1950-60 കാലഘട്ടത്തിൽ ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയായിരുന്നു നൂതൻ (മറാഠി: नूतन) (ജൂൺ 4, 1936 - ഫെബ്രുവരി 21, 1991). അഞ്ചു തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

നൂതൻ
Nutan in Anari (1959)
ജനനം
നൂതൻ സമർത്ത്

ജൂൺ 4, 1936
മരണംഫെബ്രുവരി 21, 1991
സജീവ കാലം1950-1991
ജീവിതപങ്കാളി(കൾ)രജനീഷ് ബേഹൽ (1959-1991) (her death)

അഭിനയ ജീവിതം തിരുത്തുക

1950 ൽ 14 വയസ്സിലാണ് നൂതൻ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തന്റെ മാതാവായ ശോഭന തന്നെയാണ് ഈ ചിത്രം നിർമ്മിച്ചത്. 1952 ൽ മിസ്സ്. ഇന്ത്യ പട്ടം നേടി. അഭിനയ ജീവിതത്തിലെ ആദ്യ ശ്രദ്ധേയ ചിത്രം 1955 ലെ സീമ എന്ന ചിത്രമാണ്. ഇതിലെ അഭിനയത്തിന് ആദ്യ ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. പിന്നീട് അക്കാലത്തെ പല മുൻ നിര നായകന്മാരോടൊപ്പം ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.

സ്വകാര്യ ജീവിതം തിരുത്തുക

പ്രമുഖ നടിയായ ശോഭന സമർഥിന്റെ മൂത്ത പുത്രിയാണ് നൂതൻ. രണ്ട് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. നൂതന്റെ സഹോദരിയും പ്രമുഖ നടിയുമായ തനൂജയുടെ പുത്രിയാണ് പ്രമുഖ നടിയായ കാജോൾ.

മരണം തിരുത്തുക

തന്റെ 54 ആം വയസ്സിൽ ഫെബ്രുവരി 1991 ൽ നൂതൻ ക്യാൻസർ മൂലം അന്തരിച്ചു.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നൂതൻ&oldid=3776723" എന്ന താളിൽനിന്ന് ശേഖരിച്ചത്