പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ഡാർജിലിങ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നോറ വാലി ദേശീയോദ്യാനം (ബംഗാളി: নেওরা ভ্যালি জাতীয় উদ্যান Neora Bhêli Jatio Uddan, നേപ്പാളി: नेउरा भेल्ली राष्ट्रीय उद्यान). 1986-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്.

ഭൂപ്രകൃതി തിരുത്തുക

88 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. മുളങ്കാടുകളും ഇലപൊഴിയും വനങ്ങളും ചേർന്നതാണ് ഇവിടുത്തെ പ്രകൃതി. സാൽ വൃക്ഷങ്ങളെ ഇവിടെ ധാരാളമായി കാണാം.

 
Tangta Camp, Thusum beat, Neora Valley National Park,West Bengal,India
 
Alu bari Camp ( It is the paradise of different kinds of bird.),Neora Valley National Park,West Bengal, India

ജന്തുജാലങ്ങൾ തിരുത്തുക

ഹിമാലയൻ ഫീൽഡ് മൗസ്,ഹിമാലയൻ താർ, അസാമീസ് മക്കാക്ക്, ഹിമാലയൻ വീസെൽ, ചുവന്ന കുറുക്കൻ തുടങ്ങിയ ജന്തുക്കൾ ഇവിടെ അധിവസിക്കുന്നു.

"https://ml.wikipedia.org/w/index.php?title=നോറ_വാലി_ദേശീയോദ്യാനം&oldid=3308008" എന്ന താളിൽനിന്ന് ശേഖരിച്ചത്