നിൻജ

ഫ്യൂഡൽ ജപ്പാനിലെ ഒരു രഹസ്യ ഏജന്റ്

ഫ്യൂഡൽ ജപ്പാനിലെ ഒരു രഹസ്യ ഏജന്റ് അല്ലെങ്കിൽ ഒരു കൂലിപ്പടയാളിയായിരുന്നു നിൻജ (Japanese, ജാപ്പനീസ് ഉച്ചാരണം: [ɲiꜜɲdʑa]) അല്ലെങ്കിൽ ഷിനോബി (忍 び, [ɕinobi]). ചാരവൃത്തി, സൈനിക വഞ്ചന, മിന്നൽ ആക്രമണങ്ങൾ എന്നിവ ഒരു നിൻജയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. [1] ക്രമരഹിതമായ യുദ്ധം നടത്താനുള്ള അവരുടെ രഹസ്യ രീതികൾ അപമാനകരവും സമുറായികളുടെ ബഹുമാനത്തിന് താഴെയുമാണെന്നും കണക്കാക്കപ്പെട്ടു.[2]പ്രത്യേക പരിശീലനം ലഭിച്ച ചാരന്മാർക്കും കൂലിപ്പടയാളികൾക്കും തുല്യമായ ഷിനോബി പതിനഞ്ചാം നൂറ്റാണ്ടിൽ സെൻഗോകു കാലഘട്ടത്തിൽ (15 മുതൽ 17 വരെ നൂറ്റാണ്ടുകൾ) കാണപ്പെട്ടു.[3] പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഇവരുടെ മുൻഗാമികൾ ഉണ്ടായിരുന്നിരിക്കാം.[4][5]

ഹോകുസായി ചിത്രീകരിച്ച സ്കെച്ചുകളുടെ പരമ്പരയിലെ (ഹോകുസായി മംഗ) മാതൃകാരൂപമായ നിൻജയുടെ ഒരു രേഖാചിത്രത്തിൽ നിന്ന്. വുഡ്ബ്ലോക്ക് കടലാസ് പ്രിന്റ്. വാല്യം ആറ്, 1817.

സെൻഗോകു കാലഘട്ടത്തിലെ അസ്വസ്ഥതയിൽ, കൂലിപ്പട്ടാളക്കാരും കൂലിക്കാരായ ചാരന്മാരും ഇഗാ പ്രവിശ്യയിലും കോക ഗ്രാമത്തിന് സമീപമുള്ള പ്രദേശങ്ങളിലും സജീവമായി. പ്രദേശത്തെ വംശങ്ങളിൽ നിന്നാണ് നിൻജയെക്കുറിച്ചുള്ള കൂടുതൽ അറിവ് ലഭിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ടോക്കുഗാവ ഷോഗുനേറ്റിനു കീഴിൽ ജപ്പാൻ ഏകീകരിക്കപ്പെട്ടതിനെത്തുടർന്ന്, നിൻജ അവ്യക്തമായിത്തീർന്നു. [6]17, 18 നൂറ്റാണ്ടുകളിൽ ചൈനീസ് സൈനിക തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ള നിരവധി ഷിനോബി ലഘു ഗ്രന്ഥങ്ങൾ പ്രത്യേകിച്ച് ബാൻസെൻഷുകായ് (1676) [7]എന്ന ജാപ്പനീസ് പുസ്തകത്തിൽ ഇവരെക്കുറിച്ച് എഴുതിയിട്ടുണ്ട്.[8]

മെജി പുനഃസ്ഥാപനത്തിന്റെ (1868) കാലഘട്ടത്തിൽ ഷിനോബി ജപ്പാനിലെ ജനപ്രിയ ഭാവനയുടെയും നിഗൂഢതയുടെയും വിഷയമായി മാറിയിരുന്നു. ഐതിഹാസികതയിലും നാടോടിക്കഥകളിലും നിൻജാസ് പ്രധാനമായും പ്രത്യക്ഷപ്പെട്ടു. അവിടെ അദൃശ്യത, വെള്ളത്തിൽ നടക്കുക, പ്രകൃതിദത്ത മൂലകങ്ങളുടെ നിയന്ത്രണം തുടങ്ങിയ ഐതിഹാസിക കഴിവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അനന്തരഫലമായി, ജനകീയ സംസ്കാരത്തിലെ അവരുടെ ധാരണ സെൻ‌ഗോകു കാലഘട്ടത്തിലെ ഒറ്റുകാരെക്കാൾ അത്തരം ഇതിഹാസങ്ങളെയും നാടോടിക്കഥകളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

