ഒരു അലങ്കാര സസ്യയിനമാണ് ഓനഗ്രേസിയെ (Onagraceae) കുടുംബത്തിൽ പെട്ട ഫ്യൂഷിയ. രണ്ടായിരത്തിൽപ്പരം ഇനങ്ങൾ ഈ വർഗ്ഗത്തിൽ കാണപ്പെടുന്നു[1]. മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലുമാണ് ഇതിന്റെ ഉത്ഭവം .

ഫ്യൂഷിയ
Fuchsia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Fuchsia

Species

About 100; see text

പ്രത്യേകതകൾ തിരുത്തുക

കുറ്റിച്ചെടിയായ ഈ സസ്യത്തിൽ, സ്ത്രീകളുടെ ഒരു ആഭരണമായ കുടഞാത്തു (ജിമിക്കി) പോലെ തൂങ്ങിക്കിടക്കുന്ന പൂക്കൾ ഉണ്ടാകുന്നു. ബാഹ്യദളങ്ങൾക്കും ദളങ്ങൾക്കും രണ്ട് പ്രത്യേക നിറങ്ങളാണുള്ളത്. വെള്ളയും ചുവപ്പും, മാന്തളിർ വർണവും, ചുവപ്പും, ഇളം ചുവപ്പും ഓറഞ്ച് കലർന്ന കടുംചുവപ്പും തുടങ്ങിയ പല നിറങ്ങളിൽ ഇവ കാണപ്പെടുന്നു.

പൂന്തോട്ടത്തിൽ വളർത്തുന്ന മിക്ക ഇനങ്ങളും ഫ്യൂ.ഫ്യൂൽജൻസിൻറേയും ഫ്യൂ.മാഗെല്ലാനിക്കയുടേയും സങ്കര ഇനങ്ങളാണ്.[2] ചട്ടികൾ, തൂക്കിയിട്ടിരിക്കുന്ന ചട്ടികൾ, ട്രഫുകൾ, വലിയ പാത്രങ്ങൾ, ജനൽ അറകൾ എന്നിവിടങ്ങളിൽ വളർത്തുന്നതിനു ഈ ചെടി ഉത്തമമാണ്. തഴച്ചു വളരുന്നതിനു തണുപ്പും ഈർപ്പവുമുള്ള പരിസ്ഥിതി ആവശ്യമാണ്. കുന്നിൻപ്രദേശങ്ങളിലും മിതമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിലും ഈ ചെടി നന്നായി വളരുന്നു. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് ഇവ പുഷ്പിക്കുന്നത്.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. വിഷ്ണു സ്വരൂപ് രചിച്ച “വീട്ടിനകത്തൊരു പൂന്തോട്ടം”
  2. Dorte Nissen's "The Indoor Plant Bible" published by New Burlington Books
"https://ml.wikipedia.org/w/index.php?title=ഫ്യൂഷിയ&oldid=1715422" എന്ന താളിൽനിന്ന് ശേഖരിച്ചത്