പോൾ വാക്കർ

അമേരിക്കന്‍ ചലചിത്ര നടന്‍

പോൾ വില്ല്യം വാക്കർ IV[1] (1973 സെപ്റ്റംബർ 12 - 2013 നവംബർ 30) ഒരു അമേരിക്കൻ അഭിനേതാവായിരുന്നു. 1999 ലെ വാഴ്സിറ്റി ബ്ലൂസ് എന്ന ചലച്ചിത്രത്തിലെ കഥാപാത്രത്തിനു ശേഷമാണ് അദ്ദേഹം പ്രശസ്തനായത്. എന്നാൽ അതിനു ശേഷം ദ ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ് ചലച്ചിത്രപരമ്പരയിലെ ബ്രയാൻ ഒ'കോണർ (Brian O'Conner) എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെട്ടത്. എയ്റ്റ് ബിലോ, ഇൻടു ദ ബ്ലൂ, ഷീ'സ് ഓൾ ദാറ്റ്, ടേക്കേഴ്സ് മുതലായവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ. നാഷണൽ ജ്യോഗ്രഫിക്ക് ചാനലിലെ എക്സ്പെഡിഷൻ ഗ്രേറ്റ് വൈറ്റ് എന്ന പരമ്പരയിലും അദ്ദേഹം പങ്കെടുത്തിരുന്നു. 2013 നവംബർ 30 ന് കാലിഫോർണിയയിലെ വലൻസിയയിൽ വെച്ചുണ്ടായ കാറപകടത്തിൽ, യാത്രക്കാരനായിരുന്ന പോൾ വാക്കർ കൊല്ലപ്പെട്ടു.

പോൾ വാക്കർ
ജനനം
പോൾ വില്ല്യം വാക്കർ IV

(1973-09-12)സെപ്റ്റംബർ 12, 1973
മരണംനവംബർ 30, 2013(2013-11-30) (പ്രായം 40)
മരണ കാരണംവാഹനാപകടം
തൊഴിൽഅഭിനേതാവ്
സജീവ കാലം1985–2013
അറിയപ്പെടുന്നത്ദ ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ്
കുട്ടികൾ1
വെബ്സൈറ്റ്www.paulwalker.com

അഭിനയിച്ച ചലച്ചിത്രങ്ങൾ തിരുത്തുക

 
എൻ.ബി.സി.യുടെ ടുഡേ എന്ന പരിപാടിയിൽ നതാലി മൊറാലെസിനൊപ്പം ഫാസ്റ്റ് ഫൈവിലെ അഭിനേതാക്കൾ.
വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പ്
1986 മോൺസ്റ്റർ ഇൻ ദ ക്ലോസറ്റ് പ്രൊഫസർ ബെന്നറ്റ്
1987 പ്രോഗ്രാമ്ഡ് ടു കിൽ ജേസൺ
1994 ടാമി ആൻഡ് ദ ടി-റെക്സ് മൈക്കിൾ
1998 മീറ്റ് ദ ഡീഡിൽസ് ഫിൽ ഡീഡിൽ
1998 പ്ലെസന്റ്‌വിൽ സ്കിപ്പ് മാർട്ടിൻ
1999 വാഴ്സിറ്റി ബ്ലൂസ് ലാൻസ് ഹാർബർ
1999 ഷി'സ് ഓൾ ദാറ്റ് ഡീൻ സാമ്പ്‌സൺ
1999 ബ്രോക്‌ഡൗൺ പാലസ് ജേസൺ Uncredited
2000 ദ സ്കൾസ് കാലെബ് മാൻഡ്രേക്ക്
2001 ദ ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ് ബ്രയാൻ ഒ'കോണർ
2001 ജോയ് റൈഡ് ലൂയിസ് തോമസ്
2002 ലൈഫ് മേക്ക്സ് സെൻസ് ഇഫ് യു'ർ ഫേമസ് മൈക്കി
2003 ടർബോ-ചാർജ്ഡ് പ്രില്യൂഡ് ബ്രയാൻ ഒ'കോണർ 2 ഫാസ്റ്റ് 2 ഫ്യൂരിയസ് എന്ന ചിത്രത്തിന്റെ അവതാരികയായ ഒരു ഹ്രസ്വചിത്രം
2003 2 ഫാസ്റ്റ് 2 ഫ്യൂരിയസ് ബ്രയാൻ ഒ'കോണർ
2003 ടൈംലൈൻ ക്രിസ് ജോൺസ്റ്റൺ
2004 നോയൽ മൈക്ക് റൈലി
2005 ഇൻടു ദ ബ്ലൂ ജാറെഡ് കോൾ
2006 എയ്റ്റ് ബിലോ ജെറി ഷെപ്പേർഡ്
2006 റണ്ണിംഗ് സ്കെയേർഡ് ജോവി ഗാസെൽ
2006 ഫ്ലാഗ്സ് ഓഫ് ഔർ ഫാദേഴ്സ് ഹാങ്ക് ഹാൻസെൻ
2007 സ്റ്റോറീസ് യുഎസ്എ മൈക്കി
2007 ദ ഡെത്ത് ആൻഡ് ലൈഫ് ഓഫ് ബോബി Z ടിം കീർണിTim Kearney
2008 ദ ലസാറസ് പ്രോജക്ട് ബെൻ ഗാർവി
2009 ഫാസ്റ്റ് & ഫ്യൂരിയസ് ബ്രയാൻ ഒ'കോണർ
2010 ടേക്കേഴ്സ് ജോൺ റാവേ
2011 ഫാസ്റ്റ് ഫൈവ് ബ്രയാൻ ഒ'കോണർ
2013 വെഹിക്കിൾ 19 മൈക്കിൾ വുഡ്സ്
2013 ഫാസ്റ്റ് & ഫ്യൂരിയസ് 6 ബ്രയാൻ ഒ'കോണർ
2013 പോൺ ഷോപ്പ് ക്രോണിക്കിൾസ് റോ ഡോഗ്
2013 അവേഴ്സ് നോളൻ
2014 ബ്രിക്ക് മാൻഷൻസ് ഡാമിയൻ
2014 ഫാസ്റ്റ് & ഫ്യൂരിയസ് 7 ബ്രയാൻ ഒ'കോണർ മരണസമയത്ത് ഇദ്ദേഹത്തിന്റെ സീനുകൾ ചിത്രീകരിച്ച് കഴിഞ്ഞിരുന്നില്ല
2015 റാൻഡം ആക്ട്സ് ഓഫ് വയലൻസ് അറിയില്ല മരണസമയത്ത് ഇദ്ദേഹത്തിന്റെ സീനുകൾ ചിത്രീകരിച്ച് കഴിഞ്ഞിരുന്നില്ല

അവലംബം തിരുത്തുക

  1. "". WGN News at Nine. 32 മിനിട്ടളവിൽ. ആരംഭിക്കുന്നത് 21:32 Central Standard Time.
"https://ml.wikipedia.org/w/index.php?title=പോൾ_വാക്കർ&oldid=2185984" എന്ന താളിൽനിന്ന് ശേഖരിച്ചത്