1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്. 1954 ഏപ്രിൽ 29 നായിരുന്നു പരസ്പരം ഒപ്പു വെച്ചത്. ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വമെങ്കിലും എല്ലാ രാജ്യങ്ങളോടുമുളള ഇന്ത്യയുടെ സമീപനം അതു തന്നെയായിരുന്നു.

  • രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക
  • ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക
  • സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക
  • പരസ്പരം ആക്രമിക്കാതിരിക്കുക
  • സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക

ഇവയാണ് പഞ്ചശീലതത്വങ്ങൾ. ഇന്ത്യയും ചൈനയും തമ്മിൽ 1954ൽ ഒപ്പുവെച്ച കരാറാണ് പഞ്ചശീലതത്വങ്ങളിൽ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ആദ്യത്തെ ഉsമ്പടി[1].

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പഞ്ചശീലതത്വങ്ങൾ&oldid=3545062" എന്ന താളിൽനിന്ന് ശേഖരിച്ചത്