അവസാദശിലാഫലകങ്ങൾക്ക് സ്ഥിരരൂപഭേദം സംഭവിക്കുന്ന കാലഘട്ടങ്ങളിൽ അവ വളഞ്ഞുപോകുന്നതു മൂലം ഭൂതലത്തിൽ രൂപപ്പെടുന്ന മടക്കുകളാണ് ഭൂമടക്കുകൾ അഥവാ ഭൂവലനം (Fold) എന്നറിയപ്പെടുന്നത്. സൂക്ഷ്മ ചുളിവുകൾ മുതൽ പർവത വലുപ്പത്തിലുള്ള മടക്കുകൾ വരെ ഇപ്രകാരം രൂപപ്പെട്ടിട്ടുണ്ട്.. അവ ഒറ്റപ്പെട്ട മടക്കുകളായോ ഒരേ കാലഘട്ടത്തിൽ രൂപപ്പെട്ട മടക്കുകളുടെ (ഭൂവലനശൃംഖല) കൂട്ടമായോ കാണപ്പെടുന്നു. അവശിഷ്ട നിക്ഷേപത്തിനിടയിൽ രൂപം കൊള്ളുന്നവയാണ് അവസാദഘട്ട മടക്കുകൾ.

ഗ്രീസിൽ കാണപ്പെട്ട ചുണ്ണാമ്പുകല്ലിന്റെയും ചെർട്ടിന്റെയും ഒന്നിടവിട്ട പാളികളുളള ഭൂമടക്ക്. ആഴക്കടൽത്തട്ടിൽ ചുണ്ണാമ്പുകല്ലും ചെർട്ടും പരന്ന പാളികളായി നിക്ഷേപിക്കപ്പെട്ടു. ആൽപൈൻ രൂപഭേദം വഴിയാണ് ഈ മടക്കുകൾ ഉണ്ടായത്.

സമ്മർദ്ദം, സുഷിര സമ്മർദ്ദം, താപനില ചരിവുമാനം എന്നിവയിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് മടക്കുകൾ രൂപം കൊള്ളുന്നു. മൃദുവായ അവസാദങ്ങൾ , കായാന്തരിത ശിലകളുടെ പൂർണ്ണ സ്പെക്ട്രം, ചില ആഗ്നേയശിലകളിലെ ഒഴുക്ക് ഘടനകൾ എന്നിവ ഇതിന് തെളിവാണ്. ഒരേ സ്ഥലത്തു കൂട്ടമായുളള മടക്കുകൾ ഒറ്റ ബെൽറ്റാണ്, ഇത് പർവ്വതനമേഖലകളുടെ ഒരു പൊതു സവിശേഷതയാണ്. നിലവിലുള്ള പാളികൾക്ക് സങ്കോചം സംഭവിക്കുന്നതിലൂടെയാണ് മടക്കുകൾ സാധാരണയായി രൂപം കൊള്ളുന്നത്, സമതലീയമല്ലാത്ത ചില ഭൂഭ്രംശന (fault) ങ്ങളും (ഭ്രംശനം വളഞ്ഞുണ്ടായ മടക്ക്), മടക്ക് ഉണ്ടാകാൻ കാരണമാകുന്നുണ്ട്.

അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ പെർമിയനിൽ കിങ്ക് ബാൻഡ് മടക്കുകൾ
കാലിഫോർണിയയിലെ ബാർസ്റ്റോവിനടുത്തുള്ള ബാർസ്റ്റോ രൂപവത്കരണത്തിലെ റെയിൻബോ ബേസിൻ കീഴ്മടക്ക്
മടക്ക രൂപരേഖ 3D പ്രതിരൂപം

വലന ഉപരിതലത്തിൻ്റെ പരമാവധി വക്രതയുളള ബിന്ദുക്കളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖയാണ് വലന അക്ഷം (Fold Hinge). ഈ രേഖ നേരായതോ വളഞ്ഞതോ ആകാം. ഇതിനെ വിജാഗിരി രേഖ എന്നും പറയാറുണ്ട്. [1]

ഭുജങ്ങളും വിജാഗിരിയും

മടക്കുകളുടെ തരങ്ങൾ തിരുത്തുക

 
ന്യൂജേഴ്‌സിയിലെ ഒരു മേൽമടക്ക് (അപനതി)
 
