പുലിയൂർ

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

പുലിയൂർ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ്. [1][2]

Puliyoor

പുലിയൂർ
Village
Puliyoor temple
Puliyoor temple
Country India
StateKerala
DistrictAlappuzha
ജനസംഖ്യ
 (2001)
 • ആകെ16,854
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
689510
വാഹന റെജിസ്ട്രേഷൻKL
Temple gate of puliyoor mahavishnu temple

വിദ്യാഭ്യാസം തിരുത്തുക

പുലിയൂരിലെ സ്കൂളുകൾ

  • ഗവണ്മെന്റ് എച്ച് എസ് പുലിയൂർ
  • ഗവണ്മെന്റ് യു പി സ്കൂൾ പെരിശ്ശേരി
  • വള്ളിക്കാവ് എൽ പി സ്കൂൾ
  • സ്നേഹഗിരി യു പി സ്കൂൾ

ഗവണ്മെന്റ് യു പി സ്കൂൾ ആണ് ആദ്യം തുടങ്ങിയത്. ഈ സ്കൂളിനു 100 വർഷം പഴക്കമുണ്ട്. ഇന്നത്തെ സ്കൂളിന്റെ കെട്ടിടം ഉണ്ടാക്കിയത് 99ലെ വെള്ളപ്പൊക്കത്തിലെ തടികളിൽനിന്നാണത്രെ.

മതസ്ഥാപനങ്ങൾ തിരുത്തുക

തൃപ്പുലിയൂർ മഹാദേവക്ഷേത്രം (പുലിയൂർ ക്ഷേത്രം) തിരുക്കുറലിലും ആൾവാർ രേഖകളിലും പറയുന്ന ക്ഷേത്രമാണ്. ആറാം നൂറ്റാണ്ടിനു മുമ്പു നിർമ്മിക്കപ്പെട്ടതെന്നു കരുതുന്നു.

പേരു വന്ന വഴി തിരുത്തുക

പുലിയെ കണ്ട ഊർ എന്ന അർഥത്തിലാണൂ പുലിയൂർ എന്നു വന്നതെന്നു ഐതിഹ്യം എന്ന് കരുതുന്നു

ചരിത്രം തിരുത്തുക

പ്രാചീന കാലത്ത് പുലിയൂർ ബുദ്ധമതത്തിന്റെ കേന്ദ്രമായിരുന്നു. ഹിന്ദുക്കളല്ലാത്തവരെയും ക്ഷേത്രത്തിലേയ്ക്കു സ്വാഗതം ചെയ്തിരുന്നു. ക്ഷേത്രഭാരവാഹികളായി ക്രിസ്ത്യൻ മതവിശ്വാസികളും ഉണ്ടെന്നത് മതസൗഹാർദ്ദത്തിനു ഉദാഹരണമാണ്.[3]

പാണ്ടവപ്പാറ അമ്പലം ഈ സ്ഥലത്തിനടുത്താണ്. മഹാഭാരതവുമായി ഈ പ്രദേശത്തിനു ബന്ധമുണ്ടെന്നു ഐതിഹ്യം പറയുന്നു.

ഭൂമിശാസ്ത്രം തിരുത്തുക

ഈ പ്രദേശത്തിന്റെ ഏറ്റവും ഉയരംകൂടിയഭാഗം നൂറ്റവൻപാറ എന്നറിയപ്പെടുന്നു.

ജനസംഖ്യാവിവരം തിരുത്തുക

2001ലെ കണക്കുപ്രകാരം, പുലിയൂരിൽ 16854 ജനങ്ങളുണ്ട്. അതിൽ 7913 പുരുഷന്മാരും 8941 സ്ത്രീകളുമുണ്ട്.[1].

വാണിജ്യം തിരുത്തുക

കൃഷിയാണ് ഈ പ്രദേശത്തെ പ്രധാന ജോലി. തെങ്ങ്, കപ്പ, നെല്ല്, വാഴ, പച്ചക്കരികൾ എന്നിവ കൃഷിചെയ്യുന്നു.[4]

അറിയപ്പെടുന്ന വ്യക്തികൾ തിരുത്തുക

  • ഗിരീഷ് പുലിയൂർ, കവി.[5]

അവലംബം തിരുത്തുക

  1. 1.0 1.1 "Census of India:Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. http://lsgkerala.in/puliyoorpanchayat/[പ്രവർത്തിക്കാത്ത കണ്ണി]
  3. "പുലിയൂർ". Archived from the original on 2016-08-21. Retrieved 2017-02-22.
  4. http://www.deshabhimani.com/news/kerala/news-alappuzhakerala-19-01-2017/617643
  5. http://www.deshabhimani.com/news/kerala/news-thiruvananthapuramkerala-09-02-2017/622606

3.

[[https://web.archive.org/web/20160821092732/http://lsgkerala.in/puliyoorpanchayat/general-information/description/ Archived 2016-08-21 at the Wayback Machine.]]


lsgkerala


"https://ml.wikipedia.org/w/index.php?title=പുലിയൂർ&oldid=3637423" എന്ന താളിൽനിന്ന് ശേഖരിച്ചത്