പദോൽപ്പത്തി തിരുത്തുക

 
കാഞ്ചി ലിപിയിലെ "നിൻജ" എന്ന വാക്ക്

ചൈനീസ്-ജാപ്പനീസ് പദാവലിയായ ഓയോമി (ആദ്യകാല മിഡിൽ ചൈനീസ് സ്വാധീനമുള്ള) വായനയിലെ രണ്ട് കാഞ്ചി "忍者" പ്രതീകങ്ങളാണ് നിൻജ. പ്രാദേശിക കുൻ‌യോമി കാഞ്ചി വായനയിൽ, ഷിനോബി എന്ന് ഉച്ചരിക്കപ്പെടുന്നു. ഇത് അനുലിഖിതമായ ഷിനോബി-നോ-മോണോ (忍 の 者) യുടെ ചുരുക്കിയ രൂപമാണ്. [9]

എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മന്യാഷു കവിതകളിൽ ഷിനോബി എന്ന വാക്ക് രേഖാമൂലം കാണപ്പെടുന്നു.[10][11] ഷിനോബിയുടെ (忍) അന്തർലീനമായ അർത്ഥം "മറവിൽ മോഷ്ടിക്കുക, " വിപുലീകരണം വഴി "സ്വയം നിയന്ത്രിക്കുക", അതിനാൽ ഗൂഢപ്രവൃത്തിയും അദൃശ്യവുമായുള്ള ബന്ധം. മോണോ (者) എന്നാൽ "ഒരു വ്യക്തി" എന്നർത്ഥം.

ചരിത്രപരമായി, നിൻജ എന്ന പദം സാധാരണ ഉപയോഗത്തിലായിരുന്നില്ല. പിന്നീട് നിൻജ എന്ന് വിളിക്കപ്പെടുന്നതിനെ വിവരിക്കുന്നതിന് വിവിധ പ്രാദേശിക സംഭാഷണങ്ങളിൽ ശബ്ദങ്ങൾ ഷിനോബിക്കൊപ്പം, മോണോമി ("കാണുന്നയാൾ"), നോക്കിസാരു ("മേൽക്കൂരയിലെ മഞ്ഞുകുരങ്ങ്"), റാപ്പ ("റൂഫിയൻ"), കുസ ("പുല്ല്"), ഇഗാ-മോണോ ("ഇഗയിൽ നിന്നൊരാൾ") എന്നിവകൂടി ചേർത്തു.[6] ചരിത്രപരമായ രേഖകളിൽ, ഷിനോബി എല്ലായ്പ്പോഴും ഉപയോഗിക്കുന്നു.

ചരിത്രം തിരുത്തുക

നിരവധി ജനപ്രിയ നാടോടിക്കഥകൾ ഉണ്ടായിരുന്നിട്ടും, നിൻജയുടെ ചരിത്ര വിവരണങ്ങൾ വിരളമാണ്. നിൻജയെ കൂടുതലും താഴ്ന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നതെന്നും അതിനാൽ അവരിൽ സാഹിത്യ താൽപര്യം കുറവാണെന്നും ചരിത്രകാരനായ സ്റ്റീഫൻ ടേൺബുൾ വാദിക്കുന്നു. [12]നിൻജയുടെ സാമൂഹിക ഉത്ഭവം അവർ രഹസ്യമായി പ്രവർത്തിക്കാൻ ശ്രമിക്കുന്നതിന്റെ കാരണമായി കണക്കാക്കപ്പെടുന്നു. ബഹുമാനവും മഹത്ത്വവുമില്ലാതെ പണത്തിനായി അവരുടെ സേവനം വ്യാപാരം ചെയ്യുന്നു.[13] ചരിത്രപരമായ വിവരണങ്ങളുടെ ദൗർലഭ്യം യുദ്ധ ഇതിഹാസങ്ങളായ ദി ടെയിൽ ഓഫ് ഹോഗൻ (ഹോഗൻ മോണൊഗാറ്റാരി), ദി ടെയിൽ ഓഫ് ദി ഹൈക്ക് (ഹെയ്ക്ക് മോണോഗാറ്റാരി) എന്നിവയിലും പ്രകടമാണ്. ഇത് പ്രധാനമായും പ്രഭുക്കന്മാരായ സമുറായികളെ കേന്ദ്രീകരിക്കുന്നു, അവരുടെ പ്രവൃത്തികൾ പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നു. [14]

നിൻജയെ അവരുടെ പ്രവർത്തനങ്ങളെയും അസ്തിത്വത്തെയും കുറിച്ച് പ്രത്യേകിച്ചും രഹസ്യമായിരിക്കാൻ പരിശീലിപ്പിച്ചതാണെന്നാണ് ചരിത്രകാരനായ കിയോഷി വതതാനി പറയുന്നു.

