പട്‌ല

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്‌ല.[1] കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ മധൂർ പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്നും ഒരു കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും 579 കിലോമീറ്റർ ദൂരമുണ്ട് പട്‌ലയിലേക്ക്. അറബി കടലിനോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമത്തിൽ എപ്പോഴും ഈർപ്പമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

Patla
village
Country India
StateKerala
DistrictKasaragod
TalukasKasaragod
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
671124
Telephone code04994
വാഹന റെജിസ്ട്രേഷൻKL-14
Nearest cityKasaragod
Climatemoderate (Köppen)

ഭാഷ തിരുത്തുക

മലയാളവും തുളുവുമാണ് ഇവിടെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന സംസാര ഭാഷ.

അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

  • ഗവണ്മെന്റ് കോളേജ് കാസർഗോഡ്.
  • സാദിയ ആർട്സ് ആന്റ് സയൻസ് കോളേജ്.
  • ടാഗോർ കോളേജ്.
  • പി ബി എം ഇംഗ്ലീഷ് മീഡിയം.
  • ദകീരത്ത് ഇ എം എസ്.
  • ജി എം ആർ എസ് ഫോർ ഗേൾസ്.
  • ജി എച് എസ് എസ് പട്ല

അവലംബം തിരുത്തുക

  1. Registrar General & Census Commissioner, India. "Census of India : List of villages by Alphabetical : Kerala". Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=പട്‌ല&oldid=3546155" എന്ന താളിൽനിന്ന് ശേഖരിച്ചത്