പി.ജെ. ജോസഫ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരള നിയമസഭയിലെ ഒരു മുൻ മന്ത്രിയും ഐക്യ ജനാധിപത്യ മുന്നണിയിൽ ഉൾപ്പെട്ട കേരള കോൺഗ്രസ്‌ (ജെ)|കേരളാ കോൺഗ്രസ്സ് (എം)|കേരള കോൺഗ്രസ്-ന്റെ നേതാക്കന്മാരിലൊരാളുമാണ് പാലത്തിനാൽ ജോസഫ് ജോസഫ് അഥവാ പി.ജെ. ജോസഫ്. മദ്രാസിലെ ലൊയോള കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ഇദ്ദേഹം ജൈവ കൃഷി വ്യാപകമാക്കുന്നതിൽ ഉത്സാഹിച്ചിട്ടുണ്ട്. 1970-ൽ പി.ജെ. ജോസഫ് ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മുൻ മന്ത്രിസഭകളിൽ വിദ്യാഭ്യാസം, ഭവനനിർമ്മാണം, പൊതുമരാമത്ത്, റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു[2]

പി.ജെ. ജോസഫ്
കേരളത്തിലെ ജലസേചന വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 23 2011 – മേയ് 20 2016
മുൻഗാമിഎൻ.കെ. പ്രേമചന്ദ്രൻ
പിൻഗാമികെ. കൃഷ്ണൻകുട്ടി
കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി
ഓഫീസിൽ
ജനുവരി 16 1978 – സെപ്റ്റംബർ 15 1978
മുൻഗാമികെ.എം. മാണി
പിൻഗാമികെ.എം. മാണി
കേരളത്തിലെ റവന്യൂ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ഓഫീസിൽ
ഡിസംബർ 28 1981 – മാർച്ച് 17 1982
മുൻഗാമിപി.എസ്. ശ്രീനിവാസൻ, ബേബി ജോൺ
പിൻഗാമിടി.എം. ജേക്കബ്
കേരളത്തിലെ റവന്യൂ, ഹൗസിംഗ് വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 24 1982 – മാർച്ച് 25 1987
മുൻഗാമിഇ. ചന്ദ്രശേഖരൻ നായർ
പിൻഗാമിപി.എസ്. ശ്രീനിവാസൻ,ലോനപ്പൻ നമ്പാടൻ
കേരളത്തിലെ വിദ്യാഭ്യാസ, പൊതുമരാമത്ത് ഹൗസിംഗ്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 20 1996 – മേയ് 13 2001
മുൻഗാമിഇ.ടി. മുഹമ്മദ് ബഷീർ, പി.കെ.കെ. ബാവ, എം.ടി. പത്മ
പിൻഗാമിനാലകത്ത് സൂപ്പി, എം.കെ. മുനീർ, സി.എഫ്. തോമസ്
കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 18 2006 – സെപ്റ്റംബർ 9 2006
മുൻഗാമിഎം.കെ. മുനീർ
പിൻഗാമിടി.യു. കുരുവിള
ഓഫീസിൽ
ഓഗസ്റ്റ് 17 2009 – ഏപ്രിൽ 30 2010
മുൻഗാമിമോൻസ് ജോസഫ്
പിൻഗാമിഎം. വിജയകുമാർ
കേരളനിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 13 2006
മുൻഗാമിപി.ടി. തോമസ്
മണ്ഡലംതൊടുപുഴ
ഓഫീസിൽ
മേയ് 14 1996 – മേയ് 16 2001
മുൻഗാമിപി.ടി. തോമസ്
പിൻഗാമിപി.ടി. തോമസ്
ഓഫീസിൽ
ഒക്ടോബർ 4 1970 – ഏപ്രിൽ 4 1991
മുൻഗാമികെ.സി. സക്കറിയ
പിൻഗാമിപി.ടി. തോമസ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1941-06-28) 28 ജൂൺ 1941  (82 വയസ്സ്)[1]
പുറപ്പുഴ
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ് (ജോസഫ്) യു.ഡി.എഫ്
പങ്കാളിഡോ.ശാന്താ ജോസഫ്
കുട്ടികൾഅപ്പു ജോസഫ് ,യമുന, ആൻറണി, ജോമോൻ
മാതാപിതാക്കൾ
  • പി.ഒ. ജോസഫ് (അച്ഛൻ)
  • അന്നമ്മ (അമ്മ)
വസതിപുറപ്പുഴ
As of ജൂൺ 28, 2021
ഉറവിടം: കേരള നിയമസഭ

