ഗാന്ധിയനും നരവംശശാസ്ത്രജ്ഞനുമായിരുന്ന നിർമൽകുമാർ ബോസ് (ജ:22 ജാനു: 1901 – 15 ഒൿടോ: 1972[1])[2] ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തിരുന്ന ബോസ് ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട് 1931ൽ ജയിൽവാസം അനുഭവിയ്ക്കുകയുണ്ടായി.അദ്ധ്യയനരംഗത്തും നഗരവികസനപരിഷ്കരണ രംഗത്തും ബോസ് തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.

Nirmal Kumar Bose
ജനനം(1901-01-22)22 ജനുവരി 1901
Kolkata, Bengal Presidency, British India
മരണം15 ഒക്ടോബർ 1972(1972-10-15) (പ്രായം 71)
Kolkata, West Bengal, India
ദേശീയതIndian
തൊഴിൽAnthropologist, Social worker

വിദ്യാഭ്യാസം തിരുത്തുക

സ്കോട്ടിഷ് കോളേജിലും പ്രസിഡൻസി കോളേജിലുമായി ഉപരിപഠനം നടത്തിയ ബോസ് ബിരുദാനന്തരബിരുദത്തിനു പഠിച്ചുകൊണ്ടിരിയ്ക്കെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കോളേജിൽ നിന്നു പുറത്താക്കപ്പെട്ടു.[1]

നരവംശശാസ്ത്ര രംഗത്ത് തിരുത്തുക

ഓഡിഷയിലെ ജുവാങുകളെക്കുറിച്ചുള്ള പഠനങ്ങളാണ് (1924–1925)ആദ്യാമായി ശ്രദ്ധിയ്ക്കപ്പെട്ടത്[3].സാംസ്ക്കരിക നരവംശശാസ്ത്രത്തിനു അദ്ദേഹം നൽകിയ ഇത്തരത്തിലുള്ള സംഭാവനകൾ ശ്രദ്ധേയമായി.

കൃതികൾ തിരുത്തുക

  • Canons of Orissan architecture (1932)
  • Some aspects of caste in Bengal (1958),
  • Calcutta 1964: a social survey (1968)
  • Anthropology and some Indian problems (1972)[4]

ജീവചരിത്രം തിരുത്തുക

  • The Anthropology of Nirmal Kumar Bose (1970).(സുരജിത് ചന്ദ്ര)

1966 ൽ രാഷ്ട്രം നിർമൽ കുമാർ ബോസിനെ പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

  1. 1.0 1.1 http://www.nationallibrary.gov.in/nat_lib_stat/exhib_nirmal.html
  2. Anthropology of Nirmal Kumar Bose, Surajit Chandra Sinha, 1970, quoted in http://www.hindu.com/mag/2006/02/12/stories/2006021200140300.htm Archived 2012-11-07 at the Wayback Machine.
  3. http://ignca.nic.in/nl002002.htm
  4. "Deceased Fellow". INSA. 2016. Retrieved May 13, 2016.
"https://ml.wikipedia.org/w/index.php?title=നിർമൽകുമാർ_ബോസ്&oldid=3798173" എന്ന താളിൽനിന്ന് ശേഖരിച്ചത്