ഫ്രാൻസിലെ ബോർഷ്സിൽ സ്ഥിതി ചെയ്യുന്ന ഒരു റോമൻ കത്തോലിക്ക പള്ളിയാണ് ബോർഷ്സ് കത്തീഡ്രൽ (Bourges Cathedral (Cathédrale Saint-Étienne de Bourges)). ഇത് വിശുദ്ധ സ്തേഫാനോസിന് സമർപ്പിച്ചിട്ടുണ്ട്.

Saint Stephen of Bourges
Saint-Étienne de Bourges
Bourges Cathedral
അടിസ്ഥാന വിവരങ്ങൾ
സ്ഥലംBourges, France ഫ്രാൻസ്
നിർദ്ദേശാങ്കം47°04′55″N 2°23′58″E / 47.08194°N 2.39944°E / 47.08194; 2.39944
മതവിഭാഗംRoman Catholic
പ്രവിശ്യArchdiocese of Bourges
RegionCentre-Val de Loire
രാജ്യംഫ്രാൻസ്
സംഘടനാ സ്ഥിതിCathedral
പ്രവർത്തന സ്ഥിതിActive
പൈതൃക പദവി1862, 1992
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംChurch
വാസ്‌തുവിദ്യാ മാതൃകFrench Gothic
തറക്കല്ലിടൽ1195 (1195)
പൂർത്തിയാക്കിയ വർഷംc. 1230 (1230)
Official name: Bourges Cathedral
TypeCultural
Criteriai, iv
Designated1992
Reference no.635
State PartyFrance
RegionEurope and North America
Session16th

ചരിത്രം തിരുത്തുക

 
പകൽ സമയത്ത് കത്തീഡ്രൽ

ഇന്നത്തെ കത്തീഡ്രൽ ഉൾക്കൊള്ളുന്ന സ്ഥലം ഒരു കാലത്ത് ഗൊലോ-റോമാനിലെ വടക്കുകിഴക്കൻ മൂലസ്ഥാനമായിരുന്നു. കാരൊളിൻഗിയൻ കാലം മുതൽക്കേ പ്രാഥമിക സഭയുടെ പ്രധാന ഇടത്താവളമാണ് ഇത്.

ഇപ്പോഴത്തെ കത്തീഡ്രൽ പതിനൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമ്മിച്ച കത്തീഡ്രലിന് പകരമായി നിർമ്മിച്ചതാണ്. ബോർഷ്സ് കത്തീഡ്രലിന്റെ നിർമ്മാണം തുടങ്ങിയ തീയതി കൃത്യമായി എവിടെയും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 1195 ലെ ഒരു രേഖയിൽ ചെലവുകൾ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചാൽ, ആ തീയതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്. 

അളവുകളും ഘടനയും തിരുത്തുക

ബോർഷ്സ് കത്തീഡ്രൽ 5,900 ചതുരശ്ര മീറ്റർ വരെ പരന്നുകിടക്കുന്നു. 37 മീറ്റർ ഉയരവും 15 മീറ്റർ വീതിയാമാണ് പള്ളിയുടെ മദ്ധ്യഭാഗത്തിനുള്ളത്. 

 
Floorplan of the cathedral

ബോർഷ്സ് കത്തീഡ്രൽ അതിന്റെ നിർമിതിയിലെ ലാളിത്യം കൊണ്ട് ശ്രദ്ധേയമാണ്.  

 
A mid-19th-century engraving of the west façade

ചിത്രശാല തിരുത്തുക

ഫ്രഞ്ച് ചരിത്രകാരനായ ലൂയി ഗ്രോഡേക്കി കത്തീഡ്രലിന്റെ ജാലകങ്ങളിലുള്ള ചിത്രപണികൾ മൂന്ന് അഗ്രകണ്യരായ ശിൽപികൾ ചെയ്തതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരി‍ൽ ഒരാളാണ് ഫ്രാൻസിലെസ്ഥിതി ചെയ്യുന്ന റോമൻ കത്തോലിക്ക പള്ളിയായ Poitiers Cathedra ചർച്ചിലെ ജാലകപ്പണികളും ചെയ്തിരിക്കുന്നത് എന്നും ലൂയി ഗ്രോഡേക്കി തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

അവലംബം തിരുത്തുക

  1. Louis Grodecki. A Stained Glass Atelier of the Thirteenth Century: A Study of Windows in the Cathedrals of Bourges, Chartres and Poitiers, Journal of the Warburg and Courtauld Institutes, Vol. 11, (1948), pp. 87-111

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബോർഷ്സ്_കത്തീഡ്രൽ&oldid=3639431" എന്ന താളിൽനിന്ന് ശേഖരിച്ചത്