ജീവിത രേഖ തിരുത്തുക

ഇടുക്കി ജില്ലയിലെ പുറപ്പുഴ ഗ്രാമത്തിൽ പാലത്തിനാൽ വീട്ടിൽ പി.ഒ. ജോസഫിൻ്റെയും അന്നമ്മയുടേയും മകനായി 1941 ജൂൺ 28ന് ഇടവമാസത്തിലെ ആയില്യം നക്ഷത്രത്തിൽ ജനിച്ചു.[3]എം. എ. അഗ്രികൾച്ചറിസ്റ്റ് ബിരുദാനന്തര ബിരുദം നേടി. പശുവളർത്തലും പാൽ ഉത്പാദനവും ജൈവ പച്ചക്കറി കൃഷിയും അദ്ദേഹം ജീവിതത്തിൻ്റെ ഭാഗമാക്കി.[4].

രാഷ്ട്രീയത്തിൽ തിരുത്തുക

1968-ൽ കേരളാ കോൺഗ്രസ് പാർട്ടിയിൽ അംഗമായതിനെ തുടർന്നാണ് അദ്ദേഹം കേരളാ രാഷ്ട്രീയത്തിൽ എത്തിയത്. 1970-ൽ തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്ന് ആദ്യമായി കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഒരു തവണ ഒഴിച്ച് അദ്ദേഹം എം.എൽ.എ ആയി തുടരുന്നു. 1973-ൽ പാർട്ടിയുടെ യുവജന വിഭാഗമായ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻറായ ജോസഫ് നിലവിൽ പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായി തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് നേതാവായിരുന്ന കെ.എം. മാണി ആയി ഭിന്നത ഉണ്ടായതിനെ തുടർന്ന് 1979-ൽ കേരള കോൺഗ്രസ് (ജോസഫ്) എന്ന പേരിൽ സ്വന്തം പാർട്ടി രൂപികരിച്ചു. 1980-ൽ കോൺഗ്രസ് (ഐ) നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരൻ യു.ഡി.എഫ് രൂപീകരിച്ചപ്പോൾ 1980 മുതൽ 1982 വരെ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാപക കൺവീനറായും പ്രവർത്തിച്ചു. 1989-ൽ മൂവാറ്റുപുഴയിൽ നിന്നും 1991-ൽ ഇടുക്കിയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൊടുപുഴയിൽ നിന്ന് ആദ്യമായി പി.ടി.തോമസിനോട് പരാജയപ്പെട്ടു . 1970, 1977, 1980, 1982, 1987, 1996, 2006, 2011, 2016, 2021 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്ന് ജയിച്ച ജോസഫ് ആദ്യമായി മന്ത്രി ആകുന്നത് 1978-ൽ ആണ്. എ.കെ. ആന്റണി മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് മന്ത്രിയായി തുടങ്ങിയ ജോസഫ് 1981-1982,1982-1987 കാലഘട്ടത്തിൽ കെ. കരുണാകരൻ നയിച്ച മന്ത്രിസഭയിൽ രണ്ട് തവണ റവന്യൂ മന്ത്രിയായി. 1996-2001 ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ മന്ത്രിയായിരുന്നു. പിന്നീട് 2006-ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിലും ചെറിയൊരു കാലയളവിൽ രണ്ടു തവണ പൊതുമരാമത്ത് വകുപ്പിൻ്റെ മന്ത്രിയായി. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിച്ച് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയതോടെയാണ് ജോസഫ് ഏഴാം തവണയും മന്ത്രിയായത്. 2014 ലെ ബാർ കോഴ വിവാദത്തിൽ ആരോപണ വിധേയനായ ധനകാര്യ വകുപ്പ് മന്ത്രി കെ.എം. മാണി 2015 നവംബർ 10 ന് മന്ത്രി സ്ഥാനം രാജിവച്ചു. മാണിക്കൊപ്പം രാജി വയ്ക്കാൻ പാർട്ടിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായി എങ്കിലും പി.ജെ.ജോസഫ് മന്ത്രി സ്ഥാനത്ത് തുടർന്നത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചു.[5] 2016-ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ജലവിഭവ വകുപ്പിൻ്റെ മന്ത്രിയായി 5 വർഷം കാലാവധി പൂർത്തിയാക്കി[6].

