഠനം തുടർന്നു. 1879ൽ നിയമബിരുദം നേടി. 1911ൽ അദ്ദേഹം സെന്റ് പിറ്റേഴ്സ് ബർഗിൽ വച്ച് മരിച്ചു.

"https://ml.wikipedia.org/w/index.php?title=മിഖൈൽ_അൽബോവ്&oldid=3269528" എന്ന താളിൽനിന്ന് ശേഖരിച്ചത്