1513-1514-ൽ ഇറ്റാലിയൻ നവോത്ഥാന കലാകാരൻ റാഫേൽ വരച്ച ഒരു മഡോണ ചിത്രമാണ് മഡോണ ഡെല്ല സെഗിയോള. ഈ ചിത്രം ഫ്ലോറൻസിലെ പാലാസോ പിറ്റി ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്നു. മറിയ കുഞ്ഞായ ക്രിസ്തുവിനെ ആലിംഗനം ചെയ്യുകയും അല്പം കൂടി വളർന്ന ശിശുവായ യോഹന്നാൻ സ്നാപകൻ രണ്ടുപേരെയും നിരീക്ഷിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിന്റെ രൂപകൽപ്പന അതേ കാലഘട്ടത്തിലെ മഡോണ ഡെല്ലാ ടെൻഡ എന്ന ചിത്രവുമായി സാമ്യമുള്ളതായി കാണപ്പെടുന്നു.

Madonna della seggiola
കലാകാരൻRaphael
വർഷം1513–1514
MediumOil on panel
അളവുകൾ71 cm × 71 cm (28 in × 28 in)
സ്ഥാനംPalazzo Pitti, Florence

റോമൻ കാലഘട്ടത്തിൽ വരച്ച ഈ മഡോണയ്ക്ക് ഇതേ വിഷയത്തിലെ മുൻ ഫ്ലോറൻ‌ടൈൻ ചിത്രങ്ങളുടെ കർശനമായ ജ്യാമിതീയ രൂപവും രേഖീയ ശൈലിയും കാണപ്പെടുന്നില്ല. പകരം, ചിത്രത്തിലെ ഊഷ്മള നിറങ്ങൾ ടിഷ്യന്റെയും റാഫേലിന്റെയും വിപരീതശൈലിയിൽ ചിത്രീകരിച്ചിരുന്ന സെബാസ്റ്റ്യാനോ ഡെൽ പിയോംബോയുടെ സ്വാധീനം സൂചിപ്പിക്കുന്നതായി തോന്നുന്നു.

വിവരണം തിരുത്തുക

റോമിൽ വച്ച് റാഫേൽ വരച്ച ഈ ചിത്രം ഒരുപക്ഷേ സ്റ്റാൻസാ ഡി എലിയോഡോറോ പൂർത്തിയായ ഉടനെ ചിത്രീകരിച്ചതാകണം. താമസിയാതെ മെഡിഷ്യൻ ശേഖരത്തിലേക്ക് കടന്ന ഈ ചിത്രം 1589 ആയപ്പോഴേക്കും അവിടെ ഉണ്ടായിരുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ട് മുതൽ പിറ്റിയിലാണ്. 1799-ൽ നെപ്പോളിയൻ സൈന്യം ഇത് പാരീസിലേക്ക് കൊണ്ടുപോയെങ്കിലും 1815-ൽ ഫ്ലോറൻസിലേക്ക് തിരികെ കൊണ്ടുവന്നു.

പുരാതന, വെനീഷ്യൻ വിദ്യാലയത്തിലെ ടിഷ്യൻ, സെബാസ്റ്റ്യാനോ ഡെൽ പിയോംബോ എന്നിവരുടെ സ്വാധീനത്തിൽ റാഫേൽ ചിത്രീകരിച്ച ഒരു പ്രശസ്ത ചിത്രം ആയിരുന്നു ഇത്. ഒരു "ടോണ്ടോ" യുടെ രൂപം തന്നെ ഫ്ലോറൻസിന്റെ ഓർമ്മപ്പെടുത്തലാണ്. മാത്രമല്ല ക്വാട്രോസെന്റോയുടെ അഭിരുചികളിലേക്ക് നമ്മെ തിരികെ കൊണ്ടുപോകുന്നു ടോണ്ടോയുടെ രൂപത്തിൽ, കലാകാരൻ ചിത്രത്തിന്റെ രൂപരേഖയുമായി പ്രതിഛായ സ്വാംശീകരിച്ചുകൊണ്ട് വളവുകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് അനുരൂപപ്പെടുത്തുകയും ചെയ്യുന്നു. വൃത്തിനകത്തുള്ള പ്രതിഛായകൾ കൂടുതൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗ്രൂപ്പിംഗ്, ടോണ്ടോയുടെ പൂർണ്ണമായ ചുറ്റളവ് വാത്സല്യത്തിന്റെ കേന്ദ്രവുമായി പൊരുത്തപ്പെടുന്നു. കുട്ടിയായ ക്രിസ്തു ചിത്രത്തിന്റെ ആത്മീയ കേന്ദ്രമായി കാണപ്പെടുന്നു. നിറത്തിന്, വ്യക്തത ഉണ്ടായിരുന്നിട്ടും, വൈദഗ്ദ്ധ്യത്തോടെ വ്യക്തിപരവുമായ ഊഷ്മളതയോടെ റാഫേൽ ചിത്രസംയോജനവും നൽകുന്നു.[1]

ചിത്രകാരനെക്കുറിച്ച് തിരുത്തുക

 

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[2] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Madonna della Seggiola (Sedia) by RAFFAELLO Sanzio". www.wga.hu. Retrieved 2019-07-23.
  2. On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042
"https://ml.wikipedia.org/w/index.php?title=മഡോണ_ഡെല്ല_സെഗിയോള&oldid=3256509" എന്ന താളിൽനിന്ന് ശേഖരിച്ചത്