പെക്കലോങാൻ ഇന്തോനേഷ്യയിലെ മദ്ധ്യ ജാവയിലെ ഒരു നഗരമാണ്. മുൻകാലത്ത് പ്രവിശ്യയുടെ വടക്കൻ തീരത്തുള്ള പെക്കലോങാൻ റീജൻസിയുടെ ആസ്ഥാനമായിരുന്ന ഈ നഗരം, ഇപ്പോൾ പ്രവിശ്യയ്ക്കുള്ളിലെ ഒരു സ്വതന്ത്ര മുനിസിപ്പാലിറ്റിയാണ്. മദ്ധ്യ ജാവയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ ഇത്, ബാറ്റിക് എന്നറിയപ്പെടുന്ന നഗരം ആണ്. 2014 ഡിസംബർ മുതൽ പെക്കലോങാൻ യുനെസ്കോയുടെ ലോകത്തിലെ ക്രിയേറ്റീവ് നഗര ശൃംഖലയിലെ അംഗമാണ്. യുനെസ്കോയുടെ ലോകത്തിലെ ക്രിയേറ്റീവ് നഗര ശൃംഖലയിലെ അംഗമായി പരിഗണിക്കപ്പെടുന്ന ആദ്യ ഇന്തോനേഷ്യൻ നഗരവും ആദ്യ തെക്കുകിഴക്കൻ ഏഷ്യൻ നഗരവുമാണ് പെക്കലോങാൻ.[2]

പെക്കലോങാൻ
Other transcription(s)
 • Hanacarakaꦦꦼꦏꦭꦺꦴꦔꦤ꧀
Clockwise, from top left : Jalan Kyai Mas Mansyur, Batik Museum, Pekalongan Railway Station
Official seal of പെക്കലോങാൻ
Seal
Motto(s): 
Pekalongan Kota BATIK

(Bersih, Aman, Tertib, Indah, Komunikatif)

(Clean, Safe, Orderly, Beautiful, Communicative)
Location within Central Java
Location within Central Java
പെക്കലോങാൻ is located in Java
പെക്കലോങാൻ
പെക്കലോങാൻ
Location in Java and Indonesia
പെക്കലോങാൻ is located in Indonesia
പെക്കലോങാൻ
പെക്കലോങാൻ
പെക്കലോങാൻ (Indonesia)
Coordinates: 6°53′S 109°40′E / 6.883°S 109.667°E / -6.883; 109.667
Country Indonesia
Province Central Java
ഭരണസമ്പ്രദായം
 • MayorSaelany Mahfud
 • Vice Mayorvacant[1]
വിസ്തീർണ്ണം
 • ആകെ45 ച.കി.മീ.(17 ച മൈ)
ജനസംഖ്യ
 (2013)
 • ആകെ2,90,870
 • ജനസാന്ദ്രത6,500/ച.കി.മീ.(17,000/ച മൈ)
Area code(+62) 285
വെബ്സൈറ്റ്www.pekalongankota.go.id

ചരിത്രം തിരുത്തുക

പെക്കലോങാനിലെ തീരദേശ പ്രദേശങ്ങൾ പുരാതന ഹോളിങ്ങ് (കലിങ്ക) സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. മദ്ധ്യ ജാവയിലെ ഈ നഗരത്തിന്റെ അയൽപ്രദേശമായ ബതാങ് റീജൻസിയിൽനിന്നു കണ്ടെടുത്ത ഏഴാം നൂറ്റാണ്ടിലെ സോജോമെർട്ടോ ലിഖിതം, കലിങ്ക, പൂർവ്വികരായ സൈലേന്ദ്രാസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കലിങ്കയുടെ തലസ്ഥാനത്തിന്റെ കൃത്യമായ സ്ഥാനം വ്യക്തമല്ലെങ്കിലും, പെക്കലോങാനിനും ജെപ്പാരയ്ക്കും ഇടയിൽ എവിടെയോ ആയിരുന്നുവെന്നു സൂചിപ്പിക്കപ്പെടുന്നു. കലിങ്കയും പെക്കലോങാനും തമ്മിൽ പേരുകളിലുള്ള സമാനത, ജപ്പാരയ്ക്കു പകരം പെക്കലോങാനിലാണ് കലിങ്ക സ്ഥിതി ചെയ്തിരുന്നതെന്ന് വിശ്വസിക്കാൻ മതിയായ കാരണമാണ്. കലിങ്ക, കാലിങ്, കാലോങ് എന്നിങ്ങനെയും പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതായ പെ--ആനുമായി ചേർന്ന് നൂറ്റാണ്ടുകളായുള്ള പേരിലെ നേരിയ രൂപമാറ്റങ്ങളിലൂടെ ഒരുപക്ഷേ പെക്കലോങാൻ എന്ന പേര് രൂപം കൊണ്ടിരിക്കാം.

