റൈസോഫൊറേസീ കുടുംബത്തിൽപ്പെട്ട ഒരു കണ്ടൽ ഇനമാണ് മഞ്ഞക്കണ്ടൽ.(ശാസ്ത്രീയനാമം: Ceriops tagal). ആനക്കണ്ടൽ എന്നും പേരുണ്ട്. വംശനാശഭീഷണി നേരിടുന്ന[അവലംബം ആവശ്യമാണ്] ഇവ ദക്ഷിണാഫ്രിക്കയിൽ ഒരു സംരക്ഷിത വൃക്ഷമാണ്.[1] കേരളത്തിൽ വംശനാശം വന്നു എന്നു കരുതിയിരുന്നതാണേങ്കിലും 150 വർഷങ്ങൾക്ക് ശേഷം വീണ്ടും കൊല്ലത്ത് കണ്ടെത്തുകയുണ്ടായി.

മഞ്ഞക്കണ്ടൽ
In Mozambique
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. tagal
Binomial name
Ceriops tagal
Synonyms
List
  • Bruguiera arnottiana Wight ex Arn.
  • Bruguiera timoriensis Wight & Arn.
  • Ceriops boviniana Tul.
  • Ceriops candolleana Arn.
  • Ceriops forsteniana Blume
  • Ceriops globulifera Boreau ex Tul.
  • Ceriops lucida Miq.
  • Ceriops mossambicensis Klotzsch
  • Ceriops pauciflora Benth.
  • Ceriops somalensis Chiov.
  • Ceriops timoriensis Domin
  • Ceriops timoriensis (DC.) C.A.Gardner

വിവരണം തിരുത്തുക

25 മീറ്റർ വരെ ഉയരം വയ്ക്കുന്ന മരമാണിത്. രണ്ടര സെന്റീമീറ്റർ വരെ നീളം വയ്ക്കുന്ന കായകളാണ്. തെക്കും കിഴക്കും ആഫ്രിക്കയിൽ സ്വാഭാവികമായിത്തന്നെ വളരുന്നു. പലഏഷ്യൻ രാജ്യങ്ങളിലും മഞ്ഞക്കണ്ടൽ കാണാം. വീടുണ്ടാക്കാൻ തടി ഉപയോഗിക്കുന്നു. കരിയുണ്ടാക്കാനും വിറകിന് വേണ്ടിയും ഉപയോഗിക്കുന്നു.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-07-05. Retrieved 2013-06-17.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=മഞ്ഞക്കണ്ടൽ&oldid=3930288" എന്ന താളിൽനിന്ന് ശേഖരിച്ചത്