ബഹിരാകാശ യാത്രികർക്ക് സുരക്ഷ ഒരുക്കുന്നതിനായുള്ള സാങ്കേതിക സംവിധാനമാണ് പാഡ് അബോർട്ട് ടെസ്റ്റ് (Pad abort test). പ്രതികൂല സാഹചര്യത്തിൽ ബഹിരാകാശ പേടകത്തിന് അപകടം സംഭവിച്ചാൽ സഞ്ചാരികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് വേണ്ടിയുള്ള ക്രൂ എസ്കേപ് സിസ്റ്റത്തിന്റെ ആദ്യഘട്ടമാണ് ഇത്.

Apollo Pad Abort Test 2

പ്രൊജക്റ്റ് മെർക്കുറി തിരുത്തുക

പ്രൊജക്റ്റ് മെർക്കുറിയിൽ നിരവധി പാഡ് അബോർട്ട് ടെസ്റ്റ് നടത്തിയിരുന്നു.

  • 1959 ജൂലൈ 22 ന് ആദ്യത്തെ വിജയകരമായ പാഡ് അബോർട്ട് ടെസ്റ്റ് നടത്തി.
  • 1959 ജൂലൈ 28 ന്- വിജയകരമായ അടുത്ത ടെസ്റ്റ് നടത്തി.

പ്രൊജക്റ്റ് അപ്പോളോ തിരുത്തുക

 
ക്രൂ ഡ്രാഗൺ പാഡ് അബോർട്ട് ടെസ്റ്റ്

പ്രൊജക്റ്റ് അപ്പോളോ ബോയ്‌ലർപ്ലേറ്റ് ക്രൂ മോഡ്യൂൾ പ്രകാരം നിരവധി പാഡ് അബോർട്ട് ടെസ്റ്റ് നടത്തി.

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പാഡ് അബോർട്ട് ടെസ്റ്റ് തിരുത്തുക

 
ISRO പാഡ് അബോർട്ട് ടെസ്റ്റ്

5 ജൂലൈ 2018 ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) പാഡ് അബോർട്ട് ടെസ്റ്റ് വിജയകരമായി നടത്തി. ശ്രീഹരിക്കോട്ടയിലെ സതീശ് ധവൻ ബഹിരാകാശ കേന്ദ്രത്തിൽ വെച്ചായിരുന്നു ഇത് പൂർത്തീകരിച്ചത്[1] .

അവലംബം തിരുത്തുക

  1. "SUCCESSFUL FLIGHT TESTING OF CREW ESCAPE SYSTEM - TECHNOLOGY DEMONSTRATOR - ISRO". www.isro.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-07-05. Retrieved 2018-07-05.
"https://ml.wikipedia.org/w/index.php?title=പാഡ്_അബോർട്ട്_ടെസ്റ്റ്&oldid=3805985" എന്ന താളിൽനിന്ന് ശേഖരിച്ചത്