പ്രാദേശിക വാർത്തകൾ

മലയാള ചലച്ചിത്രം

കമൽ സംവിധാനം ചെയ്ത് എസ്. ശിവപ്രസാദ് നിർമ്മിച്ച 1989 ലെ ഇന്ത്യൻ മലയാള ഭാഷാ ചിത്രമാണ് പ്രാദേശിക വർത്തകൾ. ജയറാം, പാർവതി, ജഗതി ശ്രീകുമാർ, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്[1]. ഷിബു ചക്രവർത്തി ഗാനങ്ങൾ രചിച്ചു. ചിത്രത്തിന്റെസംഗീതം രചിച്ചത് ജോൺസണാണ് . [2].

പ്രാദേശിക വർത്തകൾ
സംവിധാനംകമൽ
നിർമ്മാണംഎസ്.ശിവപ്രസാദ്
രചനരഞ്ജിത്
തിരക്കഥരഞ്ജിത്
സംഭാഷണംരഞ്ജിത്
അഭിനേതാക്കൾജയറാം
പാർവ്വതി
ജഗതി
വിജയരാഘവൻ
സംഗീതംജോൺസൺ
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോശ്രീ സായി പ്രൊഡക്ഷൻസ്
ബാനർശാരദ ഫിലിംസ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 2 മാർച്ച് 1959 (1959-03-02)
രാജ്യംഭാരതം
ഭാഷമലയാളം

കഥാംശം തിരുത്തുക

ചെറുകിട കളവുകളുമായി ചിറ്റാരിക്കടവിൽ ഉണ്ടായിരുന്ന കള്ളൻ കൊച്ചാപ്പിയും കള്ളനും കൃഷ്ണനും ഒരു വലിയ മോഷണത്തിനിടയിൽ നാട്ടുകാർ ഇടപെട്ടതുകൊണ്ട് നാടുവിട്ടിരിക്കയാണ്. കേശു ഒഴിഞ്ഞുകിടക്കുന്ന ഒരു തീയറ്റർ ഏറ്റെടുത്ത് നടത്തുന്നു. കൂട്ടുകാരനായ തങ്കപ്പൻ ആണ് കൂട്ട്. തങ്കപ്പൻ ചിറ്റാരിക്കടവിലെ കള്ളുഷാാപ്പ് നടത്തുന്നവനാണ്. ഓപ്പറേറ്ററായി കിട്ടിയ ജബ്ബാർ ഒരു തരികിടയാണ്. കൃഷ്ണന്റെ മകൾ മല്ലിക തന്റെ കുട്ടിപ്പട്ടാളത്തോടൊന്നിച്ച സിനിമകാണാൻ വരുന്നു. റ്റിക്കറ്റിനു കാശുതികയാത്തതിനാൽ പിടിക്കപ്പെടുന്നു. ഒരിക്കൽ രണ്ടാം കളിക്ക് ശേഷം തീയറ്ററിൽ വെളീച്ചം കണ്ട് കയറിയ കേശു കള്ളൻ കൃഷ്ണന്റെ മകൻ ദാമു ജബ്ബാർ എന്നിവരെ അനാശാസ്യത്തിനിടയിൽ കാണുന്നു. ജബാറിനെ പുറത്താക്കുന്നു. കേശു മല്ലികയുമായി അടുക്കുന്നു. കാമുകിയുടെ സിനിമാമോഹത്തിനു തീയറ്റർ പ്രവർത്തിപ്പിക്കുമ്പോൾ ജബ്ബാർ കണ്ട് നാട്ടുകാരെ വിളിച്ച് നാറ്റിക്കുന്നു. കേശു അവളെ കെട്ടാൻ തീരുമാനിക്കുന്നു. വിവാഹ ദിവസം സമ്പന്നനായി കൊച്ചാപ്പിയും കൃഷ്ണനും രംഗത്തെത്തുന്നു. അവർ തീയറ്റർ ഏറ്റെടുക്കുന്നു. കള്ളുഷാപ്പിനുമുന്നിൽ ബാർ തുറക്കാൻ ആരംഭിക്കുന്നു. ബാർ വരാതിരിക്കാൻ മദ്യവർജ്ജനസമിതിയെ ഇടപെടുത്തുന്നു. അവർ ഷാപ്പിനുമുന്നിൽ മംഗൽജിയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുന്നു. കൃഷ്ണൻ തന്റെ മകളുടെ വിവാഹം മുടക്കുന്നു. കൊച്ചാപ്പിയുടെ ഉഴപ്പാളിയായ മകൻ ജോസിനു കൊടുക്കാൻ തീരുമാനിക്കുന്നു. അവരെ തെറ്റിക്കാൻ അച്ചനും കോമരവും ചേർന്ന് ജാതികാർഡ് ഇറക്കുന്നു. അവർ വേർപിരിയുന്നു. പ്രാദേശിക ഇലക്ഷനു സീറ്റുകിട്ടാതെ സുഹൃത്തുക്കളായ വിശ്വംഭരനും അച്ചൻ കുഞ്ഞും വേർ പിരിയുന്നു. അവരും പരസ്പരദേഷ്യം തീർക്കാൻ കൃഷ്ണനെയും കൊച്ചാപ്പിയേയും സ്ഥാനാർത്ഥികളാക്കുന്നു. കാശുപിടുങ്ങുന്നു. അവരുടെ യുദ്ധം നാടിനെ ജാതീയമായി അകറ്റുന്നു. അതിനിടയിൽ കൃഷ്ണനും കൊച്ചാപ്പിയും ഒന്നിച്ചാണീ പദ്ധതികൾ ഇടുന്നതെന്ന് മനസ്സിലാക്കിയ കേശുവും സംഘവും ക്ഷേത്രമോഷണത്തിന്റെ പേരുപറഞ്ഞ കൃഷ്നനെയും കൊച്ചാപ്പിയേയും ഓടിക്കുന്നു.

