ഫ്രെഡറിക് ക്യൂറി

ബ്രിട്ടീഷ് നിയന്ത്രിത ഇന്ത്യയിലെ ഭരണകർത്താവ്

ബ്രിട്ടീഷ് നിയന്ത്രിത ഇന്ത്യയിലെ ഒരു ഭരണകർത്താവായിരുന്നു ഫ്രെഡറിക് ക്യൂറി (ഇംഗ്ലീഷ്: Frederick Currie, ജീവിതകാലം: 1799 ഫെബ്രുവരി 3 – 1875 സെപ്റ്റംബർ 11). ഗവർണർ ജനറൽ ഹെൻറി ഹാർഡിഞ്ചിന്റെ വിദേശകാര്യ സെക്രട്ടറി, ലാഹോറിലെ റെസിഡന്റ് തുടങ്ങിയ ഉന്നത ഭരണപദവികൾ വഹിച്ചിട്ടുണ്ട്. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിനുശേഷം സിഖ് സാമ്രാജ്യവുമായുള്ള കരാറുകളെല്ലാം ക്യൂറിയുടെ അദ്ധ്യക്ഷതയിലാണ് ഒപ്പുവക്കപ്പെട്ടത്. രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം നടക്കുകയും പഞ്ചാബ് പൂർണ്ണമായും ബ്രിട്ടീഷ് ആധിപത്യത്തിൽകീഴിലാകുകയും ചെയ്തത് ക്യൂറി ലാഹോറിൽ റെസിഡന്റായിരിക്കുന്ന കാലത്താണ്.

ഫ്രെഡറിക് ക്യൂറി
"https://ml.wikipedia.org/w/index.php?title=ഫ്രെഡറിക്_ക്യൂറി&oldid=3501673" എന്ന താളിൽനിന്ന് ശേഖരിച്ചത്