കേരളാ കോൺഗ്രസിൽ തിരുത്തുക

1968-ൽ കേരളാ കോൺഗ്രസിൽ അംഗമായ പി.ജെ. ജോസഫ് പല തവണ കേരളാ കോൺഗ്രസ് നേതാവായിരുന്ന കെ.എം. മാണിയും അദ്ദേഹത്തിൻ്റെ പാർട്ടിയുമായി ലയിക്കുകയും പിളരുകയും ചെയ്തു. കേരള കോൺഗ്രസ് (എം.) എന്ന പേരിൽ പാർട്ടി കെ.എം. മാണി രൂപികരിക്കുന്നത് 1979-ലാണ്. 1977-ൽ പാലായിൽ നിന്ന് ജയിച്ച കെ.എം.മാണി 1978-ലെ തിരഞ്ഞെടുപ്പ് കേസ് ജയിച്ചതിനെ തുടർന്ന് മന്ത്രിസഭയിൽ തിരിച്ചെത്തിയതിനാൽ 1978-ൽ ജോസഫ് ആഭ്യന്തരവകുപ്പ് മന്ത്രി സ്ഥാനം ഒഴിഞ്ഞു. മാണി അഭ്യന്തര വകുപ്പ് മന്ത്രിയായി ചുമതല ഏറ്റതിനാൽ ഒഴിവ് വന്ന പാർട്ടി ചെയർമാൻ സ്ഥാനം വേണമെന്ന് ജോസഫ് ആവശ്യപ്പെട്ടു. ഇതിൻ്റെ പേരിൽ മാണിയും ജോസഫും തമ്മിൽ അകന്നു. ഈ അകൽച്ചയാണ് പിൽക്കാലത്ത് കേരളാ കോൺഗ്രസിൽ നടന്ന എല്ലാ പിളർപ്പുകൾക്കും തുടക്കം കുറിച്ചത്. പാർട്ടി ചെയർമാൻ സ്ഥാനത്തേയ്ക്ക് നടന്ന മത്സരത്തിൽ മാണി പി.ജി.സെബാസ്റ്റ്യനെയാണ് പിന്തുണച്ചത് കടുത്ത മത്സരം നടന്ന പാർട്ടി ചെയർമാൻ തിരഞ്ഞെടുപ്പിൽ ജോസഫ് പരാജയപ്പെട്ടു. 1979-ൽ തന്നെ കേരള കോൺഗ്രസ് (ജോസഫ്) എന്ന പേരിൽ സ്വന്തം പാർട്ടി രൂപികരിച്ചു. 1980-ൽ ഇടതിലേയ്ക്ക് മാറിയ കെ.എം മാണി 1981-ൽ യു.ഡി.എഫിൽ തിരിച്ചെത്തി. പിന്നീട് 1985-ൽ മാണിയുടെ പാർട്ടിയിൽ ജോസഫ് ലയിച്ചു. ഒപ്പം തന്നെ 1985-ൽ ഐക്യകേരളാ കോൺഗ്രസ് എന്ന ആശയത്തിനായി പലതായി പിളർന്ന് മാറിയ കേരള കോൺഗ്രസ് പാർട്ടികൾ ( കേരള കോൺഗ്രസ് (എം.), കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (ബി)) എല്ലാവരും ഐക്യ കേരള കോൺഗ്രസ് എന്ന പേരിൽ ലയിച്ചു. കെ. കരുണാകരൻ മുഖ്യമന്ത്രിയായ (1982- 1987) ലെ യു.ഡി.എഫ് മന്ത്രിസഭയിൽ ഐക്യ കേരള കോൺഗ്രസ് നേതാക്കളായ കെ.എം. മാണി, പി.ജെ.ജോസഫ്, ആർ. ബാലകൃഷ്ണപിള്ള എന്നിവർ മന്ത്രിമാരും ആയി. പക്ഷേ പിന്നീട് 1987-ൽ ഐക്യ കേരള കോൺഗ്രസ് വീണ്ടും പിളർന്നു. 1989 വരെ ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന പി.ജെ.ജോസഫ് പിന്നീട് ഇടതുപക്ഷത്തേയ്ക്ക് പോയി. 1991 മുതൽ പി.ജെ.ജോസഫ് ഇടതുപക്ഷത്ത് നിലയുറപ്പിച്ചു. അവസാനം നീണ്ട 23 വർഷത്തിനു ശേഷം 2010-ൽ പി.ജെ.ജോസഫ് കെ.എം.മാണിയുടെ പാർട്ടിയിൽ ലയിച്ചു[7].

