പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ

കേരളത്തിലെ വളരെ പുരാതനമായ ഒരു ക്രിസ്ത്യൻ പള്ളിയാണ് ചെങ്ങന്നുരിൽ സ്ഥിതിചെയ്യുന്ന പഴയ സുറിയാനി പള്ളി. ചെങ്ങന്നൂർ പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറായി റെയിൽവേ സ്റ്റേഷനു പുറകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

പഴയസുറിയാനി പള്ളി
ചെങ്ങന്നൂർ പഴയസുറിയാനി പള്ളിയുടെ പ്രധാന കവാടം

ചരിത്രം തിരുത്തുക

ആയിരത്തിഎഴുനൂറിലേറെ വർഷം പഴക്കം അവകാശപ്പെടുന്ന ഒരു ചരിത്ര സ്മാരകമാണ് ഈ പള്ളി. എ.ഡി. 1580 വരെ നസ്രാണികളും, ക്നാനായ ക്രിസ്ത്യാനികളും ഒരുമിച്ചാണ് ഇവിടെ ആരാധന നടത്തിയിരുന്നത്. പിന്നീട് ക്നാനായ സമുദായക്കാർ സ്വന്തമായി പള്ളി പണിത് അവിടേക്ക് മാറി. 19-ആം നൂറ്റാണ്ടിൽ മലങ്കര സഭയിലുണ്ടായ നവീകരണത്തിന്റെ ഫലമായി രണ്ട് വിഭാഗങ്ങൾ ഈ പള്ളിയിൽ ഉടലെടുക്കുകയും അവർ തമ്മിൽ തർക്കം രൂക്ഷമാകുകയും, കേസ് കോടതിയിലെത്തുകയും ചെയ്തു. കോടതി വിധിപ്രകാരം അന്നുമുതൽ ഈ പള്ളി ഓർത്തഡോക്സ് -മാർത്തോമ്മാ സഭകളുടെ തുല്യമായ മേൽനോട്ടത്തിലാണ്. ഒന്നിടവിട്ട ഞായറാഴ്ചകളിൽ ഇരുവിഭാഗവും വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു.

പ്രത്യേകതകൾ തിരുത്തുക

 
ഹനുമാന്റെ ചുമർചിത്രം

പുരാതന ഹൈന്ദവ വാസ്തുശില്പ ശൈലിയിലാണ് ഈ പള്ളി പണികഴിപ്പിച്ചിരിക്കുന്നത്. പഴയ കാലത്തെ ശില്പ വൈദഗ്ദ്യത്തെ വിളിച്ചോതുന്ന അനേകം ശിലാചിത്രങ്ങൾ ഉൾക്കൊള്ളൂന്ന ചുവരുകളും, വാതിലുകളും, കൽവിളക്കുകളും, ശിലാരൂപങ്ങളും, കൽക്കുരിശും, അപൂർവ്വമായ എട്ടു നാവുള്ള ചിരവയും ഇവിടെ കാണാവുന്നതാണ്. ഈ പള്ളിയുടെ നടപ്പന്തലിലുള്ള ഹനുമാന്റെ ചുമർചിത്രം, പണ്ടുകാലത്ത് ഇവിടെ നിലവിലുണ്ടായിരുന്ന ഹൈന്ദവ-ക്രൈസ്തവ സഹവർത്തിത്വത്തിന്റെ അടയാളമായി കണക്കാക്കാറുണ്ട്. പെസഹാ വ്യാഴാഴ്ച ഇവിടെ നടത്തപ്പെടുന്ന അവൽ നേർച്ചയും പ്രസിദ്ധമാണ്.

പുറംകണ്ണികൾ തിരുത്തുക

  1. സുറിയാനി പള്ളിയിൽ അവൽ നേർച്ച 28ന് Archived 2013-03-27 at the Wayback Machine.
  2. സുറിയാനി പള്ളി[പ്രവർത്തിക്കാത്ത കണ്ണി]
 
പഴയ സുറിയാനിപള്ളി, ചെങ്ങന്നൂര്.
 
പഴയ സുറിയാനി പള്ളി. ചെങ്ങന്നൂര്.