പെകലോങാന് നഗരത്തിന്റെ ചരിത്രം തുടങ്ങുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലാണ്. സോങ് രാജവംശത്തിലെ ഒരു ഉദ്യോഗസ്ഥൻ 1178 ൽ എഴുതിയ ഗ്രന്ഥത്തിൽ, അക്കാലത്ത് ചൈനീസ് വ്യാപാരികൾക്കിടയിൽ‌ "പുക്കലോങ്" എന്നറിയപ്പെട്ടിരുന്ന പെക്കലോങാൻ നഗരത്തെക്കുറിച്ചു ഇതിനകംതന്നെ രേഖപ്പെടുത്തിയിരുന്നു. കാന്റണിൽനിന്ന് നവംബർ മാസത്തിൽ പുറപ്പെടുന്ന ചൈനീസ് വ്യാപാരക്കപ്പലുകൾ അനുകൂലമായ കാറ്റിന്റെ സഹായത്തോടെ രാവും പകലും നീണ്ടുനിൽക്കുന്ന അവിരാമമായ യാത്രയാൽ ഏകദേശം ഒരുമാസത്തിനുള്ളിൽ പെക്കലോങാനിൽ എത്തിയിരുന്നു. പ്രദേശത്തെ ജനങ്ങൾ നാളികേരത്തിൽനിന്നു വൈൻ നിർമ്മിക്കുകയും വളരെ സ്വാദിഷ്ഠമായ ചുവപ്പും വെളുപ്പും നിറമുള്ള കരിമ്പിൻ പഞ്ചസായുണ്ടാക്കുകയും, രാജ്യം വെങ്കലം, ചെമ്പ്, നാണയങ്ങൾ നിർമ്മിക്കുകയും ഒരു തോല സ്വർണ്ണത്തിനു പകരമായി 60 ചെമ്പുനാണയങ്ങൾ കൈമാറ്റം നടത്തുകയും ചെയ്തിരുന്നു. കുരുമുളക്, ഗ്രാമ്പു, ചന്ദനം, അകിൽ, വെളുത്തുരുണ്ട ഏലം എന്നിവ പ്രാദേശികമായി ഉൽപ്പാദിപ്പിച്ചിരുന്നു.[3]

പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ വിവാഹബന്ധങ്ങളും സമാധാന ഉടമ്പടികളും വഴി മത്തരാം സുൽത്താനേറ്റിന്റെ ഭാഗമായി പെക്കലോംഗൻ മാറിയിരുന്നു.

1830 കളിൽ മുതൽ പെക്കലോങാൻ പ്രദേശം ഒരു പ്രമുഖ പഞ്ചസാര ഉത്പാാദന മേഖലയായിരുന്നു. ചൈനീസ് ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപ്രകാരം, 12-ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽ കരിമ്പ് ഇവിടെ വളർന്നിരുന്നു. എന്നാൽ 19 ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഡച്ച് സംരംഭങ്ങളുടെ ഫലമായിട്ടാണ് ഉൽപ്പാദനം ഗണ്യമായി വർദ്ധിക്കുവാനിടയായത്.