അവലംബം തിരുത്തുക

  • Adams, Andrew (1970), Ninja: The Invisible Assassins, Black Belt Communications, ISBN 978-0-89750-030-2
  • Buckley, Sandra (2002), Encyclopedia of contemporary Japanese culture, Taylor & Francis, ISBN 978-0-415-14344-8
  • Bunch, Bryan H.; Hellemans, Alexander (2004), The history of science and technology: a browser's guide to the great discoveries, inventions, and the people who made them, from the dawn of time to today, Houghton Mifflin Harcourt, ISBN 978-0-618-22123-3
  • Chamberlain, Basil Hall (2005), The Kojiki: records of ancient matters, Tuttle Publishing, ISBN 978-0-8048-3675-3
  • Crowdy, Terry (2006), The enemy within: a history of espionage, Osprey Publishing, ISBN 978-1-84176-933-2
  • Deal, William E. (2007), Handbook to Life in Medieval and Early Modern Japan, Oxford University Press, ISBN 978-0-195331264
  • Draeger, Donn F.; Smith, Robert W. (1981), Comprehensive Asian fighting arts, Kodansha, ISBN 978-0-87011-436-6
  • Fiévé, Nicolas; Waley, Paul (2003), Japanese capitals in historical perspective: place, power and memory in Kyoto, Edo and Tokyo, Routledge, ISBN 978-0-7007-1409-4
  • Friday, Karl F. (2007), The first samurai: the life and legend of the warrior rebel, Taira Masakado, Wiley, ISBN 978-0-471-76082-5
  • Howell, Anthony (1999), The analysis of performance art: a guide to its theory and practice, Routledge, ISBN 978-90-5755-085-0
  • Green, Thomas A. (2001), Martial arts of the world: an encyclopedia, Volume 2: Ninjutsu, ABC-CLIO, ISBN 978-1-57607-150-2
  • Kawaguchi, Sunao (2008), Super Ninja Retsuden, PHP Research Institute, ISBN 978-4-569-67073-7
  • Kawakami, Jin'ichi (2016), Ninja no okite, Kadokawa, ISBN 978-4-04-082106-1
  • McCullough, Helen Craig (2004), The Taiheiki: A Chronicle of Medieval Japan, Tuttle Publishing, ISBN 978-0-8048-3538-1
  • Mol, Serge (2003), Classical weaponry of Japan: special weapons and tactics of the martial arts, Kodansha, ISBN 978-4-7700-2941-6
  • Morton, William Scott; Olenik, J. Kenneth (2004), Japan: its history and culture, fourth edition, McGraw-Hill Professional, ISBN 978-0-07-141280-3
  • Nihon Hakugaku Kurabu (2006), Unsolved Mysteries of Japanese History, PHP Research Institute, ISBN 978-4-569-65652-6
  • Nihon Hakugaku Kurabu (2004), Zuketsu Rekishi no Igai na Ketsumatsu, PHP Research Institute, ISBN 978-4-569-64061-7
  • Perkins, Dorothy (1991), Encyclopedia of Japan: Japanese History and Culture, from Abacus to Zori, Facts on File, ISBN 978-0-8160-1934-2
  • Ratti, Oscar; Westbrook, Adele (1991), Secrets of the samurai: a survey of the martial arts of feudal Japan, Tuttle Publishing, ISBN 978-0-8048-1684-7
  • Reed, Edward James (1880), Japan: its history, traditions, and religions: With the narrative of a visit in 1879, Volume 2, John Murray, OCLC 1309476
  • Satake, Akihiro; Yasumada, Hideo; Kudō, Rikio; Ōtani, Masao; Yamazaki, Yoshiyuki (2003), Shin Nihon Koten Bungaku Taikei: Man'yōshū Volume 4, Iwanami Shoten, ISBN 4-00-240004-2
  • Takagi, Ichinosuke; Gomi, Tomohide; Ōno, Susumu (1962), Nihon Koten Bungaku Taikei: Man'yōshū Volume 4, Iwanami Shoten, ISBN 4-00-060007-9
  • Tatsuya, Tsuji (1991), The Cambridge history of Japan Volume 4: Early Modern Japan: Chapter 9, translated by Harold Bolitho, edited by John Whitney Hall, New York: Cambridge University Press, ISBN 978-0-521-22355-3
  • Teeuwen, Mark; Rambelli, Fabio (2002), Buddhas and kami in Japan: honji suijaku as a combinatory paradigm, RoutledgeCurzon, ISBN 978-0-415-29747-9
  • Turnbull, Stephen (2003), Ninja AD 1460–1650, Osprey Publishing, ISBN 978-1-84176-525-9
  • Turnbull, Stephen (2007), Warriors of Medieval Japan, Osprey Publishing, ISBN 978-1-84603-220-2
  • Waterhouse, David (1996), Religion in Japan: arrows to heaven and earth, article 1: Notes on the kuji, edited by Peter F. Kornicki and James McMullen, Cambridge University Press, ISBN 978-0-521-55028-4
  • Frederic, Louis (2002), Japan Encyclopedia, Belknap Harvard, ISBN 0-674-01753-6