കൊളറാഡോ ദേശീയ സ്മാരകത്തിലെ ഒരു മോണോക്ലൈൻ
 
ആവർത്തിച്ചുള്ള മടക്ക്, കിംഗ് ഓസ്കാർ ജോർജ്

രേഖീയം തിരുത്തുക

  • അപനതി (മേൽമടക്ക്) : അക്ഷീയ കേന്ദ്രം ഉയർന്നിരിക്കുകയും അതിൽ നിന്ന് ഇരുവശത്തേയ്ക്കും ചാഞ്ഞു പോകുയും ചെയ്യുന്ന തരം മടക്ക്. ഇതിൽ ഏറ്റവും പഴക്കം ചെന്ന ശിലാപാളിയായിരിക്കും നടുഭാഗത്തുളളത്
  • അഭിനതി (കീഴ്മടക്ക്) : അക്ഷീയ കേന്ദം കുഴിഞ്ഞ ഭാഗത്തായിരിക്കുന്ന തരം മടക്ക്. ഇതിൽ നടുഭാഗത്തുളളത് ഏറ്റവും പഴക്കം കുറഞ്ഞ ശിലാപാളിയായിരിക്കും.
  • ഉത്തല ഭൂരൂപം (Antiform): പൂർണമായും അപനതി ആയി രൂപപ്പെടാത്ത തരം ശിലാപ്രസ്തരങ്ങൾ. അപനതിക്ക് സമാനമായി ഇവ മുകളിലേയ്ക്ക് പൊന്തിനിക്കും.
  • അവതല ഭൂരൂപം (Synform): കുഴിഞ്ഞു നില്ക്കുന്നതും എന്നാൽ പൂർണ്ണമടക്കായി രൂപപ്പെടാത്തതുമായ ശിലാപ്രസ്തരങ്ങൾ.
  • സോപാന ഭൂമടക്കുകൾ (Monocline): ഒരു വശം മാത്രം താഴ്ന്നു് സോപാനം പോലെയുളള മടക്കുകൾ.
  • ശയ്യാ ഭൂരൂപങ്ങൾ (Recumbent): ഒരു ഭാഗത്തേയ്ക്ക് കൂടുതലായി വളഞ്ഞുനില്ക്കുന്ന തരം ഭൂമടക്കുകൾ.

മടക്കിനുളള കാരണങ്ങൾ തിരുത്തുക

ഭൂവല്കത്തിലെ എല്ലാ തട്ടുകളിലെയും എല്ലാത്തരം പാറകളിലും വിവിധകാരണങ്ങളാൽ മടക്കുകൾ ഉണ്ടാകുന്നു.

അടുക്കിന് സമാന്തരമായുളള പാറയുടെ സങ്കോചനം തിരുത്തുക

 
പെറുവിലെ മോറോ സോളാർ , ലാ ഹെരാഡുര രൂപവത്കരണത്തിലെ ചതുര മടക്ക്

പാറകൾ അവയുടെ അടുക്കിന് സമാന്തരമായ ദിശയിൽ സങ്കോചിക്കുകയും അങ്ങനെ മടക്കുകൾ ഉണ്ടാകുകയും ചെയ്യുന്നു. [2]

 
റോൾ‌ഓവർ അപനതി
 
റാമ്പ് അപനതി
 
പ്രചലിത ഭ്രംശന മടക്ക്

ഭ്രംശനവുമായി ബന്ധപ്പെട്ട ഭൂമടക്ക് തിരുത്തുക

ഭ്രംശനങ്ങളുടെ പ്രചലനവും സ്ഥാനാന്തരണവും മൂലവും രണ്ടു ഭ്രംശനങ്ങൾക്കിടയിലുണ്ടാകുന്ന ആതാനത്തെ (Strain) ഉൾക്കൊള്ളുന്നതിനായും പലപ്പോഴും മടക്കുകൾ രൂപം കൊളളാറുണ്ട്.

ഭ്രംശനം വളഞ്ഞുണ്ടായ ഭൂമടക്ക് തിരുത്തുക

അതലീയ ഭ്രംശന (non-planar fault) ങ്ങളിലൂടെയുളള സ്ഥാനാന്തരണം മൂലം സംഭവിക്കുന്ന മടക്കുകളാണിവ. [3]

പ്രചലിത ഭ്രംശനം മൂലമുളള മടക്ക് തിരുത്തുക

നിലവിലുളള ഒരു ഭൂഭ്രംശത്തിന് പ്രചലനാന്തരം സ്ഥാനാന്തരം സംഭവിക്കുകയും തുടർന്ന് പ്രചലനം ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് പ്രചലിത ഭ്രംശന മടക്കുകൾ ഉണ്ടാകുന്നത്. വിപരീതദിശയിലുളളതും നേരായുളളതും ആയ ഭൂഭ്രംശങ്ങളിൽ ഈ പ്രതിഭാസം മുകളിലുളള പാറത്തട്ടുകളെ ഒരു സോപാന ഭൂമടക്കിന്റെ രൂപത്തിൽ മടക്കിക്കളയുന്നു. [4]