1945 ഒക്ടോബർ 8 ന്, ത്രീ റീജിയൻസ് മൂവ്മെൻറ് / "ഗെരകാൻ ടിഗാ ദായെരാഹ്" എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു "സ്വപ്‍രായ" / ജന്മിത്ത വിരുദ്ധ പ്രസ്ഥാനം ടെഗൽ, പെക്കോലോങാൻ, ബ്രെബ്സ് എന്നിവിടങ്ങളിൽ സ്ഥാപിതമായി. ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം അധികാര സ്ഥാനങ്ങളിൽ ബ്ലൂ ബ്ലഡ് രാജാധികാരികൾക്കു (ജോഗ്യാകർത്ത, സുരകർത്ത രാജാക്കന്മാരുമായി ബന്ധപ്പെട്ട) പകരമായി സാധാരണ ജനതയെ പ്രതിഷ്ടിക്കുക എന്നതായിരുന്നു. ഈ പ്രസ്ഥാനത്തിന്റെ നേതാക്കൾ പറയുന്ന പ്രകാരം, പഴയ ഭരണാധികാരികൾ രണ്ടാം ലോകമഹായുദ്ധകാലത്തു ജപ്പാനുമായി സഹകരിക്കുകയും ജനങ്ങളെ ജപ്പാൻകാരുടെ അടിമകൾക്കായുള്ള ലേബർ ക്യാമ്പുകളിലേയ്ക്ക് അയച്ചിരുന്നുവെന്നാണ്. ഈ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായിരുന്ന സർജിയോ പെക്കലോങാനിലെ പുതിയ കാര്യദർശിയായിത്തീർന്നു. കുതിൽ, കെ. മീജായ, ഇർ. സാകിർമാൻ എന്നിവരായിരുന്നു ഈ പ്രസ്ഥാത്തിന്റെ മറ്റു നേതാക്കന്മാർ. ഇർ സാകിർമാൻ ഇന്തോനേഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ (PKI) പ്രാദേശിക നേതാവായിരുന്നു.

പഴയ ഭരണാധികാരികൾ അറസ്റ്റ് ചെയ്യപ്പെടുകയും നഗ്നരാക്കപ്പെട്ടു ജയിലുകളിലേയ്ക്കു വലിച്ചിഴക്കപ്പെടുകയും ചെയ്തു. മറ്റ് സർക്കാർ ഉദ്യോഗസ്ഥരേയും പോലീസ് ഉദ്യോഗസ്ഥരേയും തലാങ്ങിലെ പാലത്തിലേയ്ക്കു തട്ടിക്കൊണ്ടുപോകുകയും കൂട്ടക്കൊല ചെയ്യുകയുമുണ്ടായി. ഈ പ്രസ്ഥാനം ബ്രെബ്സിലെ ചൈനീസ് വംശീയ വിഭാഗത്തിനെതിരെ ഒരു കലാപത്തിനും ഈ പ്രസ്ഥാനം കോപ്പുകൂട്ടുകയുണ്ടായി. ജോഗ്യാകർത്തയിലെ റിപ്പബ്ലിക് ഓഫ് ഇൻഡോനേഷ്യൻ സർക്കാർ (RI) ഈ പ്രസ്ഥാനത്തോട് മമത കാണിക്കാതിരിക്കുകുയം ഇതിെ ഒരു അനധികൃത മുന്നേറ്റമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഭൂമിശാസ്ത്രം തിരുത്തുക

പെക്കലോങാൻ നഗരം 6º50’42"–6º55’44" ദക്ഷിണ അക്ഷാംശത്തിനും 109º37'55 "-109º42'19" കിഴക്കേ രേഖാംശത്തിനുമിടയ്ക്കാണ് സ്ഥിതിചെയ്യുന്നത്.

ഭരണ ജില്ലകൾ തിരുത്തുക

പെക്കലോങാൻ നഗരത്തെ നാല് ജില്ലകളായി വിഭജിച്ചിരിക്കുന്നു.

