ബാരോൺ കാജെറ്റൻ വോൺ ഫെൽഡർ - Baron Cajetan von Felder (19 സെപ്റ്റംബർ 1814 – 30 നവംബർ 1894) ഒരു ഓസ്ട്രിയൻ വക്കീലും, പ്രാണിപഠനശാജ്ഞനും ഉദാരതാവാദിയും ആയിരുന്നു. അദ്ദേഹം 1868 മുതൽ 1878 വരെ വിയന്നയുടെ മേയർ ആയിരുന്നു.

കാജെറ്റൻ വോൺ ഫെൽഡർ
വിയന്നയുടെ മേയർ
ഓഫീസിൽ
20 ഡിസംബർ 1868 (1868-12-20) – 28 ജൂൺ 1878 (1878-06-28)
മുൻഗാമിAndreas Zelinka
പിൻഗാമിJulius von Newald
വ്യക്തിഗത വിവരങ്ങൾ
ജനനം(1814-09-19)19 സെപ്റ്റംബർ 1814
Wieden (ഇപ്പോൾ വിയന്ന),
Austrian Empire
മരണം30 നവംബർ 1894(1894-11-30) (പ്രായം 80)
വിയന്ന, ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യം
പങ്കാളിJosefine Sowa
കുട്ടികൾRudolf Felder
തൊഴിൽവക്കീൽ, പ്രാണിപഠനശാജ്ഞൻ

ജീവചരിത്രം തിരുത്തുക

അദ്ദേഹം വിയന്നയിലെ ഇപ്പോളത്തെ ഒരു ജില്ലയായ Wieden-ൽ ആണ് ജനിച്ചത്. 1826 മുതൽ അനാഥക്കുട്ടിയായിരുന്ന അദ്ദേഹം Seitenstetten Abbey-യിലുള്ള ജിംനേഷ്യത്തിലും, Brno-യിലും വിയന്നയിലുമുള്ള സ്കൂളുകളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് 1834-ൽ നിയമപഠനത്തിന്നായി വിയന്ന യൂണിവേഴ്സിറ്റിയിൽ ചേർന്നു. അദ്ദേഹം Brno-യിൽ പരിശീലനം പൂർത്തിയാക്കി തുടർന്ന് വിയന്നയിൽ ഒരു ക്ലെർക്ക് ആയി ജോലി നോക്കി.1841-ൽ ഡോക്ട്രേറ്റ് എടുത്തു.[1]

1835 മുതൽ അദ്ദേഹം പ്രധാനമായും കാൽനടയായിത്തന്നെ ദക്ഷിണ-പടിഞ്ഞാറൻ യൂറോപ്പിലെങ്ങും ചുറ്റിസഞ്ചരിക്കുകയും വിദേശഭാഷകൾ പഠിക്കുകയും ചെയ്തു. 1843 മുതൽ അദ്ദേഹം Theresianum അക്കാദമിയിൽ ഒരു സഹായിയായും വിയന്ന കോടതിയിൽ ദ്വിഭാഷിയായും ജോലിചെയ്തു. 1848-ൽ ഓസ്ട്രിയൻ വിപ്ലവം തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് അദ്ദേഹം ബാർ പരീക്ഷയിൽ വിജയിച്ചു. 1848 ഒക്ടോബറിൽ പുതുതായി രൂപംകൊണ്ട മുൻസിപ്പൽ കൗൺസിലിൽ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും രാഷ്ട്രീയമായ അഭിപ്രായ വ്യതാസങ്ങളെത്തുടർന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹം രാജിവച്ചു.[2]

തുടർന്നുള്ള പത്തുവർഷം അദ്ദേഹം വിയന്നയിൽ ഒരു വക്കീലായി ജോലി ചെയ്തു. അക്കാലത്ത് അദ്ദേഹം ഏഷ്യ, ആഫ്രിക്ക, കിഴക്കേ യൂറോപ്പ്, വടക്കേ മുനമ്പ്, റഷ്യ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. 1852-ൽ ഖാർത്തൂമിൽവച്ചു അദ്ദേഹം Alfred Brehm എന്ന ജർമൻ ജന്തുശാസ്ത്രജ്ഞനെ കണ്ടുമുട്ടി. ഈ യാത്രകളിൽ അദ്ദേഹം ഒരുപാട് വണ്ടുകളെയും ചിത്രശലഭങ്ങളെയും ശേഖരിച്ചു. 1860-ൽ അദ്ദേഹം Academy of Sciences Leopoldina-ൽ ചേർന്നു.[3]

