നൂനു ഖുമാലോ

ദക്ഷിണാഫ്രിക്കൻ നടി

ഒരു ദക്ഷിണാഫ്രിക്കൻ നടിയും മോഡലുമാണ് എൻ‌കോബൈൽ നൂനു ഖുമാലോ (ജനനം: 15 ഏപ്രിൽ 1992).[1] ടെലിവിഷൻ പരമ്പരകളായ ഇസിബായ, സോൾ സിറ്റി, സ്കാൻഡൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[2]

നൂനു ഖുമാലോ
ജനനം
എൻ‌കോബൈൽ നൂനു ഖുമാലോ

(1992-04-15) ഏപ്രിൽ 15, 1992  (31 വയസ്സ്)
ദേശീയതദക്ഷിണാഫ്രിക്കൻ
വിദ്യാഭ്യാസംസെന്റ് മേരീസ് ഡയോസിസാൻ സ്കൂൾ
കലാലയംമിഡ്രാൻഡ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്
തൊഴിൽനടി, മോഡൽ
സജീവ കാലം2013–present

സ്വകാര്യ ജീവിതം തിരുത്തുക

1992 ഏപ്രിൽ 15 ന് ദക്ഷിണാഫ്രിക്കയിലെ മപുമലംഗയിൽ ഒരു സിസ്വതി കുടുംബത്തിൽ ജനിച്ചു. അവർക്ക് രണ്ടുമാസം പ്രായമുള്ളപ്പോൾ അവരുടെ കുടുംബം ജോഹന്നാസ്ബർഗിലേക്ക് മാറി. 2012-ൽ പ്രിട്ടോറിയയിലെ സെന്റ് മേരീസ് ഡയോസിസാൻ ഗേൾസ് സ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസത്തിനായി ചേർന്നു. തുടർന്ന് മിഡ്രാൻഡ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ജേണലിസത്തിൽ ബിരുദം നേടി.[2]

കരിയർ തിരുത്തുക

2013 ൽ ജനപ്രിയ ടെലിവിഷൻ പരമ്പരയായ ഇസിബായയുടെ ആദ്യ സീസണിൽ അവർ അഭിനയിച്ചു. ഈ പരമ്പരയിൽ 'സിണ്ടി' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 2016-ൽ, സ്കാൻഡൽ! എന്ന ഇടിവി നാടക പരമ്പരയിൽ 'ഹ്ലെൻഗിവെ ത്വാല' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[3] പിന്നീട് 2019 ൽ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നടന്ന ന്യൂ വിഷൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മികച്ച ആഫ്രിക്കൻ നടിക്കുള്ള അന്താരാഷ്ട്ര അവാർഡ് നേടി.[4][5] ടെലിവിഷൻ പരമ്പരയായ സോൾ സിറ്റിയിൽ അഭിനയിച്ചു. അതിൽ 'റെലെബോഗൈൽ “റിരി’ ഡിഹോലോ എന്ന ജനപ്രിയ വേഷം ചെയ്തു. [2][6]

ഫിലിമോഗ്രാഫി തിരുത്തുക

  • ഇസിബായ as സിണ്ടി
  • ബ്രോക്കൺ വൗസ് - സാൻഡിലേ
  • ഹൈ റോളേഴ്സ് - തണ്ടി
  • ഗൗട്ടെങ്ങ് മബൊനെന്ഗ് - സുന്ദരിയായ സ്ത്രീ
  • ലോക്സിയോൺ ലിറിക്’ - എൻഹ്ലഹ്ല
  • എംഫലോസി സ്ട്രീറ്റ് - ജൂഡിത്ത്
  • സെയിന്റ്സ് ആൻഡ് സിന്നേഴ്സ് - ലെരാറ്റോ
  • മഡിബ - ചുവന്ന കുടിലിൽ ഒരു ആഫ്രിക്കൻ സ്ത്രീ
  • റോക്ക്‌വില്ലെ - നോസിഫോ
  • ഷിഈസ് ദി വൺ - herself
  • ദി ഹെർഡ് - ദുഡു
  • ടാസ്ക് ഫോഴ്സ് - ലിസ
  • സോൾ സിറ്റി - റെലെബോഗൈൽ “റിരി’ ’ഡിഹോലോ
  • സ്കാൻഡൽ! - ഹ്ലെന്ഗിവെ ത്വല

അവലംബം തിരുത്തുക

  1. "Scandal! actress Nqobile Khumalo on her career: "My job as a storyteller is to tell people's stories"". news24. Retrieved 15 November 2020.
  2. 2.0 2.1 2.2 "Nunu Khumalo". briefly. Retrieved 15 November 2020.
  3. "Scandal!'s Nunu Khumalo". zalebs. Archived from the original on 2020-12-03. Retrieved 15 November 2020.
  4. "Nqobile Khumalo wins award for e.tv 'Scandal!' black tax storyline". IOL. Retrieved 15 November 2020.
  5. "Nqobile Khumalo Wins An International Award For Her Black Tax Storyline on Scandal". youthvillage. Retrieved 15 November 2020.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Meet Beautiful Nunu Khumalo, aka, Hlengiwe, Of e.tv's Drama Series – Scandal!". clipkulture. Retrieved 15 November 2020.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നൂനു_ഖുമാലോ&oldid=3956239" എന്ന താളിൽനിന്ന് ശേഖരിച്ചത്