കല്ല്യാണം, ഉത്സവം മുതലായ അവസരങ്ങളിൽ ഒത്തുകൂടുന്ന ആളുകൾക്ക് മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷപെടാൻ ഉണ്ടാക്കുന്ന താത്കാലിക സംവിധാനം. സാധാരണ മുളയും പടുതയും വെച്ചാണ് ഇവ നിർമ്മിക്കുന്നത്. ഇന്ന് ഇരുമ്പ് പൈപ്പ് , ഇരുമ്പ് ഷീറ്റ് മുതലായവകൊണ്ടും പന്തൽ നിർമ്മിക്കാറുണ്ട്. പന്തൽ തുണിയും മറ്റ് തോരണങ്ങളും ഉപയോഗിച്ച് അലങ്കരിച്ചിരിക്കും.

പണിയുന്ന വിധം തിരുത്തുക

പന്തലിന് തൂണായി ഉപയോഗിക്കുന്ന മുള ആവശ്യത്തിന് ആഴത്തിൽ കുഴിച്ചിടും. ഒരു പന്തലിന് കുറഞ്ഞത് നാല് തൂണെങ്കിലും വേണം. കുഴിച്ചിട്ട തൂണുകൾക്ക് കുറുകെ വെള്ളം തോർന്നുപോകും വിധം ചരിവിട്ട് മറ്റ് മുളകൾ കെട്ടുന്നു. കെട്ടുവാൻ കയറാണ് സാധാരണ ഉപയോഗിക്കുന്നത്. കുറുകെ കെട്ടിയ മുളകളുടെ മുകളിൽ പടുത വിരിച്ച് അതും മുളയുമായി കെട്ടുന്നു. വെള്ളത്തുണിയോ വർണ്ണത്തുണിയോ പന്തലിന്റെ മുകളിൽ പടുതയുകെ താഴെ ഭംഗിക്ക് വലിച്ചുകെട്ടും. ഇതിനെ വെള്ളവിരി എന്നുപറയുന്നു.

 
പന്തൽ
"https://ml.wikipedia.org/w/index.php?title=പന്തൽ&oldid=2284042" എന്ന താളിൽനിന്ന് ശേഖരിച്ചത്