വിഖ്യാത റഷ്യൻ സാഹിത്യകാരനായിരുന്ന ഫയഡോർ ദസ്തയേവ്സ്കി 1872-ൽ രചിച്ച ഡീമൊൺസ് (Бесы, tr. ബെസി) എന്ന നോവലിന്റെ എൻ.കെ. ദാമോദരൻ നടത്തിയ മലയാള തർജ്ജമയാണ് ഭൂതാവിഷ്ടർ. വിവർത്തനസാഹിത്യത്തിനുള്ള 1992-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]

ഭൂതാവിഷ്ടർ
Cover
മാതൃഭൂമി പബ്ലിക്കേഷൻസ് പുറത്തിറക്കിയ പരിഭാഷയുടെ പുറംചട്ട
കർത്താവ്ഫിയോദർ ദസ്തയേവ്‌സ്കി
യഥാർത്ഥ പേര്Бесы, ബെസി
പരിഭാഷഎൻ.കെ. ദാമോദരൻ
രാജ്യംറഷ്യ
ഭാഷറഷ്യൻ
വിഷയംവിവർത്തനം
പ്രസിദ്ധീകരിച്ച തിയതി
1872

ബെസി എന്ന മൂലകൃതി 'ഭൂതാവിഷ്ടർ' എന്ന അർത്ഥത്തിൽ ദി പൊസ്സസ്സ്ഡ് എന്ന പേരിൽ 1916-ൽ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടു. എന്നാൽ ഈ പേര് അനുചിതമാണെന്ന് ദസ്തയേവ്‌സ്കി കൃതികളെ സൂക്ഷ്മമായി വീക്ഷിക്കുന്ന പണ്ഡിതരുടെ ഇടയിൽ അഭിപ്രായമുണ്ടായി. പിൽക്കാലത്തിറങ്ങിയ ഇംഗ്ലീഷ് പരിഭാഷകൾ ദ ഡെവിൾസ്, ഡീമൊൺസ് എന്നീ പേരുകളാണ് സ്വീകരിച്ചത്. റഷ്യൻ ഭാഷയിൽ ബെസി എന്ന വാക്കിന്റെ അർത്ഥം ദുരാത്മാക്കൾ എന്നാണ്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-26. Retrieved 2012-07-31.
  2. സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=ഭൂതാവിഷ്ടർ&oldid=3639750" എന്ന താളിൽനിന്ന് ശേഖരിച്ചത്