മരിയ ചൊദ്ര ദേശീയോദ്യാനം റഷ്യയിലെ മറി എൽ ലെ മോർക്കിൻസ്ക്കി, സ്വെനിഗോവിസ്ക്കി, വോൾഷ്സ്ക്കി എന്നീ ജില്ലകളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1985ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം 366 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.

മരിയ ചൊദ്ര ദേശീയോദ്യാനം
Lake Tot-Er in the national park.
Map showing the location of മരിയ ചൊദ്ര ദേശീയോദ്യാനം
Map showing the location of മരിയ ചൊദ്ര ദേശീയോദ്യാനം
LocationMari El Republic, Russia
Nearest cityVolzhsk
Coordinates56°09′N 48°22′E / 56.150°N 48.367°E / 56.150; 48.367
Area366 km2 (141 sq mi)
Established1985

മരിയ ചോദ്ര സ്ഥാപിതമായത് അപൂർവ്വങ്ങളായ സസ്യങ്ങളെ സംരക്ഷിക്കാനാണ്. 115ൽ അധികം സസ്യസ്പീഷീസുകളാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. ഇവിടെ 14 വിനോദസഞ്ചാര പാതകൾ ഉണ്ട്. യാൽചിക്, ഗ്ലൂഖോയെ, കിച്ചിയർ തടാകങ്ങൾ, ഇല്ലെറ്റ്, യൂഷുറ്റ് എന്നീ നദികളിലൂടെയുള്ള റാഫ്റ്റിംഗ്, പുഗാചോവിന്റെ ഓക്ക്, മാപ്പിൾ പർവ്വതങ്ങൾ എന്നിവയാണ് ഇവിടുത്തെ ജനപ്രിയങ്ങളായ വിനോദസഞ്ചാര ആകർഷണങ്ങൾ.

മരിയ ചൊദ്രയിൽ 14ൽ അധികം വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ട്. അവ മറി എൽ, ടാറ്റാർസ്റ്റൻ, ചുവാഷിയ എന്നീ സ്വയംഭരണപ്രദേശങ്ങളിലെ വിനോദസഞ്ചാരത്തിൽ പ്രധാന പങ്കു വഹിക്കുന്നു.

അവലംബം തിരുത്തുക