2018 മുതൽ 2022 വരെ ത്രിപുര മുഖ്യമന്ത്രിയായിരുന്ന ത്രിപുരയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ബിപ്ലബ്കുമാർ ദേബ്.(ജനനം : 25 നവംബർ 1971) നിലവിൽ 2022 മുതൽ ത്രിപുരയിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്നു.[1] ബി.ജെ.പി ത്രിപുര സംസ്ഥാന അധ്യക്ഷൻ, നിയമസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4]

ബിപ്ലബ് കുമാർ ദേബ്
രാജ്യസഭാംഗം
ഓഫീസിൽ
2022 സെപ്റ്റംബർ 22 - തുടരുന്നു
മണ്ഡലംത്രിപുര
ത്രിപുര, മുഖ്യമന്ത്രി
ഓഫീസിൽ
മാർച്ച് 3 2018 - മെയ് 14 2022
മുൻഗാമിമണിക് സർക്കാർ
പിൻഗാമിമണിക് സാഹ
നിയമസഭാംഗം
ഓഫീസിൽ
മാർച്ച് 3 2018 - സെപ്റ്റംബർ 22 2022
മണ്ഡലംബനമാലിപ്പൂർ
ബി.ജെ.പി, ത്രിപുര സംസ്ഥാന അധ്യക്ഷൻ
ഓഫീസിൽ
2016 - 2018
മുൻഗാമിസുദീന്ദ്ര ദാസ് ഗുപ്ത
പിൻഗാമിമണിക് സാഹ
വ്യക്തിഗത വിവരങ്ങൾ
ജനനം (1971-11-25) 25 നവംബർ 1971  (52 വയസ്സ്)
രാജ്ധർനഗർ, ഉദയ്പ്പൂർ, ഗോമതി ജില്ല, ത്രിപുര
രാഷ്ട്രീയ കക്ഷിബി.ജെ.പി
പങ്കാളിനിധി
കുട്ടികൾ2
As of ജൂൺ 20, 2023
ഉറവിടം: സ്റ്റാർസ് അൺഫോൾഡഡ്

ജീവിതരേഖ തിരുത്തുക

ത്രിപുരയിലെ ഗോമതി ജില്ലയിലെ ഉദയ്പ്പൂർ താലൂക്കിലെ രാജ്ധർനഗറിൽ ഒരു കയസ്ത കുടുംബത്തിൽ ഹിരുദൻ ദേബിൻ്റെ മകനായി 1971 നവംബർ 25ന് ജനനം. ഉദയ്പ്പൂർ ഗവ.സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ബിപ്ലബ് അഗർത്തലയിലെ ത്രിപുര യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. ബി.എയാണ് വിദ്യാഭ്യാസയോഗ്യത. ബിരുദം നേടിയ ശേഷം ത്രിപുര വിട്ട ബിപ്ലബ് പതിനഞ്ച് വർഷക്കാലമായി ന്യൂഡൽഹിയിൽ സ്ഥിരതാമസക്കാരനായിരുന്നു. കുറച്ച് നാൾ പ്രൊഫഷണൽ ജിം ഇൻസ്ട്രക്റ്ററായും ജോലി നോക്കി.

രാഷ്ട്രീയ ജീവിതം തിരുത്തുക

വിദ്യാർത്ഥിയായിരിക്കുമ്പോൾ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന ബിപ്ലബ് 2017-ൽ ത്രിപുര ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിതനായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഏറെനാൾ സംസ്ഥാന അധ്യക്ഷനായിരുന്ന സുദീന്ദ്രദാസ് ഗുപ്തക്ക് പകരമായിരുന്നു നിയമനം.

2017-ൽ ആകെയുള്ള 7 തൃണമൂൽ കോൺഗ്രസ് നിയമസഭാംഗങ്ങളെ ബി.ജെ.പിയിൽ ചേർത്ത ബിപ്ലബ് 2017-ൽ നിയമസഭയിൽ ബി.ജെ.പിയെ പ്രധാന പ്രതിപക്ഷ സ്ഥാനത്ത് എത്തിച്ചു.

1993 മുതൽ 25 വർഷമായി ത്രിപുരയിൽ തുടരുന്ന മാർക്സിസ്റ്റ് തുടർ ഭരണത്തിനെതിരെ വീടുവീടാന്തരം കയറി ബി.ജെ.പിക്ക് വേണ്ടി പ്രചരണം നയിച്ചു. രാഷ്ട്രീയ ഗുരുവായ മുതിർന്ന ബി.ജെ.പി നേതാവ് സുനിൽ ദിയോധറായിരുന്നു ഇതിന് നേതൃത്വം നൽകിയത്.