1861-ൽ അദ്ദേഹം വീണ്ടും വിയന്ന മുൻസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. 1863-ൽ അദ്ദേഹം സഹമേയറായി. 1868-ൽ മേയറുടെ മരണത്തെത്തുടർന്ന് അടുത്ത മേയറായി അദ്ദേഹം നിയമിതനായി. കൗൺസിലിലുള്ള ഉദാരതാവാദികളുടെ പിൻതുണയോടെ ഏകദേശം പത്തുവർഷത്തോളം അദ്ദേഹം മേയറായി തുടർന്ന്. അതിനിടയിൽ 1871, 1874 , 1877 എന്നീ വർഷങ്ങളിലായി മൂന്നുപ്രാവശ്യംകൂടി അദ്ദേഹം വിജയിച്ചു.1869 മുതൽ ഓസ്ട്രിയൻ Landtag-ന്റെ ഉപപ്രസിഡന്റായും ഉപരിസഭയിൽ അംഗമായും Franz Joseph I of Austria ചക്രവർത്തിയാൽ നിയമിതനായി. അദ്ദേഹത്തിൻറെ പ്രധാന സംഭാവനകൾ വിയന്ന സിറ്റി ഹാൾ, വിയന്ന റിങ്ങ് റോഡ്, ൧൮൭൩-ലെ ആഗോള മേള എന്നിവയാണ്.

എങ്കിലും ജർമ്മൻ ദേശീയവാദികളിൽനിന്നും ക്രിസ്തീയ സംഘടനകളിൽനിന്നുമുള്ള കടുത്ത എതിർപ്പിനെത്തുടർന്ന് അദ്ദേഹം 1878-ൽ രാജിവച്ചു. പ്രഭു സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഒരുതവണകൂടി (1880-1884) അദ്ദേഹം Landtag-ന്റെ പ്രസിഡന്റായി. തുടർന്ന് അനാരോഗ്യംമൂലം അദ്ദേഹം പിന്മാറി.

തുടർന്ന് അദ്ദേഹം സ്വകാര്യജീവിതം നയിച്ചു. തിമിരംമൂലം അദ്ദേഹം ഏറെക്കുറെ അന്ധനായെങ്കിലും വളരെയധികം ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. തന്റെ 80-ആം ജന്മദിനം കഴിഞ്‍ ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ അദ്ദേഹം നിര്യാതനായി.Klosterneuburg ശ്മശാനത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു.

ശാസ്ത്രീയ കൃതികൾ തിരുത്തുക

 
Reise Fregatte Novara -ൽ നിന്നും ഉള്ള കിളിവാലൻ ചിത്രശലഭങ്ങൾ

അദ്ദേഹം Alois Friedrich Rogenhofer-ന്റെയും തന്റെ മകനായ Rudolf Felder-ന്റെയും കൂടിച്ചേർന്ന് Reise Fregatte Novara: Zoologischer Theil., Lepidoptera, Rhopalocera (Journey of the Frigate Novara...) എന്ന പുസ്തകം മൂന്നുഭാഗങ്ങളായി 1865–1867 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ചു. SMS Novara എന്ന യുദ്ധക്കപ്പലിൽ Bernhard von Wüllerstorf-Urbair -ന്റെ കീഴിൽ 1857–1859 വർഷങ്ങളിൽ തന്റെ മകനോടൊപ്പം അദ്ദേഹം പര്യവേക്ഷണയാത്രകളിലേർപ്പെടുകയും ധാരാളം പ്രാണികളെ ശേഖരിച്ചു വിയന്നയിലെ Naturhistorisches Museum-ലും ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലും നിക്ഷേപിക്കുകയും ചെയ്തു. 1856 -1891കാലയളവിൽ അദ്ദേഹത്തിനു ലഭിച്ച 1,000 -ൽ അധികം കത്തുകളും മ്യൂസിയത്തിലുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ലോകമെങ്ങുമുള്ള പ്രാണിപഠനശാസ്ത്രവിദക്തർ അദ്ദേഹത്തിനയച്ച കത്തുകളാണവ.[4]

അവലംബം തിരുത്തുക

  1. Czeike: Erinnerungen, S. 369
  2. Czeike: Erinnerungen, S. 370
  3. Czeike: Erinnerungen, S. 371
  4. Permalink Österreichischer Bibliothekenverbund

പുറം കണ്ണികൾ തിരുത്തുക