2019-ലെ പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്നോ ഇടുക്കിയിൽ നിന്നോ മത്സരിക്കുവാൻ ജോസഫ് താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും മാണി സീറ്റ് നൽകിയില്ല. ഏറെ അഭിപ്രായ വ്യത്യാസം ഉണ്ടായി എങ്കിലും തോമസ് ചാഴിക്കാടൻ ആയിരുന്നു മത്സരിച്ചതും ജയിച്ചതും. അവസാനം ജോസഫ് മാണിയുടെ തീരുമാനം അംഗീകരിച്ചു. 2019 ഏപ്രിൽ ഒൻപതിന് കെ.എം.മാണി അന്തരിച്ചു. അതിനു ശേഷം ആറു മാസം കഴിഞ്ഞ് നടന്ന ഉപതിരഞ്ഞെടുപ്പിൽ പാലാ നിയമസഭാ സീറ്റിൽ യു.ഡി.എഫ് പരാജയപ്പെട്ടു. ജോസ് കെ. മാണി യുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് പി.ജെ.ജോസഫ് രണ്ടില ചിഹ്നം നൽകിയില്ല. ഇതും പരാജയത്തിന് ഒരു കാരണമായി. പാലാ ഉപതിരഞ്ഞെടുപ്പ് പരാജയത്തോടെ പാർട്ടിയിൽ ഇരുവരും രണ്ട് ഗ്രൂപ്പായി ചേരിതിരിഞ്ഞു. പി.ജെ.ജോസഫ് നേതാവായ ഗ്രൂപ്പിൽ എം.എൽ.എമാരായ സി.എഫ്.തോമസ്, മോൻസ് ജോസഫ് എന്നിവരും ജോസ് കെ. മാണി എംപി നയിക്കുന്ന ഗ്രൂപ്പിൽ എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ.ജയരാജ്, തോമസ് ചാഴിക്കാടൻ എം.പി അങ്ങനെ പാർട്ടിയിൽ ജോസഫ് പക്ഷവും ജോസ് പക്ഷവും നിലവിൽ വന്നു[8]. കേരള കോൺഗ്രസ് (എം.) എന്ന പാർട്ടിയും രണ്ടില ചിഹ്നവും ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണെന്ന ഹൈക്കോടതി വിധി 2021 മാർച്ച് 15ന് സുപ്രീം കോടതിയും ശരിവച്ചതോടെ പ്രതിസന്ധിയിലായ ജോസഫ് വിഭാഗം 2021 മാർച്ച് 17ന് പി.സി.തോമസിൻ്റെ കേരള കോൺഗ്രസ് എന്ന പാർട്ടിയിൽ ലയിച്ചു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എൻ.ഡി.എ. മുന്നണി വിട്ട പി.സി. തോമസ് യു.ഡി.എഫിൻ്റെ ഭാഗമായി മാറി. ലയനശേഷം നിലവിൽ വന്ന കേരള കോൺഗ്രസിൻ്റെ വർക്കിംഗ് ചെയർമാൻ, പാർട്ടി ലീഡർ എന്നീ സ്ഥാനങ്ങൾ പി.ജെ.ജോസഫിനാണ്. പി.സി.തോമസ് ഡെപ്യൂട്ടി ചെയർമാനാകും. മോൻസ് ജോസഫാണ് പാർട്ടിയുടെ വൈസ് ചെയർമാൻ. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ പഴയ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കുന്നതിനോ പുതിയ പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യുന്നതിനൊ ഉള്ള നടപടിക്രമങ്ങൾ നീളും എന്നതിനാലാണ് ലയന നടപടികൾ വേഗത്തിലായത്[9][10] [11]

