വൈലോപ്പിളളി ശ്രീധര മേനോന്റെ പ്രസിദ്ധ കാവ്യ സമാഹാരങ്ങളിലൊന്നാണ് മകരക്കൊയ്ത്ത് . കേരളത്തിന്റെ വൈവിധ്യമാർന്ന സംസ്‌കാരചിഹ്നങ്ങളും താളങ്ങളും സമന്വയിക്കുന്ന എൺപത്‌ കവിതകളുടെ സമാഹാരമാണിത്. 1980 ൽ പ്രസിദ്ധീകരിച്ചു.

പുറംചട്ട

ഉള്ളടക്കം തിരുത്തുക

മകരക്കൊയ്ത്തിലെ കവിതകളിൽ പലതിന്റെയും പശ്ചാത്തലം തൃശൂർ പട്ടണമോ സമീപസ്ഥലങ്ങളോ ആണ്.അങ്ങനെയാവാൻ കാരണം അവിടെയാണ് താൻ വസിക്കുന്നത് എന്നുമാത്രമല്ല മനുഷ്യരെ സ്‌നേഹിക്കുന്നതുപോലെ സ്ഥലങ്ങളെയും സ്‌നേഹിക്കുന്നതുകോണ്ടാണെന്ന് ആമുഖത്തിൽ കവി പറയുന്നു.മനുഷ്യരെയെന്നപോലെ അടുത്ത് പരിചയിക്കുന്ന സ്ഥലങ്ങളേയും ശകാരിക്കുകയും വിമർശിക്കുകയും ചെയ്യുന്നത് തന്റെ ഒരു സവിശേഷമായ മാനസികപ്രവണതയാണെന്നും കവി വെളിപ്പെടുത്തുന്നു. [1]

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-06-29.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മകരക്കൊയ്ത്ത്&oldid=4024630" എന്ന താളിൽനിന്ന് ശേഖരിച്ചത്