താരനിര[3] തിരുത്തുക

ക്ര.നം. താരം വേഷം
1 ജയറാം കേശവനുണ്ണി
2 പാർവതി മല്ലിക
3 ജഗതി ശ്രീകുമാർ തങ്കച്ചൻ
4 വിജയരാഘവൻ അച്ചൻ കുഞ്ഞ്
5 മാള അരവിന്ദൻ വിശ്വംഭരൻ
6 ഇന്നസെന്റ് കുഞ്ഞമ്പുനായർ
7 കെ.പി.എ.സി. ലളിത കാർത്തിയനിയമ്മ
8 ശങ്കരാടി മംഗലംജി
9 സിദ്ദിഖ് ദാമോദരൻ
10 കുതിരവട്ടം പപ്പു വെളിച്ചപ്പാട്
11 ഒടുവിൽ ഉണ്ണികൃഷ്ണൻ ഫാ. ആന്റണി പാറമ്മൽ
12 മാമുക്കോയ ജബ്ബാർ
13 ഫിലോമിന നാണിയമ്മ
14 ജനാർദ്ദനൻ കള്ളൻ കൃഷ്ണൻ
15 വത്സല മേനോൻ ഏലിക്കുട്ടി
16 സി.ഐ. പോൾ കള്ളൻ കൊച്ചാപ്പി
17 വിധു കൃഷ്ണൻ കൃഷ്ണൻകുട്ടി
18 രാജൻ പാടൂർ ജേക്കബ്



പാട്ടരങ്ങ്[4] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 പണ്ടു പണ്ടു എം ജി ശ്രീകുമാർ,ദിനേശ്
2 തുളസിത്തറയിൽ എം ജി ശ്രീകുമാർ ,സുനന്ദ

കൂടാതെ തിരിച്ചടി എന്ന ചിത്രത്തിനുവേണ്ടി വയലാർ എഴുതി യേശുദാസ് പാടിയ വെള്ളത്താമര എന്ന ഗാനം ഈ ചിത്രത്തിൽ വീണ്ടും പാടുന്നുണ്ട്


പരാമർശങ്ങൾ തിരുത്തുക

  1. "പ്രാദേശിക വർത്തകൾ (1989)". www.malayalachalachithram.com. Retrieved 2020-04-1. {{cite web}}: Check date values in: |access-date= (help)
  2. "പ്രാദേശിക വർത്തകൾ (1989)". malayalasangeetham.info. Retrieved 2020-03-30.
  3. "പ്രാദേശിക വർത്തകൾ (1989)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-30. {{cite web}}: Cite has empty unknown parameter: |1= (help)
  4. "സംഭവം (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-30.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രാദേശിക_വാർത്തകൾ&oldid=3306590" എന്ന താളിൽനിന്ന് ശേഖരിച്ചത്