ഒരു ബഹുഭുജത്തിന്റെ എല്ലാ ശീർഷങ്ങളിലൂടെയും കടന്നുപോകുന്ന വൃത്തത്തെയാണ് ജ്യാമിതിയിൽ പരിവൃത്തം (Circumcircle) എന്നു പറയുന്നത്. പരിവൃത്തത്തിന്റെ കേന്ദ്രത്തിന് പരിവൃത്തകേന്ദ്രം എന്നും അതിന്റെ ആരത്തിന് പരിവൃത്ത ആരം എന്നും പറയുന്നു. എല്ലാ ബഹുഭുജങ്ങൾക്കും പരിവൃത്തം വരയ്ക്കാൻ സാധിക്കില്ല. പരിവൃത്തമുളള ബഹുഭുജങ്ങളെ ചാക്രിക ബഹുഭുജങ്ങൾ (Cyclic Polygon) എന്നാണ് അറിയപ്പെടുക. ഇവയെ ഏകവൃത്തീയബഹുഭുജങ്ങൾ എന്നും പറയാറുണ്ട്. എന്തെന്നാൽ ഇവയുടെ ശീർഷങ്ങൾ ഏകവൃത്തീയമാണ്(Concyclic). ത്രികോണങ്ങൾ, സമലഘുബഹുഭുജങ്ങൾ (Simple regular polygons), ചതുരങ്ങൾ, ലംബിത പട്ടം (Right kite) എന്നിവയെല്ലാം ചാക്രിക ബഹുഭുജങ്ങൾക്ക് ഉദാഹരണങ്ങളാണ്.

ചാക്രികബഹുഭുജം, P യുടെ പരിവൃത്തം, C, ഉം കേന്ദ്രം, Oയും
"https://ml.wikipedia.org/w/index.php?title=പരിവൃത്തം&oldid=3372915" എന്ന താളിൽനിന്ന് ശേഖരിച്ചത്