പങ്കജ് കപൂർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു ഇന്ത്യൻ ചലച്ചിത്ര-നാടക-ടെലിവിഷൻ നടനും, സംവിധായകനും, തിരക്കഥാകൃത്തുമാണ് പങ്കജ് കപൂർ. രണ്ടുതവണ ദേശീയപുരസ്ക്കാരം നേടിയിട്ടുണ്ട്.

പങ്കജ് കപൂർ
ജനനം (1954-05-29) മേയ് 29, 1954  (69 വയസ്സ്)
തൊഴിൽനടൻ, സംവിധായകൻ, തിരക്കഥകൃത്ത്
സജീവ കാലം1976–ഇന്നുവരെ
ജീവിതപങ്കാളി(കൾ)നീലിമ അസീം (1975–1984)
സുപ്രിയ പതക്ക് (1986–present)
കുട്ടികൾഷാഹിദ് കപൂർ, രുഹാൻ, സനാഹ

ജീവിത രേഖ തിരുത്തുക

1954-ൽ ജനനം. 1973-ൽ ഡൽഹിയിൽനിന്നും എൻജിനീറിങ്ങിൽ ഉയർന്ന മാർക്കോടെ ബിരുദം നേടി. അതിനുശേഷം ഡൽഹിയിലെ നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ പഠനത്തിനു ചേർന്നു. 1976 മികച്ച നടനുള്ള പുരസ്ക്കാരം നേടിക്കൊണ്ട് എൻ.എസ്.ഡിയിൽ നിന്നും വിജയിച്ചു.

ആദ്യകാലത്ത് നാടകങ്ങൾ മാത്രമായിരുന്നു പ്രവർത്തന മേഖല. റിച്ചാർഡ് ആറ്റർബെറൊയുടെ ഗാന്ധി -യിൽ അഭിനയിക്കുന്നതോടുകൂടി സിനിമയിലും ശ്രദ്ധേയനായി. 74-ഓളം നാടകങ്ങളും, ടെലിവിഷൻ പരമ്പരകളും സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചലച്ചിത്രം ശ്യാം ബെനഗൽ സംവിധാനം നിർവഹിച്ച ആരോഹൻ (1982) ആയിരുന്നു. അതിനുശേഷം പ്രസിദ്ധമായ ഗാന്ധി എന്ന ഇംഗ്ലീഷ് ചിത്രത്തിൽ മഹാത്മാ ഗാന്ധിയുടെ സെക്രട്ടറി പ്യാരെലാലിന്റെ കഥാപാത്രം അവതരിപ്പിച്ചു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ മഹാത്മാ ഗാന്ധിയുടെ ശബ്ധം നൽകിയതും ഇദ്ദേഹമാണ്.

സമാന്തര സിനിമകളിൽലും സജീവമായിരുന്നു. ശ്യാം ബെനഗൽ സംവിധാനം ചെയ്ത് മൻഡ്ഡി (1983), കുന്ദൻ ഷായുടെ ജാനേ ബി ദോ യാരോ, മൃണാൾ സെന്നിന്റെ ഖന്ധാർ (1984) വിധു വിനോദ് ചോപ്രയുടെ കാമോഷ് (1985), മണിരത്നം സംവിധാനം ചെയ്ത റോജ, എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്.

1989-ൽ രാഖ് എന്ന ചിത്രത്തി മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി.[1] 1991-ൽ ഏക്ക് ഡോക്റ്റർ കി മോത്ത് എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്രപുരസ്ക്കാരത്തിൽ ജൂറുയിടെ പ്രത്യേക പരാമർശം ലഭിച്ചു.[2] 2003-ൽ വിശാൽ ഭരദ്വാജ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ മക്ക്ബൂൽ എന്ന ചിത്രത്തിന് ഏറ്റവും മികച്ച സഹനടനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചു.[3] നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്ത ഹിന്ദി ചിത്രം മോസം (2011).

പ്രധാന ചലച്ചിത്രങ്ങൾ തിരുത്തുക

നടൻ എന്ന നിലയിൽ തിരുത്തുക

  • ആരോഹൺ (1982)
  • ഗാന്ധി (1982)
  • ജാനേ ബി ദോ യാരോ (1983
  • മൻഡ്ഡി (1983)
  • മോഹൻ ജോഷി ഹാസിർ ഹോ (1984)
  • ചമേലി കി ശാദി(1986)
  • ഏക് രുകാ ഹുവാ ഫൈസ്ലാ (1986) (TV adaptation of 1957 film "12 Angry Men")[4]
  • ജൽവ (1987)
  • യെ വോ മൻസിൽതോ നഹിൻ (1987) | Rohit, a student leader
  • രാഖ് (1989)
  • ഏക്ക് ഡോക്റ്റർ കി മോത്ത് (1991)
  • റോജ (1992)
  • റാം ജാനേ (1995)
  • റൂയി കാ ബോജ് (1997)[5]
  • മേൻ പ്രേം ദിവാമി ഹൂൺ (2003)
  • മക്ക്ബൂൾ (2003)(Abbaji)
  • സെഹർ (2004)
  • ദസ് (2005)
  • ദരം (2007)
  • ദി ബ്ലൂ അംബ്രല്ല (2007) |Ram
  • ഹല്ലാ ബോൽ (2007)
  • ചാല മുസാദി ഓഫീസ് ഓഫീസ് (2011)
  • കഹാം കഹാം സെ ഗുസർ ഗയേ (2011)

സംവിധായകൻ എന്ന നിലയിൽ തിരുത്തുക

  • മോസം (2011)

പുരസ്ക്കാരങ്ങൾ തിരുത്തുക

  • 1989 ദേശീയ ചലച്ചിത്രപുരസ്കാരം - മികച്ച സഹനടൻ - രാഖ്
  • 1990: ഫിലിംഫെയർ അവാർഡ് - നാമനിർദ്ദേശം - മികച്ച സഹനടൻ - രാഖ്
  • 1991: ദേശീയ ചലച്ചിത്രപുരസ്കാരം - ജൂറിയുടെ പ്രത്യേക പുരസ്ക്കാരം - ഏക്ക് ഡോക്റ്റർ കി മോത്ത്
  • 2004 ദേശീയ ചലച്ചിത്രപുരസ്കാരം - മികച്ച സഹനടൻ - മക്ക്ബൂൽ
  • 2005: ഫിലിംഫെയർ അവാർഡ് - മികച്ച നടൻ ക്രിറ്റിക്ക്സ് - മക്ക്ബൂൽ
  • 2006: ഫിലിംഫെയർ അവാർഡ് - നാമനിർദ്ദേശം - മികച്ച വില്ലൻ - ദസ്
  • 2007-08 ജേർണലിസ്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ - മികച്ച നടൻ [6]

അവലംബം തിരുത്തുക

  1. http://www.imdb.com/event/ev0000467/1989
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-11-23. Retrieved 2011-09-04.
  3. http://www.imdb.com/event/ev0000467/2004
  4. [1]
  5. http://www.imdb.com/title/tt0442831/
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-09-15. Retrieved 2021-08-14.

പുറമേനിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പങ്കജ്_കപൂർ&oldid=3660878" എന്ന താളിൽനിന്ന് ശേഖരിച്ചത്