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Fujibayashi, Masatake; Nakajima, Atsumi. (1996). Shōninki: Ninjutsu densho. Tokyo: Shinjinbutsu Ōraisha. OCLC 222455224.
  • Fujita, Seiko. (2004). Saigo no Ninja Dorondoron. Tokyo: Shinpūsha. ISBN 978-4-7974-9488-4.
  • Fukai, Masaumi. (1992). Edojō oniwaban : Tokugawa Shōgun no mimi to me. Tokyo: Chūō Kōronsha. ISBN 978-4-12-101073-5.
  • Hokinoichi, Hanawa. (1923–1933). Buke Myōmokushō. Tokyo: Yoshikawa Kōbunkan. OCLC 42921561.
  • Ishikawa, Masatomo. (1982). Shinobi no sato no kiroku. Tokyo: Suiyōsha. ISBN 978-4-88066-110-0.
  • Mol, Serge (2016). Takeda Shinobi Hiden: Unveiling Takeda Shingen's Secret Ninja Legacy. Eibusha. pp. 1–192. ISBN 978-90-813361-3-0.
  • Mol, Serge (2008). Invisible armor: An Introduction to the Esoteric Dimension of Japan’s Classical Warrior Arts. Eibusha. pp. 1–160. ISBN 978-90-8133610-9.
  • Nawa, Yumio. (1972). Hisshō no heihō ninjutsu no kenkyū: gendai o ikinuku michi. Tokyo: Nichibō Shuppansha. OCLC 122985441.
  • Nawa. Yumio. (1967). Shinobi no buki. Tokyo: Jinbutsu Ōraisha. OCLC 22358689.
  • Okuse, Heishichirō. (1967). Ninjutsu: sono rekishi to ninja. Tokyo: Jinbutsu Ōraisha. OCLC 22727254.
  • Okuse, Heishichirō. (1964). Ninpō: sono hiden to jitsurei. Tokyo: Jinbutsu Ōraisha. OCLC 51008989.
  • Turnbull, Stephen (2017). Ninja: Unmasking the Myth. Barnsley, S. Yorkshire, UK: Frontline Books. ISBN 9781473850422.
  • Watatani, Kiyoshi. (1972). Bugei ryūha hyakusen. Tokyo: Akita Shoten. OCLC 66598671.
  • Yamaguchi, Masayuki. (1968). Ninja no seikatsu. Tokyo: Yūzankaku. OCLC 20045825.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  1. Kawakami, pp=21–22
  2. Turnbull 2003, പുറങ്ങൾ. 5–6
  3. Stephen Turnbull (19 ഫെബ്രുവരി 2003). Ninja Ad 1460-1650. Osprey Publishing. p. 5. ISBN 978-1-84176-525-9. Archived from the original on 6 മേയ് 2012. Retrieved 1 ഒക്ടോബർ 2011.
  4. Crowdy 2006, പുറം. 50
  5. Frederic 2002, പുറം. 715
  6. 6.0 6.1 Green 2001, പുറം. 355
  7. "The Book of Ninja: The first complete translation of the Bansenshukai", 2013, Antony Cummins & Yoshie Minami.
  8. Green 2001, പുറം. 358; based on different readings, Ninpiden is also known as Shinobi Hiden, and Bansenshukai can also be Mansenshukai.
  9. Origin of word Ninja Archived 2011-05-02 at the Wayback Machine..
  10. Takagi, Gomi & Ōno 1962, പുറം. 191; the full poem is "Yorozu yo ni / Kokoro ha tokete / Waga seko ga / Tsumishi te mitsutsu / Shinobi kanetsumo".
  11. Satake et al. 2003, പുറം. 108; the Man'yōgana used for "shinobi" is 志乃備, its meaning and characters are unrelated to the later mercenary shinobi.
  12. Turnbull 2003, പുറം. 5
  13. Axelrod, Alan (2015). Mercenaries: A Guide to Private Armies and Private Military Companies. Washington, D.C.: CQ Press. ISBN 9781483364674.
  14. Turnbull, Stephen R.,. Ninja, A.D. 1460-1650. Oxford. ISBN 1841765252. OCLC 51068679.{{cite book}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=നിൻജ&oldid=3257277" എന്ന താളിൽനിന്ന് ശേഖരിച്ചത്