വിക്രമാദിത്യന് ശേഷം ഇന്ത്യയിൽ 57 ബി.സിയോടുകൂടി രൂപം കൊണ്ട് ഒരു കലണ്ടറാണ് ബിക്രമി കലണ്ടർ. പഞ്ചാബി മഹീനെ എന്നും ഈ കലണ്ടർ അറിയപ്പെടുന്നു. ചാന്ദ്ര വിഭാഗവും സൌര വിഭാഗവും ഉള്ള ഈ കലണ്ടറിൽ(സൗരചാന്ദ്ര കലണ്ടർ) 365 ദിവസങ്ങളാണുള്ളത്. പുരാതന കാലത്ത് കേരളം പോലുള്ള ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഈ കലണ്ടറിലെ ചാന്ദ്ര വർഷത്തിന്റെ ആരംഭമാണ് പുതുവർഷമായി കണ്ടിരുന്നതെങ്കിൽ പഞ്ചാബ് ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ സൌര വർഷത്തിന്റെ ആരംഭമാണ് പുതുവർഷമായി കണ്ട് പോന്നത്.

സൗര കലണ്ടർ വൈശാഖ് (ഏപ്രിൽ) മാസത്തിൽ ആരംഭിക്കുന്നു. ഇന്ത്യയുടെ ചില സംസ്ഥാനങ്ങളിൽ പുതിയ വർഷം അവരുടെ സൗര കലണ്ടർ പ്രകാരമാണ് ആരംഭിക്കുന്നത്. പഞ്ചാബിലും ബംഗാളിലും സൗര കലണ്ടർ ആരംഭിക്കുന്നത് വൈശാഖ് മാസത്തിലാണ്യ ഒന്നാം ദിവസം പഞ്ചാബിൽ വൈശാഖിയും ബംഗാളിൽ പോഹ്ല ബോഷാകും ആണ്.

"https://ml.wikipedia.org/w/index.php?title=ബിക്രമി_കലണ്ടർ&oldid=2376180" എന്ന താളിൽനിന്ന് ശേഖരിച്ചത്