പോർട്ട്രെയിറ്റ് ഓഫ് ഡോ. ഗാച്ചെറ്റ്

പോർട്ട്രെയിറ്റ് ഓഫ് ഡോ. ഗാച്ചെറ്റ് എന്നത് ഡച്ച് ചിത്രകാരനായ വിൻസന്റ് വാൻഗോഗിന്റെ വളരെയധികം പ്രകീർത്തിക്കപ്പെട്ട ഒരു ചിത്രമാണ്.അദ്ദേഹം ജീവിതത്തിന്റെ അവസാനനാളുകളിൽ, തന്നെ ചികിത്സിച്ച ഡോ. പോൾ ഗാച്ചെറ്റ് എന്ന ഡോക്ടറെ കേന്ദ്രീകരിച്ചാണ് ഈ ചിത്രം വരച്ചിരിക്കുന്നത്.ഇതിന്റെ രണ്ട് വേർഷനുകൾ അദ്ദേഹം വരച്ചിട്ടുണ്ട്,രണ്ടും,1890 ലെ ജൂണിൽ ഓവർ സർ ഓയിസിൽ വച്ചാണ് വരച്ചിരിക്കുന്നത്.രണ്ട് ചിത്രങ്ങളും ടേബിളിൽ ചരിഞ്ഞ്,തലയെ കൈകൊണ്ട് താങ്ങിയിരിക്കുന്ന രീതിയിലാണ് ഡോ. ഗാച്ചെറ്റിനെ വരച്ചിരിക്കുന്നത്,പക്ഷെ നിറക്കൂട്ടുകളുടെ അടിസ്ഥാനത്തിൽ രണ്ട് ചിത്രങ്ങൾക്കും അതിന്റേതായ വ്യത്യാസങ്ങളും, തനത് മഹത്ത്വവുമുണ്ട്.1990 -ൽ,ന്യൂയോർക്കിൽ വച്ച് ഇതിന്റെ ആദ്യത്തെ വേർഷൻ അന്നതെ റെക്കോർഡ് തകർത്ത് 82.5 മില്ല്യൺ ഡോളറിന് വിറ്റുപോയി.

പോർട്ട്രെയിറ്റ് ഓഫ് ഡോ. ഗാച്ചെറ്റ്
ആദ്യത്തെ വേർഷൻ
കലാകാരൻവിൻസന്റ് വാൻഗോഗ്
വർഷം1890
തരംഓയിൽ പെയിന്റിങ്ങ്
അളവുകൾ67 cm × 56 cm (23.4 in × 22.0 in)
സ്ഥാനംസ്വകാര്യമായ കളക്ഷൻ
പോർട്ട്രെയിറ്റ് ഓഫ് ഡോ. ഗാച്ചെറ്റ്
രണ്ടാമത്തെ വേർഷൻ
കലാകാരൻവിൻസന്റ് വാൻഗോഗ്
വർഷം1890
തരംഓയിൽ ഓൺ ക്യാൻവാസ്
അളവുകൾ67 cm × 56 cm (23.4 in × 22.0 in)
സ്ഥാനംമുസീ ഡി ഓർസെ, പാരീസ്

പുറംകണ്ണികൾ തിരുത്തുക