ഗുജറാത്ത് സംസ്ഥാനത്തിലെ ഗൾഫ് ഓഫ് കച്ചിലാണ് മറൈൻ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1982-ലാണ് ഇത് രൂപീകൃതമായത്. ഇന്ത്യയിലെ ആദ്യ തീരദേശ ദേശീയോദ്യാനമാണിത്.

മറൈൻ ദേശീയോദ്യാനം
Locationജാംനഗർ ജില്ല, ഗുജറാത്ത്, ഇന്ത്യ
Nearest cityജാംനഗർ
Area162.89 km²
Established1982
Governing bodyഗുജറാത്ത് വനം വകുപ്പ്

ഭൂപ്രകൃതി തിരുത്തുക

295 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. കണ്ടൽ വനങ്ങളാണ് ഇവിടെ കൂടുതലായും കാണപ്പെടുന്നത്.

ജന്തുജാലങ്ങൾ തിരുത്തുക

കാട്ടുപോത്ത്, പുള്ളിമാൻ, ഏഷ്യാറ്റിക് കാട്ടുനായ, കടുവ, ഓട്ടർ എന്നീ ജീവികളെ ഇവിടെ കാണാം. അനേകം പവിഴപ്പുറ്റുകളും വിടെയുണ്ട്. ഫ്ലെമിംഗോ പക്ഷി, ലെതർ ബാക്ക് കടലാമ, പച്ചക്കടലാമ എന്നിവ ഇവിടെ താത്കാലികമായി തങ്ങാറുണ്ട്. 94 ഇനത്തില്പ്പെട്ട ജലപ്പക്ഷികളുടെ ആവാസകേന്ദ്രമാണീ ഉദ്യാനം.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മറൈൻ_ദേശീയോദ്യാനം&oldid=2837863" എന്ന താളിൽനിന്ന് ശേഖരിച്ചത്