ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽക്കുന്നാണ് ബർഖൻ.[1] തുർക്കി ഭാഷയിൽ "മണൽക്കുന്ന്"എന്ന് അർഥം വരുന്ന പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉദ്ഭവം. ഒരേ ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റ് ബർഖൻ രൂപപ്പെടുവാൻ വേണ്ട അത്യന്താപേക്ഷികമായ സാഹചര്യമാണ്. ബർഖൻ കുന്നുകൾക്ക് ശരാശരി 30 മീറ്റർ ഉയരമുണ്ടാകും.

നമീബ് മരുഭൂമിയിലെ ബർഖൻ

പ്രത്യേകതകൾ തിരുത്തുക

ബർഖനിലെ ചന്ദ്രക്കല രൂപത്തിന്റെ നതമധ്യം കാറ്റിന്റെ ദിശയെ അഭിമുഖീകരിച്ചു നിൽക്കുന്നു. കാറ്റിന്റെ ദിശയ്ക്കനുകൂലമായാണ് മൺകൂനയുടെ ചെരിവും കാണപ്പെടുന്നത്. കാറ്റിന്റെ ആവേഗത്തിനനുസരിച്ച ബർഖനുകൾക്ക് സ്ഥാനമാറ്റം ഉണ്ടാവാറുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മരുഭൂമികളിൽ നൂറുകണക്കിനു കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന ബർഖനുകളുണ്ട്. ഇത്തരം ബർഖനുകളുടെ സമൂഹത്തെ മെഗാബർഖനുകൾ എന്ന് പറയുന്നു. തുർക്കിസ്ഥാനിലാണ് ബർഖനുകൾ ഏറ്റവുമധികം കാണപ്പെടുന്നത്.

ബർഖനുകൾ ചൊവ്വാഗ്രഹത്തിലുമുണ്ട്. വീശിയടിക്കുന്ന കാറ്റും, മണൽക്കൂനകളും ധാരാളമുള്ളതുകൊണ്ടാണ് ചൊവ്വയിലും ബർഖനുകൾ നിലനിൽക്കുന്നത്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബർഖൻ&oldid=2222553" എന്ന താളിൽനിന്ന് ശേഖരിച്ചത്