പൻവേൽ

ഇന്ത്യയിലെ മഹാരാഷ്ട്രയിലാണ് സ്ഥലം

മഹാരാഷ്ട്രയിൽ റായ്ഗഡ് ജില്ലയിലെ ഒരു നഗരമാണ് ‘’’പൻവേൽ’’’. മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായതിനാൽ ഉയർന്ന ജനസംഖ്യ കാണപ്പെടുന്നു. റായ്ഗഡ് ജില്ലയിലെ ആദ്യത്തെ മുനിസിപ്പൽ കോർപ്പറേഷനാണ് പൻവേൽ[1].

പൻവേൽ
Metropolitan city
പൻവേൽ is located in Mumbai
പൻവേൽ
പൻവേൽ
സ്ഥാനം
Coordinates: 18°59′40″N 73°06′50″E / 18.99444°N 73.11389°E / 18.99444; 73.11389
Countryഇന്ത്യ ഇന്ത്യ
Stateമഹാരാഷ്ട്ര
Districtറായ്ഗഡ്
മെട്രോമുംബൈ
നാമഹേതുപനേലി
ഭരണസമ്പ്രദായം
 • ഭരണസമിതിപൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ
 • മുനിസിപ്പൽ കമ്മീഷണർDr. സുധാകർ ഷിൻഡേ (IRS)
 • മേയർDr. കവിത ചൗത്മോൽ (BJP)
വിസ്തീർണ്ണം
 • ആകെ110.06 ച.കി.മീ.(42.49 ച മൈ)
ഉയരം
28 മീ(92 അടി)
ജനസംഖ്യ
 (2011)
 • ആകെ509,901
 • ജനസാന്ദ്രത4,632.94/ച.കി.മീ.(11,999.3/ച മൈ)
Demonym(s)Panvelkar
Languages
 • Officialമറാഠി
സമയമേഖലUTC+5:30 (IST)
PIN
410206/ 410217/ 410208
Telephone code022
വാഹന റെജിസ്ട്രേഷൻMH-46
Civic agencyപൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ
വെബ്സൈറ്റ്www.panvelcorporation.com

ഭൂമിശാസ്ത്രം തിരുത്തുക

പൻവേൽ ക്രീക്ക് എന്നറിയപ്പെടുന്ന ചെറിയ ഉൾക്കടലിനു സമീപമാണ് ഈ നഗരം. രണ്ടു വശങ്ങളിലായി സഹ്യാദ്രിയുടെ ഭാഗമായ മലനിരകൾ ഉണ്ട്. കാളൂന്ദ്രി നദി ഇതിനു സമീപത്തുകൂടി ഒഴുകുന്നു.

ചരിത്രം തിരുത്തുക

ഏകദേശം 300 വർഷത്തോളം പഴക്കമുള്ള നഗരമാണിത്. മുഗളന്മാരുടെയും പിന്നീട് മറാഠാ, പോർചുഗീസ്, ബ്രിട്ടീഷ് സാമ്രാജ്യങ്ങളുടെയും ഭരണകാലങ്ങളിൽ കരമാർഗ്ഗവും കടൽമാർഗ്ഗവുമുള്ള വാണിജ്യപാതകളോടനുബന്ധിച്ച് വികസിപ്പിക്കപ്പെട്ടു. ഒരുകാലത്ത് അരിവ്യാപാരത്തിന് പേരുകേട്ട സ്ഥലമായിരുന്നു ഇത്. പേഷ്വാ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട കൊട്ടാരസദൃശമായ വീടുകൾ ഈ നഗരത്തിന്റെ അക്കാലത്തെ സമൃദ്ധിയെ സൂചിപ്പിക്കുന്നു.

1852-ൽ പൻവേൽ മുനിസിപ്പൽ കൗൺസിൽ സ്ഥാപിതമായി. കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് ആരംഭിച്ചത് 1910-ലാണ്. യൂസുഫ് നൂർ മുഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യത്തെ മേയർ. 2016 ഒക്ടോബർ 1-ന് പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ സ്ഥാപിതമായി.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പൻവേൽ&oldid=2654234" എന്ന താളിൽനിന്ന് ശേഖരിച്ചത്