ഇന്ത്യൻ പ്രതിരോധസേനയിൽ ആയുധങ്ങൾ വാങ്ങുന്നതുമായി ബദ്ധപ്പെട്ട് ഉയർന്നുവന്ന അഴിമതിയാണ് ബോഫോഴ്സ് അഴിമതി. ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെക്കാലം ചർച്ചയാകുകയും കോൺഗ്രസ് (ഐ.)യേയും പ്രത്യേകിച്ച് രാജീവ് ഗാന്ധി കുടുംബത്തെ പ്രതിരോധത്തിലാക്കുകയും ചെയ്ത ഒന്നാണ് ബോഫോഴ്സ് അഴിമതി.

1980-ൽ ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഇറ്റാലിയൻ ആയുധനിർമ്മാണ കമ്പനിയായ ബോഫോഴ്സിൽ നിന്ന് ഇന്ത്യൻ സേന ബോഫോഴ്സ് പീരങ്കി തോക്കുകൾ വാങ്ങിയതിൽ രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ സുഹൃത്തായ വിൻ ഛദ്ദയും ഇറ്റാലിയൻ ബിസ്സിനസുകാരൻ ഒട്ടോവിയോ കൊത്രോച്ചിയും കമ്മീഷൻ വാങ്ങി എന്ന ആരോപണമാണ് ഈ വിവാദം. 40 കോടി രൂപയുടെ[1] ഈ കുംഭകോണം പുറം ലോകമറിഞ്ഞത് ഇന്ത്യൻ എക്സ്പ്രസ്, ദി ഹിന്ദു എന്നീ പത്രങ്ങളുടെ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെയായിരുന്നു.

ബോഫേഴ്സ് ആരോപണത്തെ തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടപ്പെട്ടു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബോഫോഴ്സ്_അഴിമതി&oldid=3238905" എന്ന താളിൽനിന്ന് ശേഖരിച്ചത്