പുന്നയൂർക്കുളം

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

10°40′0″N 75°59′0″E / 10.66667°N 75.98333°E / 10.66667; 75.98333

പുന്നയൂർക്കുളം‍
Map of India showing location of Kerala
Location of പുന്നയൂർക്കുളം‍
പുന്നയൂർക്കുളം‍
Location of പുന്നയൂർക്കുളം‍
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Thrissur
സമയമേഖല IST (UTC+5:30)
കോഡുകൾ

ഇതേ പേരിലുള്ള ഗ്രാമപഞ്ചായത്തിനെക്കുറിച്ച് അറിയാൻ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് എന്ന താൾ സന്ദർശിക്കുക.

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പുന്നയൂർക്കുളം. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിന് പത്ത് കിലോമീറ്റർ വടക്കു-പടിഞ്ഞാറ് മാറി ഗുരുവായൂർ-പൊന്നാനി സംസ്ഥാനപാതയോട് ചേർന്നാണ് ഈ ഗ്രാമത്തിന്റെ കിടപ്പ്.

സമ്പന്നമായ സാംസ്കാരിക-സാഹിത്യപാരമ്പര്യമുള്ള പുന്നയൂർക്കുളം പണ്ടുകാലത്ത് വള്ളുവനാട് രാജവംശത്തിന്റെ ഭാഗമായിരുന്നു. പിൽക്കാലത്ത് വള്ളുവനാട് ആക്രമിച്ച സാമൂതിരി രാജാക്കൾ ഈ പ്രദേശത്തെ തങ്ങളുടെ സാമ്രാജ്യത്തോടു കൂട്ടിച്ചേർത്തു.

മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരായ നാലപ്പാട്ട് ബാലാമണിയമ്മ,കമലാ സുറയ്യ ശുജാഇ മൊയ്തു മുസ്‌ലിയാർ തുടങ്ങിയവർ ജനിച്ചത് ഈ ഗ്രാമത്തിലാണ്. കമലാ സുറയ്യയുടെ ബാല്യകാലസ്മരണകൾ എന്ന കൃതിയിൽ ഈ ഗ്രാമവും അതിന്റെ പൈതൃകവും പരാമർശിക്കപ്പെട്ടിട്ടുണ്ട്.

പാവിട്ടകുളങ്ങര ഭഗവതി ക്ഷേത്രം, പരൂർ ശിവക്ഷേത്രം, ഗോവിന്ദപുരം ശ്രീകൃഷ്ണക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. വടക്കേക്കാട്, പുന്നയൂർ എന്നീ പഞ്ചായത്തുകളാണ് അതിർത്തികൾ.


"https://ml.wikipedia.org/w/index.php?title=പുന്നയൂർക്കുളം&oldid=3619323" എന്ന താളിൽനിന്ന് ശേഖരിച്ചത്