രണ്ടില ചിഹ്നവും കോടതി വിധിയും തിരുത്തുക

കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവായിരുന്ന ജോണി നെല്ലൂർ 2020 മാർച്ചിൽ പാർട്ടി വിട്ട് ജോസഫിൻ്റെ കൂടെ ചേർന്നു. ജനാധിപത്യ കേരളാ കോൺഗ്രസ് രൂപികരിച്ച് ഇടതുപക്ഷത്തേയ്ക്ക് പോയ കെ. ഫ്രാൻസിസ് ജോർജ്ജും പാർട്ടിയും ഇടതുമുന്നണി ബന്ധവും ഉപേക്ഷിച്ച് ജോസഫിന് ഒപ്പം ചേർന്നു. രണ്ടില ചിഹ്നത്തിനായി ജോസ് പക്ഷവും ജോസഫ് പക്ഷവും കോടതിയിൽ ഹർജി നൽകി. ഇതിനിടയിൽ ജോസ് പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. രണ്ടില വിധി ആദ്യം അനുകൂലം ആയത് ജോസ് പക്ഷത്തിനാണ്. എന്നാൽ ജോസഫ് പക്ഷം ഹൈക്കോടതിയിൽ കൊടുത്ത അപ്പീൽ പ്രകാരം ഒരു മാസത്തേയ്ക്ക് വിധി സ്റ്റേ ചെയ്തു.[12]. ഒക്ടോബർ 9 ന് ഒരു മാസത്തെ സ്റ്റേ ഓർഡർ അവസാനിച്ചതിനെ തുടർന്ന് വീണ്ടും ചേർന്ന കോടതി സ്റ്റേ ഓർഡർ ഒക്ടോബർ 31 വരെ നീട്ടി.[13]

2020 നവംബർ 17ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടില ചിഹ്നം മരവിപ്പിച്ചു. ഒപ്പം തന്നെ ഇരു വിഭാഗങ്ങൾക്കും പ്രത്യേക ചിഹ്നങ്ങൾ അനുവദിച്ചു.[14] തദ്ദേശ തിരഞ്ഞെടുപ്പിന് ഒരു ചിഹ്നത്തിന് രണ്ടുകൂട്ടരും വാശി പിടിച്ചതോടെയാണ് രണ്ടില രണ്ടുപേർക്കും വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചത്. തുടർന്ന് ഇരു വിഭാഗത്തിന്റെയും ആവശ്യപ്രകാരം ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിൾ ഫാനും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു.[15]

രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച് കൊണ്ട് 2020 നവംബർ 20ന് ഹൈക്കോടതി ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മുൻ നിലപാട് ശരിവച്ച കോടതി പി.ജെ. ജോസഫിൻ്റെ ഹർജി തള്ളി. മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പി ജെ ജോസഫ്.[16] 2020 നവംബർ 23ന് പി ജെ ജോസഫിൻ്റെ അപ്പീലിൻ മേൽ സ്റ്റേ തുടരണം എന്ന വാദം കോടതി നിരാകരിച്ചു. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം കേൾക്കും[17] ഹർജിയിൽ വിശദമായ വാദം കേട്ട ശേഷം രണ്ടില ചിഹ്നവും കേരള കോൺഗ്രസ് (എം.) എന്ന പേരും ജോസ്.കെ.മാണിക്ക് അവകാശപ്പെട്ടതാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് പറഞ്ഞ കോടതി 2021 ഫെബ്രുവരി 22ന് പി.ജെ.ജോസഫിൻ്റെ ഹർജി നിരാകരിച്ച് രണ്ടില ചിഹ്നം ജോസ്.കെ.മാണിക്ക് അനുവദിച്ചു കൊടുത്ത് കൊണ്ട് ഉത്തരവായി[18] 2021 മാർച്ച് 15ന് ഹൈക്കോടതി വിധി സുപ്രീം കോടതി അംഗീകരിച്ചതോടെ രണ്ടില ചിഹ്ന കേസ് അവസാനിച്ചു. [19]

കേരള കോൺഗ്രസ് (ജോസഫ്) തിരുത്തുക

കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം പുനരുജ്ജീവിപ്പിക്കാൻ പി.ജെ.ജോസഫ് തയ്യാറെടുക്കുന്നു. പാർട്ടി രൂപീകരണത്തിന് മുന്നോടിയായി കോട്ടയത്തെ പഴയ ഓഫീസ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.

പാർട്ടി രൂപീകരണം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2010-ൽ മാണി ഗ്രൂപ്പിൽ ലയിക്കുന്നത് വരെ സൈക്കിൾ ആയിരുന്നു പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം. എന്നാൽ 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിന് തിരഞ്ഞെടുപ്പു കമ്മീഷനിൽ നിന്ന് അനുവദിച്ച് കിട്ടിയ ചെണ്ട തന്നെയാകും ഇനി മുതൽ പാർട്ടി ചിഹ്നം എന്നാണ് സൂചന.

രണ്ടിലയും കേരള കോൺഗ്രസ് (എം.) എന്ന പാർട്ടിയും ജോസ്.കെ.മാണിക്ക് 2021 ഫെബ്രുവരി 22ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് അനുവദിച്ചതിനെ തുടർന്നാണ് പുതിയ നീക്കങ്ങൾ. സുപ്രീം കോടതിയിൽ ഇതിനെതിരെ അപ്പീലിനു പോയാലും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തെ സുപ്രീം കോടതിയും എതിർക്കാനിടയില്ല. ഇതേ തുടർന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്വന്തമായി പാർട്ടിയും ചിഹ്നവും വേണമെന്ന് ജോസഫ് വിഭാഗത്തിൽ കൂടിയാലോചനകൾ തുടങ്ങിയത്.

കോട്ടയത്ത് സ്റ്റാർ ജംഗ്ഷനിലാണ് പാർട്ടിയുടെ ഓഫീസ് ഉണ്ടായിരുന്നത്. 2010-ൽ മാണി ഗ്രൂപ്പുമായി ലയിച്ചതോടെ ആ ഓഫീസ് ജോസഫ് ചെയർമാനായ ഗാന്ധിജി സ്റ്റഡീസ് സെൻററിൻ്റെ ഓഫീസാക്കി മാറ്റി. പാർട്ടി രൂപീകരിച്ചാൽ ഈ കെട്ടിടം പാർട്ടി ഓഫീസാക്കി മാറ്റിയേക്കും. കേരള കോൺഗ്രസ് (എം.) മാണി, ജോസഫ് വിഭാഗങ്ങൾ വഴി പിരിഞ്ഞതിന് ശേഷം ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് ജോസഫ് വിഭാഗം യോഗങ്ങൾ ചേർന്നിരുന്നത്.

