പ്രാർത്ഥന പതാക ബുദ്ധമതക്കർക്കിടയിലെ മതാചാരപരമായ മന്ത്രം ആലേഘനം ചെയ്ത തുണികഷണങ്ങൾ ആണ്.

വിശ്വാസം തിരുത്തുക

“ഓം മണി പദ്മേ ഹും” എന്നാണ് ഈ മന്ത്രം. (തിബറ്റൻ ലിപിയിൽ ഓരോ സ്വരവും വിവിധ വർണ്ണങ്ങളിൽ). ശുഭകരമായി ഇരിക്കുക എന്ന അർത്ഥത്തിൽ ആണ് ഇത് ഉപയോഗിച്ചു വരുന്നത്. ഈ മന്ത്രത്തിനു ഒരു പ്രത്യേക അർത്ഥം എന്നതിൽ ഉപരിയായി നമ്മൾ ജീവിതത്തിൽ ആർജിക്കുന ക്ഷമ, അനുകമ്പ, വിശ്വാസം, വിജ്ഞാനം, നൈതികത എന്നിവയുടെ സംക്ഷിപ്ത രൂപം ആയി കരുതുന്നു. ഫ്ലാഗിൽ ആലേഘനം ചെയ്ത പ്രാർത്ഥനകൾ അതിൻറെ മറുപടികൾ തേടി കാറ്റിലൂടെ സഞ്ചരിച്ചു തിരിച്ചു വരും എന്നാണ് അവരുടെ വിശ്വാസം.

ഫ്ലാഗിലെ ഓരോ നിറവും പ്രതിനിധാനം ചെയ്യുന്നത് പ്രപഞ്ച ശക്തികളെ ആണ്. അതിൽ വെള്ളനിറം വായുവിനെയും, ചുവപ്പു നിറം അഗ്നിയെയും, പച്ച നിറം വെള്ളത്തെയും, നീല നിറം കാറ്റിനെയും, മഞ്ഞ നിറം ഭൂമിയെയും സൂചിപ്പിക്കുന്നു. ഫ്ലാഗുകൾ എപ്പോഴും ഉയരത്തിലോ കാറ്റ് ലഭിക്കത്തക്ക രീതിയിലോ മാത്രമേ കെട്ടുവാൻ പാടുള്ളൂ, ഫ്ലാഗുകൾ കാറ്റിൽ ആടി ഉലയുന്ന ചലനങ്ങൾ ഒരു പോസറ്റീവ് എനർജി സൃഷ്ടിക്കുന്നു എന്നും, ആ ചലനങ്ങൾ ഒരു നിശ്ശബ്ദ പ്രാർത്ഥന പോൽ കാറ്റു കൊണ്ടുപോകുന്നും എന്നു കരുതപ്പെടുന്നു. ഈ ഫ്ലാഗുകൾ നിലത്തു വെക്കുന്നത് അതിനോടുള്ള അനാധരവായി കണക്കാകപ്പെടുന്നു. ഇവ വാഹനങ്ങളിലും വീടിൻറെ മുൻവശങ്ങളിലും കെട്ടി ഇടാറുണ്ട്. തെക്കേ ഇന്ത്യയിൽ ഇലകൾ ചേർത്തു കെട്ടി വീടിൻറെ മുന്നിലെ വാതിൽ പടിയിൽ കേട്ടിയിടുന്നതും ഇതുകണക്കെ ആണെന്ന് അഭിപ്രായപ്പെടുന്നു. ഫ്ലാഗുകളുടെ നിറം മങ്ങുന്നത് അതിലെ പ്രാർത്ഥനകളെ പൂർണ്ണമായും കാറ്റു വഹിച്ചു കൊണ്ടുപോയതിൻറെ സൂചനയായി കണക്കാക്കുന്നു. ആരെങ്കിലും ഇവ ഉപഹാരം ആയി നൽകിയാൽ ഇവ സ്വീകരിക്കുന്നവർക്ക് ഗുണപ്രദം എന്നും അഭിപ്രായം ഉണ്ട്. മന്ത്രങ്ങളുടെ വ്യാഖ്യാനങ്ങൾ അതുപാസിക്കുനവരുടെ കാഴ്ചപ്പാടുകളിൽ വ്യത്യസ്തപ്പെടാം. അതുമല്ലെങ്കിൽ അക്ഷരങ്ങൾകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയുന്നവിധം നിശ്ചിത അർത്ഥമുള്ളവയാകണമെന്നില്ല മന്ത്രങ്ങൾ.

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രാർത്ഥന_പതാക&oldid=2648787" എന്ന താളിൽനിന്ന് ശേഖരിച്ചത്