വിച്ഛേദന ഭൂമടക്ക് തിരുത്തുക

ഒരു തള്ളിക്കയറുന്ന ഭൂഭ്രംശം ഒരു തലീയ ഭൂവിച്ഛേദത്തിലൂടെ കടന്നു പോകുമ്പോൾ തുടർന്നുളള പ്രചലനം സംഭവിക്കുന്നില്ലെങ്കിൽ ചതുര രൂപത്തിലുളള വിച്ഛേദന ഭൂമടക്കുകൾ (Detachment folds) രൂപം കൊള്ളാം.

ഷിയർ മേഖലകളിലെ ഭൂമടക്ക് തിരുത്തുക

 
കാപ് ഡി ക്രൂസിലെ ഒരു ഷിയർ മേഖലയിലെ ഷിയർമടക്കുകൾ.

ലഘുവായ അസമമിത ഭൂമടക്കുകളാണ് ഷിയർമേഖലകളിൽ ഉണ്ടാകുക. ഈ മടക്കുകളിൽ ചിലതിന് വളരെ വളഞ്ഞ അക്ഷരേഖകളാണുള്ളത്, അവയെ ആവനാഴി മടക്കുകൾ (Sheath folds) എന്ന് വിളിക്കുന്നു. [5]

അവസാദങ്ങളിലെ ഭൂമടക്ക് തിരുത്തുക

പുതുതായി നിക്ഷേപിക്കപ്പെടുന്ന അവസാദങ്ങൾ പൊതുവേ ദുർബലമായിരിക്കുകയും അവ ശിലാവല്കരിക്കപ്പെടുന്നതിന് മുമ്പ് രൂപഭേദത്തിന് വിധേയമാകുകയും അങ്ങനെ മടക്ക് രൂപം കൊള്ളുകയും ചെയ്യും. മറ്റുള്ള ശിലാസ്വഭാവമുളള മടക്കുകളിൽ നിന്നും വേർതിരിച്ചറിയുന്നതിന് അവയെ അവസാദഘട്ട മടക്കുകൾ (Synsedimentary folds) എന്ന് വിളിക്കുന്നു.

ഇതും കാണുക തിരുത്തുക

  • ത്രിമാന ഭൂമടക്കുകളുടെ പരിണാമം
  • പർവതനം
  • പർവ്വത നിർമ്മിതി
  • ശിലാബലതന്ത്രം
  • ത്രസ്റ്റ് ഭൂഭ്രംശം 
  1. M.J. Fleury, The description of folds, Proceedings of the Geologists' Association, Volume 75, Issue 4, 1964, Pages 461-492, ISSN 0016-7878, https://doi.org/10.1016/S0016-7878(64)80023-7.
  2. Ramsay, J.G.; Huber M.I. (1987). The techniques of modern structural geology. Vol. 2 (3 ed.). Academic Press. p. 392. ISBN 978-0-12-576922-8. Retrieved 2009-11-01.
  3. Withjack, M.O.; Schlische (2006). "Geometric and experimental models of extensional fault-bend folds". In Buiter S.J.H. & Schreurs G. (ed.). Analogue and numerical modelling of crustal-scale processes. Vol. Special Publications 253. R.W. Geological Society, London. pp. 285–305. ISBN 978-1-86239-191-8. Retrieved 2009-10-31.
  4. Jackson, C.A.L.; Gawthorpe R.L.; Sharp I.R. (2006). "Style and sequence of deformation during extensional fault-propagation" (PDF). Journal of Structural Geology. 28 (3): 519–535. Bibcode:2006JSG....28..519J. doi:10.1016/j.jsg.2005.11.009. Archived from the original (PDF) on 2011-06-16. Retrieved 2009-11-01.
  5. Carreras, J.; Druguet E.; Griera A. (2005). "Shear zone-related folds". Journal of Structural Geology. 27 (7): 1229–1251. Bibcode:2005JSG....27.1229C. doi:10.1016/j.jsg.2004.08.004. Archived from the original on 2012-08-17. Retrieved 2009-10-31.
"https://ml.wikipedia.org/w/index.php?title=ഭൂമടക്കുകൾ&oldid=3806775" എന്ന താളിൽനിന്ന് ശേഖരിച്ചത്