2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് ജോസഫ് വിഭാഗം പത്രിക നൽകിയത്. പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രത്യേക ഉത്തരവ് വാങ്ങിയാണ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ ഒരു ബ്ലോക്കായി പരിഗണിച്ചത്.

പാർട്ടി പദവികൾ സംബന്ധിച്ചും ചർച്ചകൾ സജീവമാണ്.

  • പി.ജെ.ജോസഫ് തന്നെയാകും പാർട്ടിയുടെ ചെയർമാൻ.
  • മോൻസ് ജോസഫ് എം.എൽ.എ,
  • കെ. ഫ്രാൻസീസ് ജോർജ്,
  • ജോയ് എബ്രഹാം,
  • തോമസ് ഉണ്ണിയാടൻ,
  • ജോസഫ്.എം.പുതുശ്ശേരി,
  • ജോണി നെല്ലൂർ

എന്നിവർ പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെട്ടേക്കാം എന്നാണ് സൂചനകൾ[20]

ആരോപണങ്ങൾ തിരുത്തുക

വിമാനയാത്രക്കിടെ സഹയാത്രികയോട് മോശമായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് ഇദ്ദേഹത്തിന് 2006 നവംബർ 4-നു മന്ത്രിസഭയിൽ നിന്നും രാജി വെക്കേണ്ടതായി വന്നു. ഈ കേസിൽ കുറ്റവിമുക്തനായതിനെത്തുടർന്ന് 2009 ഓഗസ്റ്റ് 17-ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

സ്വകാര്യ ജീവിതം തിരുത്തുക

  • ഭാര്യ : ഡോ. ശാന്ത ജോസഫ്(റിട്ട. അഡീഷണൽ ഡയറക്ടർ, ആരോഗ്യവകുപ്പ്)[21][22][23]
  • മക്കൾ :
  • അപ്പു ജോൺ ജോസഫ്(കേരള കോൺഗ്രസ് സ്റ്റീയറിംഗ് കമ്മിറ്റി അംഗം)
  • ഡോ. അനു യമുന
  • ആൻ്റണി ജോസഫ്
  • പരേതനായ ജോമോൻ
  • മരുമക്കൾ
  • ഡോ. അനു ജോർജ്(കോയമ്പത്തൂർ)
  • ഡോ. ജോ ജോസഫ്(കോതമംഗലം)
  • ഉഷ ആൻ്റണി(പാലാ)

തിരഞ്ഞെടുപ്പുകൾ തിരുത്തുക

നിയമസഭയിലേക്ക് തിരുത്തുക

തിരഞ്ഞെടുപ്പുകൾ [24]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (എം.) യു.ഡി.എഫ് റോയി വരിക്കാട്ട് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
2011 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (എം.) യു.ഡി.എഫ് ജോസഫ് ആഗസ്റ്റിൻ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
2006 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 തൊടുപുഴ നിയമസഭാമണ്ഡലം പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്
1996 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 ഇടുക്കി ലോകസഭാമണ്ഡലം പാലാ കെ.എം. മാത്യു കോൺഗ്രസ് (ഐ.) യു.ഡി.എഫ്. പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്.
1987 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) യു.ഡി.എഫ് എം.സി. മാത്യു സി.പി.ഐ.എം., എൽ.ഡി.എഫ്.
1982 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) യു.ഡി.എഫ് എൻ.എ. പ്രഭ ആർ.എസ്.പി., എൽ.ഡി.എഫ്.

