പി.എസ്. കാർത്തികേയൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കാർത്തികേയൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാർത്തികേയൻ (വിവക്ഷകൾ) എന്ന താൾ കാണുക. കാർത്തികേയൻ (വിവക്ഷകൾ)

ഒന്നും രണ്ടും കേരളാ നിയമസഭകളിൽ[1] അരൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു പി.എസ്. കാർത്തികേയൻ (ജനുവരി 1918 - 24 ജനുവരി 1983). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1949ലാണ് ഇദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

പി.എസ്. കാർത്തികേയൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമികെ.ആർ. ഗൗരിയമ്മ
മണ്ഡലംഅരൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1918-01-00)ജനുവരി , 1918
മരണം24 ജനുവരി 1983(1983-01-24) (പ്രായം 64–65)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of സെപ്റ്റംബർ 28, 2011
ഉറവിടം: നിയമസഭ

പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ (1959), വായനശാല ഉപദേശക കമ്മിറ്റി ചെയർമാൻ (1960-64), ശ്രീനാരായണ ട്രസ്റ്റ് സെക്രട്ടറി, ശീനാരായണ ധർമ്മ പരിപാലന യോഗം മേധാവി; ശീനാരായണ ധർമ്മ പരിപാലന യോഗം, ശ്രീനാരായണ ട്രസ്റ്റ് ഇവിടങ്ങളിലെ ബോർഡ് ഓഫ് ട്രസ്റ്റി, എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ദിനമണിയുടെ ചീഫ് എഡിറ്ററുമായിരുന്നു കാർത്തികേയൻ.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പി.എസ്._കാർത്തികേയൻ&oldid=3720477" എന്ന താളിൽനിന്ന് ശേഖരിച്ചത്