25 വർഷമായി തുടരുന്ന മാർക്സിസ്റ്റ് തുടർ ഭരണത്തിൽ യുവജനതയ്ക്ക് തൊഴിൽ ഇല്ലാത്തതും പെൻഷൻകാർക്കും ജീവനക്കാർക്കും ഏറെ മെച്ചം കിട്ടുന്ന ഏഴാം ശമ്പള കമ്മീഷനും മാർക്സിസ്റ്റ് പാർട്ടിക്കെതിരെ സംസ്ഥാനത്ത് ബി.ജെ.പി പ്രചരണ വിഷയമാക്കി.

2018-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി - ഐ.പി.എഫ്.ടി സഖ്യം രൂപീകരിച്ച് മത്സരിച്ചു. ഒടുവിൽ 25 വർഷം നീണ്ട മാർക്സിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച് ബി.ജെ.പി - ഐ.പി.എഫ്.ടി സഖ്യം നിയമസഭയിൽ ഭൂരിപക്ഷം നേടി. 37 പേർ ബി.ജെ.പി ടിക്കറ്റിലും 7 പേർ ഐ.പി.എഫ്.ടി ടിക്കറ്റിലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മൂന്നിൽ രണ്ട് ഭൂരിപക്ഷം 44 സീറ്റിൽ നേടി എൻ.ഡി.എ സഖ്യം ത്രിപുരയിൽ ആദ്യമായി അധികാരം പിടിച്ചു.

ത്രിപുരയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി ബിപ്ലബ് കുമാർ ദേബ് 2018 മാർച്ച് 9ന് അധികാരമേറ്റു.

മന്ത്രിസഭാംഗമായിരുന്ന സുദീപ് റോയ് ബർമ്മനെ 2019-ൽ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമിടയിൽ അഭിപ്രായഭിന്നത രൂപപ്പെട്ടു. 2022-ൽ പാർട്ടിയിലും സർക്കാരിലും പടലപ്പിണക്കം രൂക്ഷമായതോടെ 2022 മെയ് 14ന് ബിപ്ലബ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 2022-ൽ തന്നെ ബിപ്ലബ് കുമാറിനെ രൂക്ഷമായി വിമർശിച്ച് സുദീപ് റോയ് ബർമ്മൻ ബി.ജെ.പി വിട്ട് കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തി.

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന മണിക് സാഹയാണ് ബിപ്ലബിന് പകരം മുഖ്യമന്ത്രിയായത്. 2023-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മണിക് സാഹയുടെ നേതൃത്വത്തിൽ മത്സരിച്ച ബി.ജെ.പി നിയമസഭയിൽ കേവലഭൂരിപക്ഷം നേടി അധികാരം നിലനിർത്തി.[5]

ത്രിപുര മുഖ്യമന്ത്രി തിരുത്തുക

25 വർഷം നീണ്ട മാർക്സിസ്റ്റ് തുടർഭരണം അവസാനിപ്പിച്ച് ബി.ജെ.പിയെ ത്രിപുരയിൽ അധികാരത്തിലെത്തിച്ച നേതാവായാണ് ബിപ്ലബ് ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്.

2018 നിയമസഭ തിരഞ്ഞെടുപ്പ് ത്രിപുര

  • ബി.ജെ.പി : 36 (43.59 %)
  • ഐ.പി.എഫ്.ടി : 8 (7.5 %)
  • സി.പി.എം : 16 (42.22 %)
  • കോൺഗ്രസ് : 0 (1.79 %)

2023 നിയമസഭ തിരഞ്ഞെടുപ്പ് ത്രിപുര

  • ബി.ജെ.പി : 32 (38.97 %)
  • ഐ.പി.എഫ്.ടി : 1 (1.26 %)
  • ടിപ്രമോത പാർട്ടി : 13 (19.7 %)
  • സി.പി.എം : 11 (24.62 %)
  • കോൺഗ്രസ് : 3 (8.56 %)

സ്വകാര്യ ജീവിതം തിരുത്തുക

  • ഭാര്യ : നിധി(ഡെപ്യൂട്ടി മാനേജർ , എസ്.ബി.ഐ)
  • മക്കൾ :
  • ആര്യൻ
  • ശ്രേയ

അവലംബം തിരുത്തുക

  1. Former tripura cm biplab deb elected to rajyasaha
  2. Biplab Kumar resigned
  3. Manik Saha replaces biplab deb as chief minister
  4. 2018 tripura election bjp-ipft alliance won, end 25 years left rule
  5. BJP retains power in tripura 2023 assembly elections
"https://ml.wikipedia.org/w/index.php?title=ബിപ്ലബ്_കുമാർ_ദേബ്​&oldid=3935643" എന്ന താളിൽനിന്ന് ശേഖരിച്ചത്