അവലംബം തിരുത്തുക

  1. https://www.mathrubhumi.com/mobile/features/politics/pj-joseph-80-1.5785213[പ്രവർത്തിക്കാത്ത കണ്ണി]
  2. https://www.manoramaonline.com/news/latest-news/2021/03/31/interview-with-pj-joseph-kerala-assembly-polls-2021.html
  3. https://www.manoramaonline.com/news/kerala/2021/06/27/interview-with-pj-joseph.html
  4. "ഔസേപ്പച്ചന്റെ അമ്പത് സുവർണ വർഷങ്ങൾ" (in ഇംഗ്ലീഷ്). Archived from the original on 2020-10-02. Retrieved 2020-10-03.
  5. "അന്ന് മാണിക്കൊപ്പം രാജിക്ക് ജോസഫ് മടിച്ചു; വിമർശനവുമായി പ്രതിച്ഛായ".
  6. "ഉമ്മൻചാണ്ടി, പിണറായി, പി.ജെ. ജോസഫ്; സമ്പന്നം 1970 നിയമസഭ ബാച്ച്" (in ഇംഗ്ലീഷ്). Retrieved 2020-10-03.
  7. "പിളർന്ന്, വളർന്ന്, ബാറിൽ തളർന്ന് മാണി സാർ" (in ഇംഗ്ലീഷ്). Archived from the original on 2021-09-20. Retrieved 2020-10-03.
  8. "പാലായ്ക്ക് പുത്തൻ മാണിക്യം; യുഡിഎഫ് കോട്ട പിടിച്ചടക്കി മാണി സി.കാപ്പൻ" (in ഇംഗ്ലീഷ്). Archived from the original on 2020-10-09. Retrieved 2020-10-03.
  9. http://www.mangalam.com/news/detail/470793-latest-news.html
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-17. Retrieved 2021-03-18.
  11. https://www.manoramaonline.com/news/kerala/2021/03/17/p-c-thomas-merged-with-p-j-joseph-faction.html
  12. ന്യൂസ്, ജീവ് ടോം മാത്യു/മാതൃഭൂമി. "ജോസ് കെ. മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു" (in ഇംഗ്ലീഷ്). Retrieved 2020-10-03.
  13. https://m.deepika.com/article/news-detail/574267
  14. "രണ്ടില ചിഹ്നം മരവിപ്പിച്ചു; പി.ജെ ജോസഫിന് ചെണ്ട, ജോസ്.കെ.മാണിക്ക് ടേബിൾ ഫാൻ". Retrieved 17 നവംബർ 2020.
  15. "രണ്ടില ചിഹ്നം രണ്ടുപേർക്കുമില്ല; ജോസഫിന് ചെണ്ട,ജോസിന് ടേബിൾഫാൻ". Retrieved 17 നവംബർ 2020.
  16. https://www.mathrubhumi.com/news/kerala/high-court-rejects-pj-joseph-s-plea-over-randila-election-symbol-1.5221559
  17. https://www.mathrubhumi.com/news/kerala/kerala-congress-m-randila-symbol-jose-k-mani-1.5228479
  18. https://www.mathrubhumi.com/news/kerala/high-court-division-bench-allots-two-leaves-to-jose-k-mani-faction-1.5460772
  19. https://www.mathrubhumi.com/news/india/two-leaf-symbol-for-jose-k-mani-faction-supreme-court-rejects-joseph-groups-plea-1.5517732
  20. https://www.manoramaonline.com/news/kerala/2021/01/18/pj-joseph-to-revive-the-party-before-assembly-elections.html
  21. https://www.mathrubhumi.com/news/kerala/pj-joseph-wife-dr-santha-1.8231596
  22. https://www.manoramaonline.com/news/kerala/2021/09/15/pj-joseph-santha-wedding-anniversary.html
  23. https://www.manoramaonline.com/news/kerala/2023/01/17/pj-josephs-wife-dr-santha-joseph-passed-away.html
  24. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=പി.ജെ._ജോസഫ്&oldid=4071046" എന്ന താളിൽനിന്ന് ശേഖരിച്ചത്