നീളം അളക്കാനുള്ള കാലഹരണപ്പെട്ട ഒരു ആന്ത്രോപിക് ഏകകമാണ് പാം (palm) അഥവാ കൈ. പെരുവിരലൊഴികെയുള്ള നാലുവിരലുകൾ ചേർന്ന അളവാണ് ഇതെങ്കിലും, ചിലയിടങ്ങളിൽ കയ്യിന്റെ നീളം എന്ന നിർവ്വചനത്തിലും അറിയപ്പെട്ടിരുന്നു[1].

മനുഷ്യന്റെ കൈയിൽ നിന്ന് രൂപപ്പെട്ട ഏകകങ്ങളുടെ ഒരു ചിത്രം. ഷാഫ്റ്റ്‌മെന്റ് (1), ഹാൻഡ് (2), പാം (3), ചാൺ (4), ഫിംഗർ (5), ഡിജിറ്റ് (6)

പുരാതന ഈജിപ്ത്, ഇസ്രായേൽ, ഗ്രീസ്, റോം എന്നിവിടങ്ങളിലും മധ്യകാല ഇംഗ്ലണ്ടിലും പാം എന്നത് നാലുവിരലുകളുടെ വീതി മൂല്യമുള്ളതായിരുന്നു.[2] ഹാൻഡ്‌ബ്രെഡ്ത്, അല്ലെങ്കിൽ ഹാൻഡ്‌സ്‌ബ്രെഡ്ത്ത് എന്നും ഇത് അറിയപ്പെട്ടു വന്നു.[3] ഇന്ന് പാം എന്നറിയപ്പെടുന്നത് ഇതാണ്.

റോമൻ "ഗ്രേറ്റർ പാം" അഥവാ കയ്യിന്റെ നീളം മൂല്യമുള്ള ഏകകത്തിൽ നിന്നാണ് മധ്യകാല ഇറ്റലിയുടെയും ഫ്രാൻസിന്റെയും പാം എന്നത് രൂപപ്പെട്ടത്.

സ്പെയിൻ , പോർച്ചുഗീസ് എന്നിവിടങ്ങളിൽ "പാം" ( palmo അല്ലെങ്കിൽ palmo de craveira ) എന്നത് സ്പാനിന് തുല്യമായിരുന്നു.

ഇതും കാണുക തിരുത്തുക

കുറിപ്പുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. "palm, n.² 2", Oxford English Dictionary, Oxford: Oxford University Press.
  2. "hand, n. 9", Oxford English Dictionary.
  3. "handbreadth, n.", Oxford English Dictionary.
"https://ml.wikipedia.org/w/index.php?title=പാം_(ഏകകം)&oldid=3544266" എന്ന താളിൽനിന്ന് ശേഖരിച്ചത്