മരമാക്രി എന്ന പേരിലും അറിയപ്പെടുന്ന ഒരിനം തവളയാണ് മരത്തവള. മിക്കവാറും സമയങ്ങളിൽ മരത്തിൽ കഴിയുന്നതുകൊണ്ടാണ് ഇതിന് ഈ പേര് വരാൻ കാരണം. വൃക്ഷങ്ങളിൽ മാത്രം കാണുന്നയിനം തദ്ദേശ്ശീയ ജീവികളാണ്‌ മരത്തവളകൾ. ഈയിനത്തിൽ അനേകം വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ഈ തവളകൾ പ്രജനനത്തിനും, ഇണചേരാനും മാത്രമേ മരത്തിൽനിന്ന് താഴെയിറങ്ങാറുള്ളൂ. ചിലയിനം മരമാക്രികൾ ഇലകളിൽ പതകൊണ്ടുള്ള കൂട് ഉണ്ടാക്കാറുണ്ട്.[അവലംബം ആവശ്യമാണ്]

യൂറോപ്യൻ മരത്തവള

വലിപ്പം തിരുത്തുക

ഈയിനം തവളകൾക്ക് വലിപ്പം തീരെ കുറവാണ്. കാരണം ഇവ മിക്കവാറും മരത്തിന്റെ ഇലകളിലാണ് ഇരിക്കാറുള്ളത്. ഇവയുടെ വലിപ്പം ഏറിയാൽ 10 സെ മീ മാത്രമാണ്.

നിറം തിരുത്തുക

മിക്ക മരത്തവളകൾക്കും പച്ചനിറം ആണുള്ളതെങ്കിലും ജീവിക്കുന്ന മരങ്ങളുടെ നിറത്തിന് അനുസരിച്ച്[അവലംബം ആവശ്യമാണ്] നിറവ്യത്യാസം കാണാം. താഴെ ഉള്ള ചിത്രങ്ങൾ നോക്കുക.

അവലംബം തിരുത്തുക


പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മരത്തവള&oldid=3640300" എന്ന താളിൽനിന്ന് ശേഖരിച്ചത്