പങ്കജവല്ലി

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

കൊല്ലവർഷം 1104 വൃശ്ചികമാസം 16-നു ചെങ്ങന്നൂരിൽ ജനിച്ചു. സ്കൂൾഫൈനൽ വരെ പഠിച്ചു. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വിവാഹിതയായി. സുപ്രസിദ്ധ മൃദംഗവിദ്വാനും ഹാസ്യനടനുമായ നാണുക്കുട്ടൻ ആയിരുന്നു വരൻ. ഭർത്താവിന്റെ ആഗ്രഹപ്രകാരം ചില പ്രഫഷണൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു നല്ല കഥാപ്രസംഗിക കൂടിയായ പങ്കജവല്ലി മൂന്നു കുട്ടിളുടെ മാതാവാണ്. ജീവിത നൗക എന്ന മലയാളചലച്ചിത്രമാണ് പങ്കജവല്ലിയെന്ന നടിയെ മലയാള സിനീമക്കു പരിചയപ്പെടുത്തിയത്.[1]

അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക

ചിത്രം വർഷം നിർമാതാവ് സംവിധായകൻ
ജീവിത നൗക 1951 എം. കുഞ്ചാക്കോ, കെ.വി. കോശി കെ. വെമ്പു
അച്ഛൻ 1952 എം. കുഞ്ചാക്കോ എം.ആർ.എസ്. മണി
ആത്മസഖി 1952 നീല പ്രൊഡക്ഷൻസ് ജി.ആർ. റാവു
വിശപ്പിന്റെ വിളി 1952 എം. കുഞ്ചാക്കോ, കെ.വി. കോശി മോഹൻ റാവു
വേലക്കാരൻ 1953 കെ.ജി. ശ്രീധരൻ നായർ ഇ.ആർ. കൂപ്പർ
ലോകനീതി 1953 സ്വാമി നാരായണൻ ആർ. വേലപ്പൻ നായർ
ആശാദീപം 1953 ടി.ഇ. വാസുദേവൻ ജി.ആർ. റാവു
അവകാശി 1954 പി. സുബ്രഹ്മണ്യം ആന്റണി മിത്രദാസ്
കാലം മാറുന്നു 1955 സ്വാമി നാരായണൻ ആർ. വേലപ്പൻ നായർ
പാടാത്ത പൈങ്കിളി 1957 പി. സുബ്രഹ്മണ്യം പി. സുബ്രഹ്മണ്യം
മറിയക്കുട്ടി 1958 പി. സുബ്രഹ്മണ്യം പി. സുബ്രഹ്മണ്യം
പൂത്താലി (ചലച്ചിത്രം) 1960 പി. സുബ്രഹ്മണ്യം പി. സുബ്രഹ്മണ്യം
ക്രിസ്തുമസ് രാത്രി (ചലച്ചിത്രം) 1961 പി. സുബ്രഹ്മണ്യം പി. സുബ്രഹ്മണ്യം
ജ്ഞാനസുന്ദരി 1961 ടി.ഇ. വാസുദേവൻ കെ.എസ്. സേതുമാധവൻ
കണ്ടംബെച്ച കോട്ട് 1961 ടി.ആർ. സുന്ദരം ടി.ആർ. സുന്ദരം
ഭാഗ്യജാതകം 1962 പി. ഭാസ്കരൻ, ബി.എസ്. കൊണ്ട റെഡ്ഡി പി. ഭാസ്കരൻ
സ്നാപക യോഹന്നാൻ 1963 പി. ഭാസ്കരൻ പി. ഭാസ്കരൻ
ഒരാൾകൂടി കള്ളനായി 1964 പി.എ. തോമസ് പി.എ. തോമസ്
സ്കൂൾ മാസ്റ്റർ 1964 ബി.ആർ. പന്തലു എസ്.ആർ. പുട്ടണ്ണ
ഓമനക്കുട്ടൻ 1964 കെ.കെ.എസ്. കൈമൾ കെ.എസ്. സേതുമാധവൻ
പട്ടുതൂവാല 1965 പി. സുബ്രഹ്മണ്യം പി. സുബ്രഹ്മണ്യം
കളിയോടം 1965 പി. സുബ്രഹ്മണ്യം പി. സുബ്രഹ്മണ്യം
കുസൃതിക്കുട്ടൻ 1966 മുഹമ്മദ് അസ്സം എം.കൃഷ്ണൻ നായർ
പുത്രി 1966 പി. സുബ്രഹ്മണ്യം പി. സുബ്രഹ്മണ്യം
സ്ഥനാർത്ഥി സാറാമ്മ 1966 റ്റി.ഇ. വസുദേവൻ കെ.എസ്. സേതുമാധവൻ
കനകച്ചിലങ്ക 1966 സുന്ദർലാൽ നഹാത എം. കൃഷ്ണൻ നായർ
റൗഡി 1966 എം.പി. ആനന്ദ്, പി.രഗരാജ് കെ.എസ്. സേതുമാധവൻ
കുടുംബം 1967 മുഹമ്മദ് അസീം എം. കൃഷ്ണൻ നായർ
കസവുതട്ടം 1967 എം. കുഞ്ചാക്കോ എം. കുഞ്ചാക്കോ
മൈനത്തരുവി കൊലക്കേസ് 1967 എം. കുഞ്ചാക്കോ എം. കുഞ്ചാക്കോ
സഹധർമിണി 1967 പി.എ. തൊമസ് പി.എ. തൊമസ്
ലേഡീ ഡോക്ടർ 1967 പി. സുബ്രഹ്മണ്യം കെ. സുകുമാരൻ
അഞ്ചു സുന്ദരികൾ 1968 കാസിം വെങ്ങോല എം. കൃഷ്ണൻ നായർ
കുമാര സംഭവം 1969 പി. സുബ്രഹ്മണ്യം പി. സുബ്രഹ്മണ്യം
ജ്വാല 1969 എം. കുഞ്ചാക്കോ എം. കൃഷ്ണൻ നായർ
നഴ്സ് 1969 പി. സുബ്രഹ്മണ്യം തിക്കുറിശ്ശി സുകുമാരൻ നായർ
താര 1970 എം. കുഞ്ചാക്കോ എം. കൃഷ്ണൻ നായർ
ഒതേനന്റെ മകൻ 1970 എം. കുഞ്ചാക്കോ എം. കുഞ്ചാക്കോ
മധുവിധു 1970 പി. സുബ്രഹ്മണ്യം എൻ. ശങ്കരൻ നായർ
കൊച്ചനിയത്തി 1971 പി. സുബ്രഹ്മണ്യം പി. സുബ്രഹ്മണ്യം
ബോബനും മോളിയും 1971 രവി എബ്രഹാം ശശികുമാർ
അംബ അംബിക അംബാലിക 1976 പി. സുബ്രഹ്മണ്യം പി. സുബ്രഹ്മണ്യം
വേഴാമ്പൽ 1977 - സ്റ്റാൻലി ജോസ്
മധുവിധു തീരും മുൻപേ 1985 പി. സുബ്രഹ്മണ്യം കെ. രാമചന്ദ്രൻ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പങ്കജവല്ലി&oldid=1743404" എന്ന താളിൽനിന്ന് ശേഖരിച്ചത്