പ്രമുഖ സ്പാനിഷ് അഭിഭാഷകയും സ്‌പെയിനിലെ വാലെൻസിയയിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകയുമാണ് മാരിയ ഡൊളോരസ് അൽബ മുള്ളർ (Spanish: María Dolores Alba Mullor). സ്‌പെയിനിലെ പന്ത്രണ്ടാം നിയമ നിർമ്മാണ സഭയിലെ അധോസഭയായ കോൺഗ്രസ്സിൽ അംഗമാണ് മാരിയ.

മാരിയ ഡൊളോരസ് അൽബ മുള്ളർ

ജനനം തിരുത്തുക

സ്‌പെയിനിലെ അൽകോയിൽ 1964 മെയ് ഏഴിന് ജനിച്ചു. നിയമത്തിൽ ബിരുദം നേടി. അൽകോയിയിൽ അഭിഭാഷകയാണ്. സ്‌പെയിനിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ പീപ്പിൾസ് പാർട്ടി ഓഫ് ദി വാലൻസിയൻ കമ്മ്യൂണിറ്റി - പിപിസിവിയുടെ പ്രവർത്തകയും നേതാവുമാണ്[1].

രാഷ്ട്രീയ ജീവിതം തിരുത്തുക

2003ൽ നടന്ന സ്പാനിഷ് മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ അൽകോയയി മുൻസിപ്പൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തിക കാര്യ വനിതാ കൗൺസിലറായിരുന്നു. 2007ൽ പ്രതിപക്ഷത്തായിരുന്നു. 2016ലെ സ്പാനിഷ് പൊതുതിരഞ്ഞെടുപ്പിൽ അലികാന്റെ പ്രവിശ്യയിൽ നിന്ന് കോൺഗ്രസ്സിലേക്ക് ഡെപ്യൂട്ടിയായി തിരഞ്ഞെടുക്കപ്പെട്ടു.[2][3]

അവലംബം തിരുത്തുക

  1. PP Congreso (ed.). "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-12. Retrieved 2017-07-07. {{cite web}}: Unknown parameter |título= ignored (|title= suggested) (help)
  2. http://www.congreso.es/portal/page/portal/Congreso/Congreso/Diputados/DipCircuns/ComAutVal?_piref73_1333408_73_1333405_1333405.next_page=/wc/fichaDiputado&idDiputado=84. {{cite web}}: Missing or empty |title= (help); Unknown parameter |fechaacceso= ignored (|access-date= suggested) (help); Unknown parameter |título= ignored (|title= suggested) (help)
  3. "Diputados electos por la circunscripción de Alicante". la Vanguardia, fech=26 de junio de 2016. Retrieved 4 July 2017. {{cite journal}}: Cite has empty unknown parameters: |urltrad=, |deadurl=, |subscription=, |coauthors=, |trans_title=, and |chapterurl= (help)