മണിബെൻ കര (1905-1979) [1] ഇന്ത്യൻ സാമൂഹ്യ പ്രവർത്തകയും ട്രേഡ് യൂണിയൻ പ്രവർത്തകയുമായിരുന്നു. [2]അവർ ഹിന്ദു മസ്ദൂർ സഭയുടെ സ്ഥാപക അംഗമായിരുന്നു[3] .1970- ൽ ഇന്ത്യാ ഗവൺമെന്റ് നാലാമത്തെ ഏറ്റവും മികച്ച ഇന്ത്യൻ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി അവരെ ആദരിച്ചു. [4]

Maniben Kara
പ്രമാണം:Maniben Kara.jpg
Maniben Kara
ജനനം1905
മരണം1979
തൊഴിൽSocial worker, trade unionist
പുരസ്കാരങ്ങൾPadma Shri

ജീവചരിത്രം തിരുത്തുക

1905-ൽ മുംബൈയിലെ മഹാരാഷ്ട്രയിൽ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ ആര്യ സമാജം അംഗമായി മണിബെൻ കര ജനിച്ചു. മുംബൈയിലെ ഗാംദേവിലെ സെന്റ്. കൊളംബോ ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും, ബർമിങ്ഹാമിലെ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ സയൻസ് ബിരുദവും നേടി.[5] 1929-ൽ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്ന അവർ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു. സേവാ മന്ദിറും ഒരു അച്ചടിശാലയും സ്ഥാപിക്കുകയും ഇന്ത്യൻ വിപ്ലവകാരിയായ എം. എൻ. റോയിയുടെ ദേശീയ പ്രസിദ്ധീകരണമായ സ്വതന്ത്ര ഇന്ത്യ പ്രസിദ്ധീകരിക്കുകയും ചെയ്തു. [6]പിന്നീട്, അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ നേതാക്കളിൽ ഒരാളായ നാരായൺ മൽഹാർ ജോഷി അദ്ദേഹത്തെ സ്വാധീനിക്കുകയും ട്രേഡ് യൂണിയൻ ആക്ടിവിസത്തിൽ പങ്കാളിയാകുകയും ചെയ്തു.[7] ബോംബെ ഇംപ്രൂവ്മെൻറ് ട്രസ്റ്റിലെ പല യാഥാസ്ഥിതിക തൊഴിലാളികളുടെ താമസസ്ഥലവും മുംബൈയിലെ ചേരികളുമായിരുന്നു അവരുടെ പ്രവർത്തന മേഖല.[5]അവർ അമ്മമാരുടെ ക്ലബ്ബും ഹെൽത്ത് സെന്ററും സ്ഥാപിക്കുകയും ജനങ്ങളുടെ ഇടയിൽ ശുചിത്വം, സാക്ഷരതാ സന്ദേശം എന്നിവ പ്രചരിപ്പിക്കുക ചെയ്തു.[5] പിന്നീട് അവർ സേവാ മന്ദിർ എന്ന സാമൂഹ്യസംഘടന ആരംഭിച്ചു.പിന്നീട് ഭംഗിനി സമാജ് എന്ന എൻ.ജി.ഒയുമായി ഇത് ലയിപ്പിച്ചു. [1]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 Sushila Nayar, Kamla Mankekar (Editors) (2003). Women Pioneers In India's Renaissance. National Book Trust, India. p. 469. ISBN 81-237-3766 1. {{cite book}}: |author= has generic name (help)
  2. Geraldine Hancock Forbes (1999). Women in Modern India, Volume 4. Cambridge University Press. p. 290. ISBN 9780521653770.
  3. "Labour Rights". Labour Rights. 2015. Archived from the original on 2015-02-15. Retrieved 15 May 2015.
  4. "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 15 November 2014. Retrieved 11 November 2014.
  5. 5.0 5.1 5.2 "Stree Shakti". Stree Shakti. 2015. Retrieved 16 May 2015.
  6. "Independent India". Hathi Trust. 2015. Retrieved 16 May 2015.
  7. "N. M. Joshi". The Hindu. 31 May 1955. Retrieved 16 May 2015.
"https://ml.wikipedia.org/w/index.php?title=മണിബെൻ_കര&oldid=3640022" എന്ന താളിൽനിന്ന് ശേഖരിച്ചത്