മണിബേൻ പട്ടേൽ

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത

സ്വതന്ത്രസമരസേനാനിയും ഇന്ത്യൻ പാർലമെന്റിലെ മുൻഅംഗവും സർദ്ദാർ വല്ലഭായ് പട്ടേലിന്റെ മകളുമാണ് മണിബേൻ പട്ടേൽ. 1903 ഏപ്രിൽ 3 നു ഗുജറാത്തിലെ ആനന്ദ ജില്ലയിലെ കരംസാദിൽ ജനിച്ചു.[1] നിസ്സഹകരണ പ്രസ്ഥാനത്തിലും ഉപ്പുസത്യാഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും പങ്കെടുത്ത് ജയിൽ‌വാസം അനുഭവിച്ചിട്ടുണ്ട്. സ്വാതന്ത്രാനന്തരം ഗുജറാത്തിലെ മെഹ്സാന ലോക്സഭാ മണ്ഡലത്തിൽ നിന്നും ജയിച്ചിട്ടുണ്ട്.

മണിബേൻ പട്ടേൽ 1947 ലെ ഒരു ചിത്രം

അവലംബം തിരുത്തുക

  1. Joginder Kumar Chopra (1993). Women in the Indian parliament: a critical study of their role. Mittal Publications. p. 174. ISBN 978-81-7099-513-5.
"https://ml.wikipedia.org/w/index.php?title=മണിബേൻ_പട്ടേൽ&oldid=2787282" എന്ന താളിൽനിന്ന് ശേഖരിച്ചത്