ഒരു സസ്യകുടുംബം ആണ് നിക്ടാജിനേസീ. ഓഷധികളും കുറ്റിച്ചെടികളും വൃക്ഷങ്ങളും ഉൾപ്പെടുന്ന ഈ കുടുംബത്തിൽ 28 ജീനസ്സുകളിലായി 250-ലധികം സ്പീഷീസുണ്ട്. ഇതിൽ 60 സ്പീഷീസുള്ള മിറാബിലിസ് (നാലുമണിച്ചെടി) ആണ് ഏറ്റവും വലിയ ജീനസ്സ്. 14 ജീനസ്സുകൾക്ക് ഓരോ സ്പീഷീസ് മാത്രമേയുള്ളൂ. ഇതിലെ അംഗങ്ങൾ ഉഷ്ണമേഖലാ-ഉപോഷ്ണമേഖലാ പ്രദേശങ്ങളിലാണ് വ്യാപകമായി കണ്ടുവരുന്നത്. നിക്ടാജിനേസീ കുടുംബത്തിലെ സസ്യങ്ങൾക്ക് പ്രത്യേക സാമ്പത്തിക പ്രാധാന്യമൊന്നുമില്ല. ആകർഷകങ്ങളായ പുഷ്പങ്ങളുള്ളതിനാൽ നിക്ടാജിനേസീ കുടുംബത്തിൽ ഉൾപ്പെടുന്ന ബോഗൻവില്ലയും നാലുമണിച്ചെടിയും പൂന്തോട്ടങ്ങളിൽ നട്ടുവളർത്തുന്നു. തഴുതാമ ഔഷധ സസ്യമാണ്.

നിക്ടാജിനേസീ
Nyctaginaceae
നാലുമണിച്ചെടി, നിക്ടാജിനേസി കുടുംബത്തിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Nyctaginaceae

Tribes

Boldoeae
Bougainvilleeae
Caribeeae
Colignonieae
Leucastereae
Nyctagineae
Pisonieae

Synonyms

Allioniaceae Horan.
Bougainvilleaceae J.Agardh
Mirabilidaceae W.R.B.Oliv.
Pisoniaceae J.Agardh[1]

സവിശേഷത തിരുത്തുക

ഇലകൾ സരളം; സമ്മുഖമായി വിന്യസിച്ചിരിക്കുന്നു; അനുപർണങ്ങളില്ല. സൈമോസ് പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ചിലയിനങ്ങളിൽ ആൺ-പെൺ പുഷ്പങ്ങൾ വെവ്വേറെ ചെടികളിലാണുണ്ടാവുക; ചിലയിനങ്ങൾ ദ്വിലിംഗിയാണ്. പുഷ്പങ്ങൾക്ക് കടും നിറത്തിലുള്ള സഹപത്രകങ്ങളുണ്ടായിരിക്കും. പരിദളപുടം അഞ്ചായി വിഭജിക്കപ്പെട്ടിരിക്കുന്നു. മിക്കയിനങ്ങൾക്കും ദളങ്ങളില്ല. 1-30 കേസരങ്ങളുണ്ടായിരിക്കും. വർത്തിക സരളവും കനം കുറഞ്ഞതുമാണ്. മിക്കയിനങ്ങളിലും കായ്കൾ ഒരു വിത്ത് മാത്രമുള്ള അച്ഛിന്നഫലമാണ്. കായ്കൾ പലപ്പോഴും ചിരസ്ഥായിയായ പരിദളപുടങ്ങൾകൊണ്ട് ആവൃതമായിരിക്കും. ഇത് വിത്തു വിതരണത്തെ സഹായിക്കുന്നു.

അവലംബം തിരുത്തുക

  1. "Family: Nyctaginaceae Juss., nom. cons". Germplasm Resources Information Network. United States Department of Agriculture. 2003-01-17. Archived from the original on 2009-05-06. Retrieved 2010-10-18.
  • Levin, 2000, Phylogenetic relationships within Nyctaginaceae tribe Nyctagineae: Evidence from nuclear and chloroplast genomes. Systematic Botany 24(4) 738-750. (Subscription req.)
  • Douglas, NA and Manos, PS. 2007. Molecular phylogeny of Nyctaginaceae: taxonomy, biogeography, and characters associated with a radiation of xerophytic genera in North America. American Journal of Botany 94(5) 856-872.

ബാഹ്യ ലിങ്കുകൾ തിരുത്തുക


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിക്ടാജിനേസീ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നിക്ടാജിനേസീ&oldid=3798156" എന്ന താളിൽനിന്ന് ശേഖരിച്ചത്