  • പെക്കലോങാൻ ബരത് (പടിഞ്ഞാറൻ പെക്കലോങാൻ) (91,306)
  • പെക്കലോങാൻ തിമർ (കിഴക്കൻ പെക്കലോങാൻ) (63,915)
  • പെക്കലോങാൻ ഉത്താര (വടക്കൻ പെക്കലോങാൻ) (77,791)
  • പെക്കലോങാൻ (തെക്കൻ പെക്കലോങാൻ) (57,858)

വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരുത്തുക

പെക്കലോങാനിൽ താഴെക്കാണുന്നതുപോലെയുള്ള നിരവധി വിനോദസഞ്ചാര സ്ഥലങ്ങൾ ഉണ്ട്:

  • ബാതിക് മ്യൂസിയം
  • കൌമാൻ ബാതിക് ടൂറിസം വില്ലേജ്
  • പെസിൻഡോൺ ബാതിക് ടൂറിസം വില്ലേജ്
  • മെഡോനോ ATBM (Non Automatic Weaving Machine) ടൂറിസം വില്ലേജ്
  • ലാന്റങ്സാരി കാന്റിങ് ടൂറിസം വില്ലേജ്
  • പാസിർ കെൻകാനാ ബീച്ച്
  • സ്ലാമറാൻ ഇൻഡാ ബീച്ച്
  • പെക്കലോങാൻ കണ്ടൽപ്പാർക്ക്
  • ഹീറോസ് മോണ്യുമെന്റ്
  • ജെഢായു കൾച്ചർ ഏറിയ

തദ്ദേശീയർ തിരുത്തുക

  • ജോർജ് George ജൂണസ് അഡിറ്റ്ജോന്ദ്രോ, (1946-2016), സാമൂഹ്യശാസ്‌ത്രജ്ഞൻ
  • ബെബ് ബഖൂയ്സ്, (1909-1982), ഡച്ച് ഫുട്ബോൾ താരവും മാനേജരും
  • മരിയ ഡെർമൌട്ട് (1888-1962), ഇന്തോ നോവലിസ്റ്റ്
  • ഹർട്ടോനോ റെക്സോ ധർസോനോ, (1925-1996), ASEAN ആദ്യ സെക്രട്ടറി ജനറൽ
  • അബ്ദുൽ റഹ്മാൻ സലേഹ്, (1941-), ഇന്തോനേഷ്യയിലെ മുൻ അറ്റോർണി ജനറൽ
  • അസീസ് സത്താർ (1925-2014), നടൻ
  • ഹോയെഗെങ് ഇമാൻ സാൻറോസോ, (1921-2004), (ഇന്തോനേഷ്യൻ ദേശീയ പോലീസിന്റെ മുൻ ചീഫ്)
  • തിയോ ട്ജിൻ ബോയെൻ, (1885-1940), നോവലിസ്റ്റ്
  • ജോ ഹിൻ ട്ജിയോ, (1919-2001), ശാസ്ത്രജ്ഞൻ
  • തൌഫീക് ഇസ്മായിൽ, (1935- ), കവിയും ആക്ടിവിസ്റ്റും

അവലംബം തിരുത്തുക

  1. "Pekalongan Mayor Achmad Alf Arslan Djunaid Passes Away"
  2. "Wonderful Indonesia - Pekalongan: first Indonesian city included in UNESCO's World Creative Cities Network". www.indonesia.travel. Archived from the original on 2015-09-24. Retrieved 2015-08-16.
  3. Song dynasty Zhou Qufei: Ling Wai Dai Da (Reports from Beyong the Southern Mountains) in Chinese ISBN 7-101-01665-0. Unfortunately no English translation available, the above paragraph is my GFDL translation
"https://ml.wikipedia.org/w/index.php?title=പെക്കലോങാൻ&oldid=3263327" എന്ന താളിൽനിന്ന് ശേഖരിച്ചത്