പാണ്ഡുരംഗ് നാരായൺ സാലുങ്കെ

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു പാണ്ഡുരംഗ് നാരായൺ സാലുങ്കെ (12 സെപ്തംബർ 1917 - 20 മെയ് 2007). നാനാ പാട്ടീൽ സ്ഥാപിച്ച "പ്രതി-സർക്കാർ"[1]എന്ന സംഘടനയിൽ അംഗമായിരുന്നു. 1917 സെപ്തംബർ 12 ന് പത്താൻ താലൂക്കിലെ മൈദാൻ എന്ന സ്ഥലത്ത് ജനിച്ചു. 1939 മുതൽ 1942 വരെ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് മൂന്ന് -നാല് പ്രാവശ്യം ജയിലിൽ അടയ്ക്കപ്പെട്ടു. സത്താറ ജില്ലയിലെ പത്താൻ, കരാഡ് താലൂക്കുകളിലായിരുന്നു അദ്ദേഹം പ്രധാനമായും പ്രവർത്തിച്ചത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയ്ക്ക് 1975 ൽ മഹാരാഷ്ട്ര സർക്കാറിൽ നിന്ന് താമ്രപത്രം ലഭിച്ചു.2007 മെയ് 20 ന് മൈദാനിൽ തന്റെ ഭവനത്തിൽ അദ്ദേഹം അന്തരിച്ചു.

അവലംബം തിരുത്തുക